Wednesday, 29 December 2021

ശ്രീനിവാസരാമനുജൻ ദിനം ദേശിയഗണിതശാസ്ത്ര ദിനംആചരിച്ചു.

ഗണിത ശാസ്ത്ര പ്രതിഭയും, ഇന്ത്യയിലെ, ഏക്കാലത്തേയും മികച്ച ഗണിത മാന്ത്രികനുമായ ശ്രീനിവാസ രാമനുജൻ്റെ ജന്മദിനം ടി ഡി.ടി.ടി.ഐയിൽ, ഡിസംബർ 22 ന് ആചരിച്ചു.ഈശ്വര പ്രാർത്ഥനയോടെ ആരംഭിച്ച ചടങ്ങിൽ പ്രിൻസിപ്പളും ഗണിത അധ്യാപികയു ആയ പദ്മ ടീച്ചർ മുഖ്യാതിഥിയായി. ഒന്നാം വർഷ അധ്യാപക വിദ്യാർത്ഥി പ്രതീഷ്, സ്വാഗതം ആശംസിച്ചു. മാഗസിൻ പ്രകാശനം, ചുമർ പത്രിക പ്രകാശനം, ഗണിത കവിതാലപനം, ജീവചരിത്രപ്രസംഗം, ഗണിത ശായവ ത രണം, എന്നി വ്യത്യസ്ത പരിപാടികൾ വിദ്യാർത്ഥികൾ സംഘടിപ്പിച്ചു. രാമാനുജ സംഖ്യയിൽ ഭദ്രദീപം കൊളുത്തി ചടങ്ങ് വ്യത്യസ്തമായി. ടീച്ചർ എഡ്യൂക്കേറ്റർമാരായ, ഹരിക്യഷ്ണ ബാബു, ആശ.വി.രാകേഷ് കമ്മത്ത് എന്നിവർ ആശംസകൾ അർപ്പിച്ചു.രണ്ടാം വർഷ അധ്യാപക വിദ്യാർത്ഥിനി കാർത്തിക നന്ദി രേഖപ്പെടുത്തി.

മോഡൽ പരീക്ഷ സംഘടിപ്പിച്ചു.

ഡി.എൽ.എഡ് രണ്ടാം സെമസ്റ്റർ അധ്യാപക വിദ്യാർത്ഥികളുടെ,  102 103, 108 പേപ്പറുകളുടെ പരീക്ഷ കോ വിഡ് മാനദണ്ഡങ്ങൾ പാലിച്ച് നടത്തി, ഡിസംബർ, 21, 22 തിയതികളിലായാണ് പരീക്ഷ നടത്തിയത്. ടീച്ചർ എഡ്യൂക്കേറ്റർമാർ പരീക്ഷ ചുമതലകൾ നിർവഹിച്ചു.

Tuesday, 28 December 2021

അനന്തു രമേശിനെ ആദരിച്ചു.

ടി.ഡി ടി.ടി.ഐയിലെഒന്നാം വർഷ അധ്യാപക വിദ്യാർത്ഥിയായിരിക്കെ തന്നെ അരൂർ വിവിഷനിൽ മത്സരിച്ച് മികച്ച ഭൂരിപക്ഷത്തിൽ വിജയിച്ച് അഭിമാനമായി മാറിയ അനന്തു രമേശിനെ പ്രിൻസിപ്പാൾ പദ്മ ടീച്ചർ പൊന്നാട അണിയിച്ച് ആദരിച്ചു. സീനിയർ ടീച്ചർ എഡ്യൂക്കേറ്ററായ ഹരി സാർ ആശംസകൾ അർപ്പിച്ചു. ടീച്ചർ എഡ്യുക്കേറ്ററായ ആശ ടീച്ചർരാകേഷ് സാർ ആശംസകൾ നൽകി..അനന്തു മറുമൊഴി നൽകി.സ്കൂളിന് നൽകാവുന്ന പിന്തുണകൾ അറിയിച്ചു. സംസാരിച്ചു. അധ്യാപക വിദ്യാർത്ഥി പ്രതിനിധി ആയി ദേവിക നന്ദി രേഖപ്പെടുത്തി.

ക്രിസ്തുമസ്സ് ആഘോഷിച്ചു.

