Monday, 5 July 2021

ബഷീർ അനുസ്മരണം സംഘടിപ്പിച്ചു.

*ജൂലൈ 5 ബഷീർ ദിനം .* 
വിശ്വസാഹിത്യകാരനായ വൈക്കം മുഹമ്മദ് ബഷീറിന്റെ 27-ാം അനുസ്മരണ ദിനം ടി.ഡി. ടി.ടി.ഐ. ഒന്നാം വർഷ  അധ്യാപക വിദ്യാർത്ഥികൾ ഓൺലൈനായി സംഘടിപ്പിച്ചു. രാവിലെ 10 മണി മുതൽ ഗൂഗിൾ മീറ്റിലൂടെയാണ് ദിനാചരണം നടത്തിയത്. ഒന്നാമത്തെ ഗ്രൂപ്പ് പമ്പ ബഷീറിന്റെ ജീവചരിത്രം വീഡിയോ പ്രദർശനം നടത്തി. ഗ്രൂപ്പ് അളകനന്ദ ബഷീർ ക്വിസ് ആണ് സംഘടിപ്പിച്ചത്. ഗ്രൂപ്പ് ഗംഗ ബഷീർ കൃതികളുടെ ഡിജിറ്റൽ അവിഷ്ക്കാരമാണ് ഒരുക്കിയത്. ഗ്രൂപ്പ് കബനി ബഷീർ കഥാപാത്രങ്ങളെക്കുറിച്ച് നിരൂപണം നടത്തി. ഗ്രൂപ്പ് കാവേരി ബഷീറിന്റെ ഉദ്ധരണികൾ അടങ്ങിയ ഫ്ലിപ്പ് ബുക്ക് തയ്യാറാക്കി. വിദ്യാരംഗം കലാ സാഹിത്യ വേദിയുടെ ആഭിമുഖ്യത്തിൽ യു.പി സ്കൂൾ വിദ്യാർത്ഥിനികളായ ലക്ഷ്മിയും മീനാക്ഷിയുo ചേർന്ന് ബഷീറിന്റെ 'ഭൂമിയുടെ അവകാശികൾ ' എന്ന നോവലിലെ ഒരു സന്ദർഭം വീഡിയോയിലൂടെ അവതരിപ്പിച്ചു. മലയാള സാഹിത്യത്തിൽ ഏറ്റവും അധികം വായിക്കപ്പെട്ട എഴുത്തുകാരനായ ബഷീറിനെ സാഹിത്യത്തിലെ സുൽത്താൻ എന്ന് തന്നെ വിശേഷിപ്പിക്കാമെന്ന് മലയാളം അധ്യാപകൻ. ശ്രീ.രാകേഷ് കമ്മത്ത് സർ അഭിപ്രായപ്പെട്ടു.പ്രിൻസിപ്പാൾ ശ്രീമതി,പദ്മ ടീച്ചർ, ശ്രീഹരികൃഷ്ണ ബാബുസാർ, ശ്രീമതിആശ ടീച്ചർ. എന്നിവർ ആശംസകൾ അർപ്പിച്ചു.

No comments:

Post a Comment

ലോക ഭക്ഷ്യദിനം ആചരിച്ചു

തുറവൂർ ടി.ഡി. ടി.ടി ഐയിൽ ലോക ഭക്ഷ്യദിനത്തിൽ വിവിധ പരിപാടികളോടെ സുഭിക്ഷം 2023 എന്ന പേരിൽ ഒക്ടോബർ 16 ന് ആചരിച്ചു. സ്കൂൾഅസംബ്ലിയിൽ പ്രിൻസിപ്പാൾ...