Friday, 26 November 2021
ദേശീയ ഭരണഘടനാ ദിനം ആചരിച്ചു.
26.11.2021 ൽ തുറവൂർ ടി.ഡി ടി.ടിഐയിൽ അധ്യാപക വിദ്യാർത്ഥികളുടെ നേത്യത്വത്തിൽ ഭരണാ ഘടന ദിനം ആചരിച്ചു. ഭരണഘടന ദിനത്തിൻ്റെ പ്രാധാന്യത്തെക്കുറിച്ച് കവിത പ്രസംഗിച്ചു. ആദിത്യ ഭരണഘടന ആമുഖം അവതരിപ്പിച്ചു, തുടർന്ന് സോഷ്യൽ സയൻസ് ടീച്ചർ എഡ്യുക്കേറ്ററായ ഹരികൃഷ്ണൻസാർ ഭരണഘടനാ ക്വിസ് സംഘടിപ്പിച്ചു.ക്വിസ്വിൽ ഒന്നാം സ്ഥാനം കവിത, രണ്ടാം സ്ഥാനം വിജിത, മൂന്നാം സ്ഥാനം ഡാലിയ എന്നിവർക്ക് ലഭിച്ചു.കാസ് അധ്യാപിക ആശ ടീച്ചർ സമ്മാനദാനം നിർവഹിച്ചു.
Tuesday, 9 November 2021
ഡി. എൽ എഡ് 202l - 2023 വർഷത്തെഅപേക്ഷകൾ ക്ഷണിച്ചു.
ഈ വർഷത്തെ ( 2021-2023 ) ഡി.എൽ.എഡ് അപേക്ഷകൾ ക്ഷണിച്ചു. അവസാന തിയതി 23.11.2021.
https://drive.google.com/file/d/12MPYr1E9Wluq8PuiJQhrjEinT5GV5gN1/view?usp=drivesdk
പ്രതിരോധ മരുന്നുകൾ നൽകി.
കോവിഡ് പ്രതിരോധ പ്രവർത്തനത്തിന്റെ ഭാഗമായി കുത്തിയതോട് പഞ്ചായത്ത് ആയുർവേദ ആശുപത്രിയിൽ നിന്നും, പ്രതിരോധമരുന്നുകൾ TDTTI ക്ക് വേണ്ടി നൽകുന്നു. പ്രിൻസിപ്പാൾ പദ്മ ടീച്ചർ മരുന്നുകൾ ഏറ്റുവാങ്ങി.. സ്റ്റാഫ് സെക്രട്ടറി ബാലകൃഷ്ണ സാർ.കൺവീനർ, വിജയലക്ഷ്മി ടീച്ചർ എന്നിവരുടെ സാന്നിധ്യത്തിൽ ഡോക്ടർ മായ, വാർഡ് മെമ്പർ കൃഷ്ണദാസ്. എന്നിവർ ചടങ്ങിന് മുഖ്യാതിഥികളായി..
Monday, 8 November 2021
ജന്മദിനത്തിൽ ഉച്ചഭക്ഷണത്തിന് പച്ചക്കറികൾ നൽകി മാതൃക ആയി അനുപമ.
ടി.ഡി ടി.ടി ഐയിലെ ഒന്നാം വർഷ അധ്യാപക വിദ്യാർത്ഥിയായ അനുപമ 8.11.2021 തൻ്റെ ജന്മദിനത്തിൽ പച്ചക്കറികൾ,, സ്കൂൾ വിദ്യാർത്ഥികൾക്ക് ഉച്ചഭക്ഷണത്തിനായി വിതരണം ചെയ്തു. സ്റ്റാഫ് സെക്രട്ടറി ശ്രീ ബാലകൃഷ്ണ ക്ഷേണായി സാർ ഏറ്റുവാങ്ങി. ടീച്ചർ എഡ്യൂക്കേറ്റർ ആയ ശ്രീമതി ആശ.വി.അഭിനന്ദനങ്ങൾ അർപ്പിച്ചു.
Monday, 1 November 2021
കേരള പിറവി ദിനാഘോഷവും, പ്രവേശനോത്സവവും
ഇന്ന് നവംബർ 1 : കേരളപ്പിറവി ദിനാഘോഷവും സ്കൂൾ പ്രവേശനോത്സവവും.