ടി.ഡി ടി.ടി ഐ യിൽ അധ്യാപക വിദ്യാർത്ഥികളുടെ നേത്യത്യത്തിൽ 22, 23, തിയതികളിലായി വിദ്യാർത്ഥികൾക്കൊപ്പം ക്രിസ്മസ്സ് ആഘോഷിച്ചു.പുൽകൂട് ഒരുക്കിയും, കരോൾ ഗാനങ്ങൾ ആലപിച്ചും കേക്കും മുറിച്ചും വിപുലമായ പരിപാടികളോടെയാണ് ഈ വർഷം ആഘോഷിച്ചത്.പി ടി എ പ്രസിഡണ്ട് കുഞ്ഞുമോൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ പ്രിൻസിപ്പൾ പദ്മ ടീച്ചർ സ്വാഗതവും, മുഖ്യാതിഥി ആയി2020ലെ അധ്യാപക അവാർഡ് ജേതാവ് സ്വാമിനാഥൻ സാർ സംസാരിച്ചു.അദ്ദേഹത്തെ ആദരിച്ചു. പുസ്തകങ്ങൾ സമ്മാനിച്ചു.ഫാദർ വി പിൻ സാർ ക്രിസ്മസ്സ് സന്ദേശം നൽകി. ടീച്ചർ എഡ്യുക്കേറ്റായ ഹരികൃഷ്ണ ബാബുസാർ ആശംസകൾ അർപ്പിച്ചു.തുടർന്ന് അധ്യാപക വിദ്യാർത്ഥികളുടെ വിവിധ കലാപരിപാടികളും തുടർന്ന് .ബിരിയാണി വിതരണവും നടന്നു.

Wednesday, 22 December 2021

2019- 202lബാച്ച് അധ്യാപക വിദ്യാർത്ഥികളുടെ യോഗ്യത പത്രവിതരണവും, അനുമോദനവും സംഘടിപ്പിച്ചു.

തുറവൂർ ടി.ഡി ടി ടി ഐ യിൽ നൂറ് ശതമാനം വിജയം നേടിയ. 2019- 2021 ബാച്ചിലെ അധ്യാപക വിദ്യാർത്ഥികൾക്ക് അനുമോദനവും യോഗ്യത പത്രവിതരണവും, ഒപ്പംകെ- ടെറ്റ് നേടിയ വിദ്യാർത്ഥികളെ അഭിനന്ദിക്കുകയും ചെയ്തു. ഡിസംബർ 15ന് ഉച്ചയ്ക്ക് 2 മണിക്ക്, ഈശ്വര പ്രാർത്ഥനയോടെ ചടങ്ങുകൾ ആരംഭിച്ചു. പി.ടി എ പ്രസിഡണ്ട് ബി. കുഞ്ഞുമോൻ അധ്യക്ഷനായി. പ്രിൻസിപ്പാൾ പദ്മ ടീച്ചർ സ്വാഗതം ആശംസിച്ചു.സ്കൂൾ  മാനേജർ എച്ച് പ്രേംകുമാർ ഭദ്രദീപ പ്രകാശനവും, ഉദ്ഘാടനവും, ഡയറ്റ് സീനിയർ ഫാക്കൽ ട്ടിയായ ശ്രീകുമാർ സാർ അധ്യാപക വിദ്യാർത്ഥികൾക്ക് യോഗ്യത പത്രവിതരണവും നടത്തി. പി.ടി എ പ്രസിഡണ്ട്, കെ- ടെറ്റ് നേടിയ വിദ്യാർത്ഥികളെ അനുമോദിച്ചു.മുതിർന്ന ടീച്ചർ എഡ്യൂക്കേറ്ററായ ശ്രീമതി രാധാമണി ടീച്ചറെ ആദരിക്കുകയും സ്നേഹ ഉപഹാരം നൽകുകയും ചെയ്തു.എം.എ എഡ്യുക്കേഷനിൽ ഉന്നത വിജയം നേടിയ ടീച്ചർ എഡ്യൂക്കേർമാരായ, ഹരികൃഷ്ണ ബാബു, ആശ, രാകേഷ് കമ്മത്ത് എന്നിവരെ പൊന്നാട അണിയിച്ച് ആദരിക്കുകയും, രാധാമണി ടീച്ചർ സനേ ഹ ഉപഹാരം നൽകുകയും ചെയ്തു.മികച്ച ഉന്നത പഠനം നേടിയ യു.പി സ്കൂൾ അധ്യാപികയായ, കവിത,ക്യഷ്ണകുമാരി, എന്നിവരെ ആദരിച്ചു. പി.ടി എ പ്രതിനിധിയായി, ഗിരിജ, ആശംസകൾ അർപ്പിച്ചു. സ്കൂളിലേയ്ക്ക് സ്നേഹ ഉപഹാരമായി ലൈബ്രറി സ്റ്റാൻ്റ് സമ്മാനിച്ചു. അധ്യാപക വിദ്യാർത്ഥി പ്രതിനിധികളായി, കാവ്യ, മഞ്ജുഷ എന്നിവർ അനുഭവം പങ്കുവെച്ചു.രണ്ടാം സെമസ്റ്റർ അധ്യാപക വിദ്യാർത്ഥിയായ നിധി പി തോമസ്സ് നന്ദി രേഖപ്പെടുത്തി.

