Wednesday, 22 December 2021

2019- 202lബാച്ച് അധ്യാപക വിദ്യാർത്ഥികളുടെ യോഗ്യത പത്രവിതരണവും, അനുമോദനവും സംഘടിപ്പിച്ചു.

തുറവൂർ ടി.ഡി ടി ടി ഐ യിൽ നൂറ് ശതമാനം വിജയം നേടിയ. 2019- 2021 ബാച്ചിലെ അധ്യാപക വിദ്യാർത്ഥികൾക്ക് അനുമോദനവും യോഗ്യത പത്രവിതരണവും, ഒപ്പംകെ- ടെറ്റ് നേടിയ വിദ്യാർത്ഥികളെ അഭിനന്ദിക്കുകയും ചെയ്തു. ഡിസംബർ 15ന് ഉച്ചയ്ക്ക് 2 മണിക്ക്, ഈശ്വര പ്രാർത്ഥനയോടെ ചടങ്ങുകൾ ആരംഭിച്ചു. പി.ടി എ പ്രസിഡണ്ട് ബി. കുഞ്ഞുമോൻ അധ്യക്ഷനായി. പ്രിൻസിപ്പാൾ പദ്മ ടീച്ചർ സ്വാഗതം ആശംസിച്ചു.സ്കൂൾ  മാനേജർ എച്ച് പ്രേംകുമാർ ഭദ്രദീപ പ്രകാശനവും, ഉദ്ഘാടനവും, ഡയറ്റ് സീനിയർ ഫാക്കൽ ട്ടിയായ ശ്രീകുമാർ സാർ അധ്യാപക വിദ്യാർത്ഥികൾക്ക് യോഗ്യത പത്രവിതരണവും നടത്തി. പി.ടി എ പ്രസിഡണ്ട്, കെ- ടെറ്റ് നേടിയ വിദ്യാർത്ഥികളെ അനുമോദിച്ചു.മുതിർന്ന ടീച്ചർ എഡ്യൂക്കേറ്ററായ ശ്രീമതി രാധാമണി ടീച്ചറെ ആദരിക്കുകയും സ്നേഹ ഉപഹാരം നൽകുകയും ചെയ്തു.എം.എ എഡ്യുക്കേഷനിൽ ഉന്നത വിജയം നേടിയ ടീച്ചർ എഡ്യൂക്കേർമാരായ, ഹരികൃഷ്ണ ബാബു, ആശ, രാകേഷ് കമ്മത്ത് എന്നിവരെ പൊന്നാട അണിയിച്ച് ആദരിക്കുകയും, രാധാമണി ടീച്ചർ സനേ ഹ ഉപഹാരം നൽകുകയും ചെയ്തു.മികച്ച ഉന്നത പഠനം നേടിയ യു.പി സ്കൂൾ അധ്യാപികയായ, കവിത,ക്യഷ്ണകുമാരി, എന്നിവരെ ആദരിച്ചു. പി.ടി എ പ്രതിനിധിയായി, ഗിരിജ, ആശംസകൾ അർപ്പിച്ചു. സ്കൂളിലേയ്ക്ക് സ്നേഹ ഉപഹാരമായി ലൈബ്രറി സ്റ്റാൻ്റ് സമ്മാനിച്ചു. അധ്യാപക വിദ്യാർത്ഥി പ്രതിനിധികളായി, കാവ്യ, മഞ്ജുഷ എന്നിവർ അനുഭവം പങ്കുവെച്ചു.രണ്ടാം സെമസ്റ്റർ അധ്യാപക വിദ്യാർത്ഥിയായ നിധി പി തോമസ്സ് നന്ദി രേഖപ്പെടുത്തി.

No comments:

Post a Comment

ലോക ഭക്ഷ്യദിനം ആചരിച്ചു

തുറവൂർ ടി.ഡി. ടി.ടി ഐയിൽ ലോക ഭക്ഷ്യദിനത്തിൽ വിവിധ പരിപാടികളോടെ സുഭിക്ഷം 2023 എന്ന പേരിൽ ഒക്ടോബർ 16 ന് ആചരിച്ചു. സ്കൂൾഅസംബ്ലിയിൽ പ്രിൻസിപ്പാൾ...