Wednesday, 26 January 2022

റിപ്പബ്ലിക് ദിനം ആഘോഷിച്ചു.

*റിപ്പബ്ലിക് ദിനം ആഘോഷിച്ചു* 
ഇന്ന്‌ ജനുവരി 26 ന് ടി.ഡി ടി.ടി ഐ യിൽ വിപുലമായ പരിപാടികളിൽ ആചരിച്ചു. റിപ്പബ്ലിക് ദിനം റിപ്പബ്ലിക് എന്നാൽ പരമാധികാര ജനാധിപത്യ രാഷ്ട്രം   എന്നർത്ഥം.
കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചു ടി. ഡി. റ്റി റ്റി ഐ യിൽ റിപ്പബ്ലിക് ദിനാഘോഷം സംഘടിപ്പിക്കുകയുണ്ടായി. ദേശീയ അവബോധം കുട്ടികളിൽ സൃഷ്ടിക്കുവാനും അതോടൊപ്പം ധീരയോദ്ധാക്കൾ ഇന്ത്യക്ക് സ്വാതന്ത്ര്യം നേടിത്തരുന്നതിനായി നടത്തിയ പോരാട്ടങ്ങളുo സ്മരിച്ചു കൊണ്ടു ആഘോഷങ്ങൾക്ക്  തുടക്കം കുറിച്ചു.പ്രോഗ്രാം ക്രോഡീകരിക്കുന്നതിനായി ഒന്നാം വർഷ അധ്യാപക വിദ്യാർത്ഥികളെ ചുമതലപ്പെടുത്തിയിരുന്നു .രാവിലെ 9 മണിക്ക് പ്രിൻസിപ്പൽ കുമാരി. കെ. എൻ. പദ്മം ടീച്ചർ പതാക ഉയർത്തി. ഇതേ തുടർന്നു പരിപാടിയിൽ പങ്കെടുക്കാൻ എത്തിയ എല്ലാവർക്കും ടീച്ചർ സ്വാഗതം ആശംസിച്ചു.ആശംസ പറഞ്ഞത്  പി. ടി. എ പ്രസിഡൻ്റെ ബി. കുഞ്ഞുമോൻ ആയിരുന്നു……. അധ്യാപക വിദ്യാർത്ഥി ആയ അലൻ. ടി. ബിനോയ്‌ പ്രസംഗം നടത്തി.ശിവപ്രാർത്ഥന യും സംഘവും ദേശഭക്തിഗാനം ആലപിച്ചു തുടർന്ന്, നന്ദനയും സ്വീറ്റിയും  തയ്യാറാക്കിയ  പോസ്റ്ററുകൾ പ്രദർശിപ്പിച്ചു. ഓൺലൈൻ ആയി പരിപാടികളിൽ പങ്കെടുക്കുന്നതിനായി 9 മണിക്ക് ഗൂഗിൾ മീറ്റ് ലിങ്ക് അയച്ചിരുന്നു.റിപ്പബ്ലിക് ദിന ക്വിസ്, പോസ്റ്റർ, പവർപോയിന്റ് പ്രസന്റേഷൻ, വീഡിയോ, മുതലായവയും  അവതരിപ്പിച്ചു. ടീച്ചർ എഡ്യൂക്കേറ്ററായരാകേഷ് കമ്മത്ത് നന്ദി രേഖപെടുത്തി.

Monday, 17 January 2022

അധ്യാപക വിദ്യാർത്ഥികൾക്ക്, ഡെമോ, ക്രിട്ടിസിസം ക്ലാസുകൾ ആരംഭിച്ചു.

ടി.ഡി ടി.ടി ഐയിലെ രണ്ടാം വർഷ അധ്യാപക വിദ്യാർത്ഥികൾക്ക് ജനുവരി 14 മുതൽ 17 വരെ എൽ പി ഡെമോസ്ട്രേഷൻ ക്ലാസുകളും. 17 മുതൽ 21 വരെ ക്രിട്ടി സി സംക്ലാസുകളും സംഘടിപ്പിച്ചു.ടി ഡി എൽ.പിയിലെ അധ്യാപകരുടെയും, വിദ്യാർത്ഥികളുടെയും, സഹകരണത്തോടെയാണ് ക്ലാസുകൾ നടത്തുന്നത്. ടീച്ചർ എഡ്യൂക്കേറ്റർമാർ ക്ലാസുകൾക്ക് നേതൃത്വം നിർവഹിക്കുന്നുണ്ട്.

ലോക ഭക്ഷ്യദിനം ആചരിച്ചു

തുറവൂർ ടി.ഡി. ടി.ടി ഐയിൽ ലോക ഭക്ഷ്യദിനത്തിൽ വിവിധ പരിപാടികളോടെ സുഭിക്ഷം 2023 എന്ന പേരിൽ ഒക്ടോബർ 16 ന് ആചരിച്ചു. സ്കൂൾഅസംബ്ലിയിൽ പ്രിൻസിപ്പാൾ...