Friday, 17 December 2021

ഒന്നാം വർഷ ഡി എൽ എഡ് ക്ലാസുകൾ ആരംഭിച്ചു

2021-2023 വർഷത്തെ ഡി.എൽ എഡ് കോഴ്സുകൾ 15.12.2021 മുതൽ ആരംഭിച്ചു.സ്കൂൾ മാനേജർ ശ്രീ.എച്ച് പ്രേംകുമാർ ഭദ്രദീപ പ്രകാശനം നിർവഹിച്ചു.സ്കൂൾ പ്രിൻസിപ്പാൾ ശ്രീമതി പദ്മ ടീച്ചർ സ്വാഗതം ആശംസിക്കുകയും, ഡി.എൽ.എഡ് കോഴി സി നെക്കുറിച്ച് ധാരണകൾ നൽകുകയും ചെയ്തു.തുടർന്ന് ടീച്ചർ എഡ്യുക്കേറ്റർമാരായ ശ്രീ, ഹരികൃഷ്ണ ബാബു, ശ്രീമതി ആശ.ശ്രീ രാകേഷ് കമ്മത്ത് എന്നിവർ ആശംസകൾ അർപ്പിച്ചു.തുടർന്ന് രക്ഷികർത്യാ പ്രതിനിധികളായി, വിജയനാഥ്, രവിന്ദ്രൻ, പുഷ്പ്പലത, എന്നിവരെ തിരഞ്ഞെടുത്തു.വിദ്യാർത്ഥി പ്രതിനിധിയായി പ്രതീഷ് നന്ദി രേഖപ്പെടുത്തി.

Monday, 13 December 2021

രണ്ടാം സെമസ്റ്റർ വിദ്യാർത്ഥികൾക്ക് യുപി തലംഇൻ്റെൻഷിപ്പ് ആരംഭിച്ചു..

ടി.ഡി ടി.ടി ഐയിലെ അധ്യാപക വിദ്യാർത്ഥികൾക്ക് UPതലഇൻ്റൻഷിപ്പിൻ്റെ ഭാഗമായി പ്രദേശത്തെ ആറ് സ്കൂളിലായി ഇന്ന് മുതൽ 13.12.2021 മുതൽ 17.12.2021 വരെ ക്ലാസുകൾ നടക്കും.പ്രഥമ അധ്യാപകരും, മെ ൻ്റർ മാരും വിദ്യാർത്ഥികൾക്ക് മാർഗ്ഗ നിർദ്ദേശങ്ങൾ നൽകി.

ലോക ഭക്ഷ്യദിനം ആചരിച്ചു

തുറവൂർ ടി.ഡി. ടി.ടി ഐയിൽ ലോക ഭക്ഷ്യദിനത്തിൽ വിവിധ പരിപാടികളോടെ സുഭിക്ഷം 2023 എന്ന പേരിൽ ഒക്ടോബർ 16 ന് ആചരിച്ചു. സ്കൂൾഅസംബ്ലിയിൽ പ്രിൻസിപ്പാൾ...