തുറവൂർ ടി.ഡി.ടി.ടി.ഐയിലെ അധ്യാപകവിദ്യാർത്ഥികൾ "ഒരുമയോടെ മുന്നോട്ട്" എന്ന പേരിൽ 2021 നവംബർ 1 ന് പ്രവേശനോത്സവവും കേരളപ്പിറവി ദിനാഘോഷവും സംഘടിപ്പിച്ചു.സ്കൂൾ അലങ്കരിച്ചും കുട്ടികൾക്ക് കോവിഡ് ബോധവത്കരണം നടത്തിയും പ്രവേശനോത്സവത്തിൽ അധ്യാപകവിദ്യാർത്ഥികൾ പങ്കാളികളായി.പ്രിൻസിപ്പാൾ ശ്രീമതി.കുമാരി.കെ.എൻ പത്മത്തിൻ്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച പ്രവേശനോത്സവം ചെണ്ടമേളത്തിന്റെ അകമ്പടിയോടെ രാവിലെ 10 മണിയോടെ ആരംഭിച്ചു. അധ്യാപകവിദ്യാർത്ഥി ശ്രീമതി.ചിന്നുമോൾ കുട്ടികൾക്ക് കോവിഡ് ബോധവത്കരണ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.പ്രിൻസിപ്പാൾ കുമാരി.കെ.എൻ പത്മം രചിച്ച 'കേരളം എത്ര സുന്ദരം' എന്ന ഓട്ടൻതുള്ളൽ ശൈലിയിലുള്ള ഗാനം അധ്യാപകവിദ്യാർത്ഥികൾ ആലപിച്ചു.സ്കൂൾ അങ്കണത്തിൽ നിർമ്മിച്ച കേരളത്തിൻ്റെ രൂപത്തിൽ ടീച്ചർ എജ്യുക്കേറ്റേഴ്സായ ശ്രീമതി.ആശ.വി,ശ്രീ. ഹരികൃഷ്ണബാബു,ശ്രീ. രാകേഷ് കമ്മത്ത്.ആർ എന്നിവരുടെ നേതൃത്വത്തിൽ ദീപം തെളിയിക്കുകയും ചെയ്തു.അധ്യാപകവിദ്യാർത്ഥികൾ കേരളത്തിലെ ജില്ലകളുടെ പ്രത്യേകതകളും അതുമായി ബന്ധപ്പെട്ട ഗാനങ്ങളും കുട്ടികളിലേക്ക് എത്തിച്ചു. കൂടാതെ ജി.എൽ.പി.എസ് തുറവൂർ,ഗവ.ടി.ഡി.എൽ.പി.എസ് തുറവൂർ,ഗവ.എൽ.പി.എസ്. പട്ടണക്കാട്,എൻ.എസ്. എൽ.പി.എസ് എരമല്ലൂർ,എൽ.എഫ്.എം എൽ.പി.എസ് പാട്ടം,ഗവ.എൽ.പി.എസ് കടക്കരപ്പള്ളി,ഗവ.എൽ.പി.എസ് കോടംതുരുത്ത്,ഗവ.എൽ.പി.എസ് കോനാട്ടുശ്ശേരി,സെൻ്റ് ഫ്രാൻസിസ് എൽ.പി സ്കൂൾ എരമല്ലൂർ,എസ്. എൻ. എൽ.പി.എസ് എഴുപുന്ന എന്നീ സ്കൂളിലെ പ്രവേശനോത്സവ പരിപാടികളിൽ അധ്യാപകവിദ്യാർത്ഥികൾ പങ്കെടുത്തു.
Subscribe to:
Posts (Atom)
ലോക ഭക്ഷ്യദിനം ആചരിച്ചു
തുറവൂർ ടി.ഡി. ടി.ടി ഐയിൽ ലോക ഭക്ഷ്യദിനത്തിൽ വിവിധ പരിപാടികളോടെ സുഭിക്ഷം 2023 എന്ന പേരിൽ ഒക്ടോബർ 16 ന് ആചരിച്ചു. സ്കൂൾഅസംബ്ലിയിൽ പ്രിൻസിപ്പാൾ...
-
ലോക മാതൃഭാഷാ ദിനം ആചരിച്ചു. തുറവൂർ ടി.ഡി ടി.ടി ഐ യിൽ ഇന്ന് ഫെബ്രുവരി 21 ന് രാവിലെ 10 മണിയ്ക്ക് വിവിധ പരിപാടികളോടെ മാതൃഭാഷാ ദിനം ആചരിച്ചു.റിട...
-
ടി.ഡി ടി ടി ഐ യിൽ അധ്യാപക വിദ്യാർത്ഥിളിൽ പ്രതിനിധികളെ കണ്ടെത്തുന്നതിനായി ജനാധിപത്യ തെരഞ്ഞെടുപ്പു ഘട്ടങ്ങൾ പാലിച്ചുകൊണ്ട് ഇലക്ഷൻ സംഘടിപ്പിച്ച...
-
സെപ്തംബർ 5 ദേശീയ അധ്യാപക ദിനത്തോടനുബന്ധിച്ച്. ചേർത്തല സെൻ്റമേരി സ് സ്കൂളിൽ വച്ച് തുറവൂർ, ചേർത്തല ഉപജില്ലകളുടെ അടിസ്ഥാനത്തിൽ എ.ഇ.ഒ, ഡി. ഇ.ഒ.എ...