Wednesday, 25 January 2023
ഒന്നാം സെമസ്റ്റർ അധ്യാപക വിദ്യാർത്ഥികളുടെ ഇൻറൻഷിപ്പ് പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു.
തുറവൂർ ടി.ഡി ടി ടി ഐ യിലെ ഒന്നാം സെമസ്റ്റർ അധ്യാപക വിദ്യാർത്ഥികളുടെ എൽ.പി സ്കൂൾ ഇൻ്റൻഷിപ്പ് പ്രവർത്തനങ്ങൾ 23.1.2023 ൽ ആരംഭിച്ചു.40 വിദ്യാർത്ഥികളെ 8 സ്കൂളുകളിലായി നിയോഗിക്കപ്പെട്ടു. അധ്യാപക വിവിധ പ്രവർത്തനങ്ങളിൽ പങ്കാളികളായി..27 ന് ഇൻ്റെൻഷിപ്പ് അവസാനിക്കും.
മികച്ച അധ്യാപികയ്ക്കുള്ള അവാർഡ് ഏറ്റുവാങ്ങി..
ശ്രീമതി പദ്മ ടീച്ചർ എ.കെ എസ്. ടി. യു.ടെ ആഭിമുഖ്യത്തിൽ ജില്ലയിലെ മികച്ച അധ്യാപികയ്ക്ക് നൽകിയ .എൻ.കൃഷ്ണകുമാർ അവാർഡ് കൃഷിമന്ത്രി പ്രസാദിൽ നിന്ന് ഏറ്റു വാങ്ങി..
Thursday, 12 January 2023
സ്കൂൾ പ്രിൻസിപ്പാൾ പദ്മ ടീച്ചറെ ആദരിച്ചു.
ഓൾ കേരള ടീച്ചേഴ്സ് അസോസിയേഷൻ്റെ ആഭിമുഖ്യത്തിൽ ജില്ലയിലെ മികച്ച വിദ്യാഭ്യാസ പ്രവർത്തകയ്ക്കുളള കെ.എൻ. കൃഷ്ണകുമാർ ഫൗണ്ടേഷൻ അ ധ്യാപക അവാർഡ് നേടിയ ടി.ഡ ടി.ടി ഐ പ്രിൻസിപ്പാൾ കെ.എൻ പദ്മം ടീച്ചറിനെ സ്കൂൾ അധ്യാപകർ, പി.ടി എ ഭാരവാഹികൾ, അധ്യാപക വിദ്യാർത്ഥികൾ, വിദ്യാർത്ഥികൾ എന്നിവർ ചേർന്ന് ആദരിച്ചു.
ദേശീയ യുവജന ദിനം ആഘോഷിച്ചു.
തുറവൂർ ടി.ഡി ടി.ടി ഐ യിൽ 12.1.2023 ൽ രാവിലെ 10 മണിയ്ക്ക് അധ്യാപക വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ സ്കൂൾ അസംബ്ലിയിൽ പരിപാടികൾ സംഘടിപ്പിച്ചു.യുവജന ദിന പ്രസംഗവും, തുടർന്ന് ചാർട്ട് പ്രദർശനം', സ്വാമിവിവേകാനന്ദൻ്റെ ദർശനങ്ങൾ വിഷയത്തെക്കുറിച്ച് സംസാരിച്ചു.സ്കൂൾ പ്രിൻസിപ്പാൾ ശ്രീമതി കെ.എൻ.പദ്മ ടീച്ചർ സ്കൂളിലെ വിദ്യാർത്ഥികൾക്ക് വൈദ്യുതി ലഭിക്കാത്ത വീടുകൾ കണ്ടെത്തി ഇടപെടലുകൾ നടത്തിയ യുവ അധ്യപകരായ ' മഹേഷ് സാർ സുമേഷ് സാർ എന്നിവരെ പൊന്നാട നൽകി ആദരിച്ചു.തുടർന്ന്. ആരോഗ്യ വിദ്ഗഗധ ഡോ രൂപ റാണി ടീച്ചറുടെ ബോധവത്കരണ ക്ലാസും സംഘടിപ്പിച്ചു. ടീച്ചർ എഡ്യുക്കേറ്റർമാരായ ഹരി ക്യഷ്ണൻ സാർ, ആശ ടീച്ചർ, രാകേഷ് സാർ എന്നിവർ നേതൃത്വം നൽകി..
Subscribe to:
Posts (Atom)
ലോക ഭക്ഷ്യദിനം ആചരിച്ചു
തുറവൂർ ടി.ഡി. ടി.ടി ഐയിൽ ലോക ഭക്ഷ്യദിനത്തിൽ വിവിധ പരിപാടികളോടെ സുഭിക്ഷം 2023 എന്ന പേരിൽ ഒക്ടോബർ 16 ന് ആചരിച്ചു. സ്കൂൾഅസംബ്ലിയിൽ പ്രിൻസിപ്പാൾ...
-
ലോക മാതൃഭാഷാ ദിനം ആചരിച്ചു. തുറവൂർ ടി.ഡി ടി.ടി ഐ യിൽ ഇന്ന് ഫെബ്രുവരി 21 ന് രാവിലെ 10 മണിയ്ക്ക് വിവിധ പരിപാടികളോടെ മാതൃഭാഷാ ദിനം ആചരിച്ചു.റിട...
-
ടി.ഡി ടി ടി ഐ യിൽ അധ്യാപക വിദ്യാർത്ഥിളിൽ പ്രതിനിധികളെ കണ്ടെത്തുന്നതിനായി ജനാധിപത്യ തെരഞ്ഞെടുപ്പു ഘട്ടങ്ങൾ പാലിച്ചുകൊണ്ട് ഇലക്ഷൻ സംഘടിപ്പിച്ച...
-
സെപ്തംബർ 5 ദേശീയ അധ്യാപക ദിനത്തോടനുബന്ധിച്ച്. ചേർത്തല സെൻ്റമേരി സ് സ്കൂളിൽ വച്ച് തുറവൂർ, ചേർത്തല ഉപജില്ലകളുടെ അടിസ്ഥാനത്തിൽ എ.ഇ.ഒ, ഡി. ഇ.ഒ.എ...