Thursday, 28 October 2021

സംസ്ഥാന അധ്യാപക അവാർഡ് ജേതാവ് താഹിറ ടീച്ചറെ അനുമോദിച്ചു.

സംസ്ഥാന അധ്യാപക അവാർഡ് ജേതാവ് താഹിറ ടീച്ചറെ അനുമോദിച്ചു..
2021ഒക്ടോബർ 28 ന് രാവിലെ 10.30 യ്ക്ക്, ടി.ഡി ടി.ടി ഐ യിൽ അധ്യാപക വിദ്യാർത്ഥികളുടെ പ്രാർത്ഥനയോടെ അനുമോദന യോഗം ആരംഭിച്ചു.സ്കൂൾ പ്രിൻസിപ്പാൾ ശ്രീമതി കുമാരി. കെ.എൻ പദ്മ ടീച്ചർ സ്വാഗതം ആശംസിച്ചു.തുടർന്ന്. താഹിറ ടീച്ചറെ പൊന്നാട, ഉപഹാരം എന്നിവ നൽകി ആദരിച്ചു. സീനിയർ ടീച്ചർ എഡ്യൂക്കേറ്ററായ ശ്രീഹരികൃഷ്ണ ബാബു, സ്റ്റാഫ് സെക്രട്ടറി ശ്രീ ബാലകൃഷ്ണ ക്ഷേണായി സാർ, സ്റ്റാഫ് കൺവീനർ ശ്രീമതി വിജയലക്ഷ്മി ടീച്ചർ, ടീച്ചർ എഡ്യുക്കേറ്റർമാരായ ആശ, വി.രാകേഷ് കമ്മത്ത് എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. പൂർവ്വ വിദ്യാർത്ഥിയായ ആര്യമോൾ അനുഭവം പങ്കുവെച്ചു. അധ്യാപക വിദ്യാർത്ഥി അതുൽ ഷെറി. അനുഭവം പങ്കുവെച്ചു. താഹിറ ടീച്ചർ മറുപടി പ്രസംഗത്തിൽ തനിക്ക് ലഭിച്ച നേട്ടങ്ങൾ അംഗികാരങ്ങളെക്കുറിച്ചും. നേടിയ ജീവിതാനുഭവങ്ങളെക്കുറിച്ചും ഹ്യദയ സ്പർശ്ശിയായി അവതരിപ്പിച്ചു.മോണോ ആക്ട്, മാപ്പിളപ്പാട്ട് എന്നിവ അവതരിപ്പിച്ചു.തുടർന്ന് ക്ലാസ് പ്രതിനിധി ധന്യ നന്ദി രേഖപ്പെടുത്തി. 12 മണിക്ക് യോഗം അവസാനിച്ചു.

No comments:

Post a Comment

ലോക ഭക്ഷ്യദിനം ആചരിച്ചു

തുറവൂർ ടി.ഡി. ടി.ടി ഐയിൽ ലോക ഭക്ഷ്യദിനത്തിൽ വിവിധ പരിപാടികളോടെ സുഭിക്ഷം 2023 എന്ന പേരിൽ ഒക്ടോബർ 16 ന് ആചരിച്ചു. സ്കൂൾഅസംബ്ലിയിൽ പ്രിൻസിപ്പാൾ...