Wednesday, 26 January 2022

റിപ്പബ്ലിക് ദിനം ആഘോഷിച്ചു.

*റിപ്പബ്ലിക് ദിനം ആഘോഷിച്ചു* 
ഇന്ന്‌ ജനുവരി 26 ന് ടി.ഡി ടി.ടി ഐ യിൽ വിപുലമായ പരിപാടികളിൽ ആചരിച്ചു. റിപ്പബ്ലിക് ദിനം റിപ്പബ്ലിക് എന്നാൽ പരമാധികാര ജനാധിപത്യ രാഷ്ട്രം   എന്നർത്ഥം.
കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചു ടി. ഡി. റ്റി റ്റി ഐ യിൽ റിപ്പബ്ലിക് ദിനാഘോഷം സംഘടിപ്പിക്കുകയുണ്ടായി. ദേശീയ അവബോധം കുട്ടികളിൽ സൃഷ്ടിക്കുവാനും അതോടൊപ്പം ധീരയോദ്ധാക്കൾ ഇന്ത്യക്ക് സ്വാതന്ത്ര്യം നേടിത്തരുന്നതിനായി നടത്തിയ പോരാട്ടങ്ങളുo സ്മരിച്ചു കൊണ്ടു ആഘോഷങ്ങൾക്ക്  തുടക്കം കുറിച്ചു.പ്രോഗ്രാം ക്രോഡീകരിക്കുന്നതിനായി ഒന്നാം വർഷ അധ്യാപക വിദ്യാർത്ഥികളെ ചുമതലപ്പെടുത്തിയിരുന്നു .രാവിലെ 9 മണിക്ക് പ്രിൻസിപ്പൽ കുമാരി. കെ. എൻ. പദ്മം ടീച്ചർ പതാക ഉയർത്തി. ഇതേ തുടർന്നു പരിപാടിയിൽ പങ്കെടുക്കാൻ എത്തിയ എല്ലാവർക്കും ടീച്ചർ സ്വാഗതം ആശംസിച്ചു.ആശംസ പറഞ്ഞത്  പി. ടി. എ പ്രസിഡൻ്റെ ബി. കുഞ്ഞുമോൻ ആയിരുന്നു……. അധ്യാപക വിദ്യാർത്ഥി ആയ അലൻ. ടി. ബിനോയ്‌ പ്രസംഗം നടത്തി.ശിവപ്രാർത്ഥന യും സംഘവും ദേശഭക്തിഗാനം ആലപിച്ചു തുടർന്ന്, നന്ദനയും സ്വീറ്റിയും  തയ്യാറാക്കിയ  പോസ്റ്ററുകൾ പ്രദർശിപ്പിച്ചു. ഓൺലൈൻ ആയി പരിപാടികളിൽ പങ്കെടുക്കുന്നതിനായി 9 മണിക്ക് ഗൂഗിൾ മീറ്റ് ലിങ്ക് അയച്ചിരുന്നു.റിപ്പബ്ലിക് ദിന ക്വിസ്, പോസ്റ്റർ, പവർപോയിന്റ് പ്രസന്റേഷൻ, വീഡിയോ, മുതലായവയും  അവതരിപ്പിച്ചു. ടീച്ചർ എഡ്യൂക്കേറ്ററായരാകേഷ് കമ്മത്ത് നന്ദി രേഖപെടുത്തി.

No comments:

Post a Comment

ലോക ഭക്ഷ്യദിനം ആചരിച്ചു

തുറവൂർ ടി.ഡി. ടി.ടി ഐയിൽ ലോക ഭക്ഷ്യദിനത്തിൽ വിവിധ പരിപാടികളോടെ സുഭിക്ഷം 2023 എന്ന പേരിൽ ഒക്ടോബർ 16 ന് ആചരിച്ചു. സ്കൂൾഅസംബ്ലിയിൽ പ്രിൻസിപ്പാൾ...