ഒക്ടോബർ 27-വയലാർ ദിനം
«««««««««««««»»»»»»»»»»»»»
ഗ്രൂപ്പ് കാവേരിയുടെ നേതൃത്വത്തിൽ,10:45 അധ്യാപക വിദ്യാർത്ഥിനി ദേവീ കൃഷ്ണയുടെ ഈശ്വര പ്രാർത്ഥനയോടെ പരുപാടി ആരംഭിച്ചു. അധ്യാപക വിദ്യാർത്ഥിനി കാർത്തിക ആയിരുന്നു കോർഡിനേറ്റർ.അധ്യാപക വിദ്യാർത്ഥിനിദേവിക വത്സന്റെ സ്വാഗത പ്രസംഗതിന് ശേഷം പദ്മ ടീച്ചർ ഉദ്ഘാടനപ്രസംഗവും ഹരികൃഷ്ണ ബാബു സാർ ആശംസയും നൽകി. അധ്യാപക വിദ്യാർത്ഥിനികളായ ഗോപിക, രാധിക, ദേവികൃഷ്ണ, റിദ്വിത, രാജേശ്വരി എന്നിവർ വയലാർ ഗാനങ്ങൾ ആലപിച്ചു. അധ്യാപക വിദ്യാർത്ഥിനി ചിന്നുമോൾ തയാറാക്കിയ വീഡിയോ പ്രസന്റേഷനോടൊപ്പംഅധ്യാപക വിദ്യാർത്ഥി അഖിൽ ഷാജി അനുസ്മരണപ്രസംഗം നടത്തി.
കവിത ടീച്ചറിന്റെ ആശംസ പ്രസംഗത്തിന്
ശേഷം അധ്യാപക വിദ്യാർത്ഥിനികളായ സുഷ, കവിത എന്നിവർ ചേർന്ന് കൈഎഴുത്ത് മാസിക പദ്മ ടീച്ചർക്ക് കൈ മാറി. അധ്യാപക വിദ്യാർത്ഥിനി അമല ഷെറിയുടെ കവിതചിത്രീകരണം,അധ്യാപക വിദ്യാർത്ഥി അതുൽ ഷെറിയുടെ വയലാർ ചിത്ര പ്രദർശനവും ഉണ്ടായിരുന്നു. അധ്യാപക , അനഘ, അനുപമ, ആര്യ, ലിൻസി, ആർദ്ര, സുരഭി എന്നിവരുടെ ചാർട്ട് പ്രദർശനം കവിതടീച്ചർ, സംഗീത ടീച്ചർ നിർവഹിച്ചു.അധ്യാപക വിദ്യാർത്ഥിനി
കാർത്തിക യുടെ ബുക്ക്‌ലെറ്റ് പ്രദർശനത്തിന് ശേഷം ആശടീച്ചർ, സംഗീത ടീച്ചർ എന്നിവരുടെ ആശംസ പ്രസംഗം നടന്നു. അധ്യാപക വിദ്യാർത്ഥി ജൂലി പുസ്തകപരിചയവും അധ്യാപക വിദ്യാർത്ഥികളായ അതുൽ, അഖിൽ ഷാജി, അഖിൽജിത്ത്, ജെനുസ് എന്നിവർ വയലാർ സ്മൃതി മണ്ഡപം സന്ദർശിച്ച വീഡിയോ പ്രദർശിപ്പിച്ചു. ശേഷം രാകേഷ് സാറിന്റെ ആശംസപ്രസംഗത്തിന് ശേഷം സുരഭി എല്ലാവർക്കും നന്ദി അർപ്പിക്കുകയും,12മണിയോടെ യോഗം അവസാനിച്ചു.
No comments:
Post a Comment