Tuesday, 15 November 2022

കായിക മാമാങ്കം സംഘടിപ്പിച്ചു..

തുറവൂർ ടി.ഡി ടി.ടി ഐ യിൽ കായിക മത്സരം സംഘടിപ്പിച്ചു.ഒന്നാം ദിനം കായിക ഇനങ്ങളായ ഓട്ടം ചാട്ടം, എന്നിവയും തുടർന്ന് അടുത്ത ദിവസങ്ങളിൽ ചൈൽഡ് ലൈനും യൂണിസെഫും സംയുക്തമായി സംഘടിപ്പിക്കുന്ന ബാലാവകാശ വാരാചരണത്തിന്റെ രണ്ടാം ദിന കായിക മത്സരങ്ങൾ തുറവൂർ ടി ഡി ടി ടി ഐ സ്കൂളിൽ വെച്ച് നടത്തപ്പെട്ടു. കുട്ടികളിൽ വർധിച്ചു വരുന്ന അമിതമായ മൊബൈൽ ഫോൺ ഉപയോഗവും ലഹരി ഉപയോഗവും തടയുന്നതിനും കുട്ടികളിലെ കല കായികപരമായ കഴിവുകൾ പ്രോത്സാഹിപ്പിക്കുന്നതിനും വേണ്ടി സ്പോർട്സ് ഫോർ ഡവലപ്മെന്റ് എന്ന ആശയത്തിലാണ് ചൈൽഡ് ലൈൻ സെ ദോസ്തി വാരാചരണം സംഘടിപ്പിക്കുന്നത്. കുട്ടികൾക്കായി വിവിധ കായിക മത്സരങ്ങൾ സംഘടിപ്പിക്കുകയും സ്കൂളിനായി സ്പോർട്സ് കിറ്റും ഫസ്റ്റ് എയ്ഡ് കിറ്റും നൽകുകയും ചെയ്തു. ചൈൽഡ് ലൈൻ അസിസ്റ്റന്റ് ഡയറക്ടർ റവ. ഫാ. ആൽബർട്ട് അർത്ഥശ്ശേരിൽ അധ്യക്ഷത വഹിച്ച സമ്മേളനത്തിൽ ബഹുമാനപ്പെട്ട അരൂർ എം എൽ എ ശ്രീമതി. ദലീമ ജോജോ  കായിക മത്സരങ്ങളുടെ ഉദ്ഘാടനം നിർവഹിച്ചു. കുത്തിയതോട് പോലീസ് സ്റ്റേഷൻ സർക്കിൾ ഇൻസ്‌പെക്ടർ ഫൈസൽ എ ഫ്ലാഗ് ഓഫ്‌ ചെയ്തു. ചൈൽഡ് ലൈൻ ആലപ്പുഴ ജില്ലാ കോഡിനേറ്റർ ശ്രീ. സെബാസ്റ്റ്യൻ ടി എ സ്പോർട്സ് ഫോർ ഡവലപ്മെന്റ് പ്രോഗ്രാം വിശദീകരിച്ചു. ചൈൽഡ് ലൈൻ കൗൺസിലർ ശ്രീമതി. ജോമോൾ ജോൺകുട്ടി ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലി.  തുറവൂർ ടി ഡി ടി ടി ഐ പ്രിൻസിപ്പൽ കുമാരി കെ എൻ പദ്മ സ്വാഗതം ആശംസച്ചു. മദർ പിറ്റിഎ പ്രസിഡന്റ് ശ്രീമതി ദിവ്യ സുധീഷ്, സ്റ്റാഫ്‌ സെക്രട്ടറി വി അജിത്, കായിക അദ്ധ്യാപകൻ തേജസ്‌ തുടങ്ങിയവർ നേതൃത്വം നൽകി.തുടർന്ന് കായിക ഇനങ്ങൾ അരങ്ങേറി വിജയികൾക്ക് കീരീടം ബൊക്കെ, സർട്ടിഫിക്കറ്റ് എന്നിവ വിതരണം ചെയ്തു.

Friday, 11 November 2022

ദേശീയ വിദ്യാഭ്യാസ ദിനം ആചരിച്ചു.

തുറവൂർ ടി ഡി.ടി.ടി ഐ യിൽ 2022 നവംബർ 11 ന് രാവിലെ 10 മണിക്ക് ദേശീയ വിദ്യാഭ്യാസ ദിനം വിപുലമായി ആചരിച്ചു.ദേശീയവിദ്യാഭ്യാസ ദിനത്തിൻ്റെ പ്രാധാന്യത്തെക്കുറിച്ച് അശ്വിൻ പ്രഭാഷണം നടത്തി.തുടർന്ന് ചാർട്ട് പ്രദർശനം, വിദ്യാഭ്യാസ ചിന്തകരുടെ അനുസ്മരണം. പോസ്റ്റർ പ്രദർശനം, പ്രശനോത്തരി എന്നിവ സംഘടിപ്പിച്ചു.സ്കൂൾ പ്രിൻസിപ്പാൾ കെ.എൻ പദ്മ ടീച്ചർ സംസാരിച്ചു.

ലോക ഭക്ഷ്യദിനം ആചരിച്ചു

തുറവൂർ ടി.ഡി. ടി.ടി ഐയിൽ ലോക ഭക്ഷ്യദിനത്തിൽ വിവിധ പരിപാടികളോടെ സുഭിക്ഷം 2023 എന്ന പേരിൽ ഒക്ടോബർ 16 ന് ആചരിച്ചു. സ്കൂൾഅസംബ്ലിയിൽ പ്രിൻസിപ്പാൾ...