ഇന്ന് നവംബർ 1 : കേരളപ്പിറവി ദിനാഘോഷവും സ്കൂൾ പ്രവേശനോത്സവവും.
തുറവൂർ ടി.ഡി.ടി.ടി.ഐയിലെ അധ്യാപകവിദ്യാർത്ഥികൾ "ഒരുമയോടെ മുന്നോട്ട്" എന്ന പേരിൽ 2021 നവംബർ 1 ന് പ്രവേശനോത്സവവും കേരളപ്പിറവി ദിനാഘോഷവും സംഘടിപ്പിച്ചു.സ്കൂൾ അലങ്കരിച്ചും കുട്ടികൾക്ക് കോവിഡ് ബോധവത്കരണം നടത്തിയും പ്രവേശനോത്സവത്തിൽ അധ്യാപകവിദ്യാർത്ഥികൾ പങ്കാളികളായി.പ്രിൻസിപ്പാൾ ശ്രീമതി.കുമാരി.കെ.എൻ പത്മത്തിൻ്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച പ്രവേശനോത്സവം ചെണ്ടമേളത്തിന്റെ അകമ്പടിയോടെ രാവിലെ 10 മണിയോടെ ആരംഭിച്ചു. അധ്യാപകവിദ്യാർത്ഥി ശ്രീമതി.ചിന്നുമോൾ കുട്ടികൾക്ക് കോവിഡ് ബോധവത്കരണ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.പ്രിൻസിപ്പാൾ കുമാരി.കെ.എൻ പത്മം രചിച്ച 'കേരളം എത്ര സുന്ദരം' എന്ന ഓട്ടൻതുള്ളൽ ശൈലിയിലുള്ള ഗാനം അധ്യാപകവിദ്യാർത്ഥികൾ ആലപിച്ചു.സ്കൂൾ അങ്കണത്തിൽ നിർമ്മിച്ച കേരളത്തിൻ്റെ രൂപത്തിൽ ടീച്ചർ എജ്യുക്കേറ്റേഴ്സായ ശ്രീമതി.ആശ.വി,ശ്രീ. ഹരികൃഷ്ണബാബു,ശ്രീ. രാകേഷ് കമ്മത്ത്.ആർ എന്നിവരുടെ നേതൃത്വത്തിൽ ദീപം തെളിയിക്കുകയും ചെയ്തു.അധ്യാപകവിദ്യാർത്ഥികൾ കേരളത്തിലെ ജില്ലകളുടെ പ്രത്യേകതകളും അതുമായി ബന്ധപ്പെട്ട ഗാനങ്ങളും കുട്ടികളിലേക്ക് എത്തിച്ചു. കൂടാതെ ജി.എൽ.പി.എസ് തുറവൂർ,ഗവ.ടി.ഡി.എൽ.പി.എസ് തുറവൂർ,ഗവ.എൽ.പി.എസ്. പട്ടണക്കാട്,എൻ.എസ്. എൽ.പി.എസ് എരമല്ലൂർ,എൽ.എഫ്.എം എൽ.പി.എസ് പാട്ടം,ഗവ.എൽ.പി.എസ് കടക്കരപ്പള്ളി,ഗവ.എൽ.പി.എസ് കോടംതുരുത്ത്,ഗവ.എൽ.പി.എസ് കോനാട്ടുശ്ശേരി,സെൻ്റ് ഫ്രാൻസിസ് എൽ.പി സ്കൂൾ എരമല്ലൂർ,എസ്. എൻ. എൽ.പി.എസ് എഴുപുന്ന എന്നീ സ്കൂളിലെ പ്രവേശനോത്സവ പരിപാടികളിൽ അധ്യാപകവിദ്യാർത്ഥികൾ പങ്കെടുത്തു.
No comments:
Post a Comment