Thursday, 24 February 2022

കിച്ചൺ കം സ്റ്റോർ ഉദ്ഘാടന കർമ്മം നിർവഹിച്ചു.

കിച്ചൺ കം സ്റ്റോർ.. 🍚🥣🍲
.               ***************************
പൊതു വിദ്യാഭ്യാസ വകുപ്പിന്റെ സ്കൂൾ ഉച്ച ഭക്ഷണ പദ്ധതിയിൽ കേന്ദ്ര സംസ്ഥാന സർക്കാരിന്റെ ഫണ്ട് 858076രൂപ (കേന്ദ്രം 60%സംസ്ഥാനം 40%),ഉപയോഗിച്ച്   കിച്ചൺ കം സ്റ്റോർ ഞങ്ങളുടെ വാർഡിലെ പ്രധാന സ്കൂൾ ആയ TD TTI യിൽ നിർമ്മാണത്തിനു തുടക്കം കുറിച്ചു.
 നമ്മുടെ കേരളത്തിൽ തന്നെ ആദ്യമായി ഈ തുക ചിലവഴിക്കുന്ന ആദ്യത്തെ സ്കൂൾ എന്ന ബഹുമതിയും നമ്മുടെ TD TTI സ്കൂളിന്.👏 👏
സംസ്ഥാനത്തെ മറ്റ് വിദ്യാലയ ങ്ങൾക്ക് മാതൃകയായി ടി ഡി ടി ടി ഐ തുറവൂർ.
 ചുരുക്കം മാസങ്ങൾ കൊണ്ട് ഈ പദ്ധതി ചിലവഴിക്കാൻ സധൈര്യം മുന്നോട്ട് വന്ന TDTTI യിലെ പ്രധാന അധ്യാപിക കുമാരി KN പത്മ ടീച്ചറിനു അഭിനന്ദനങ്ങൾ.... 👏👏👏👏
 ചടങ്ങിൽ കുത്തിയതോട് പഞ്ചായത്ത് പ്രസിഡൻ്റ് ശ്രീമതി.വത്സല,വാർഡ് മെമ്പർ ശ്രീ കൃഷ്ണദാസ്,AATTD പ്രസിഡന്റ്‌ ശ്രീ H പ്രേംകുമാർ, വാർഡ് മെമ്പർ,പ്രധാന അധ്യാപിക കുമാരി KN പത്മം ,പി.റ്റി.എ.പ്രസിഡൻ്റ് ശ്രീ.വി.വി. സിവിലാൽ വിദ്യാലയത്തിലെ മറ്റ് അധ്യാപകർ, വിദ്യാർത്ഥികൾ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
                                          

Monday, 21 February 2022

ലോകമാതൃഭാഷദിനാചരണം സംഘടിപ്പിച്ചു.

ടി.ഡി ടി.ടി ഐ തുറവൂരിൽ ഫെബ്രുവരി 21 ന് ലോക മാതൃഭാഷ ദിനം വിപുലമായ പരിപാടികളോടെ ആചരിച്ചു.ഈശ്വര പ്രാർത്ഥനയോടെ ചടങ്ങുകൾ ആരംഭിച്ചു.സ്കൂൾ പ്രിൻസിപ്പാൾ ശ്രീമതി കുമാരി. കെ.എൻ പദ്മം സ്വാഗതം ആശംസിച്ചു.പി.ടി എ പ്രസിഡണ്ട് വി.വി.സിവിലാൽ അധ്യക്ഷത വഹിച്ചു.മുൻപിടിഎ പ്രസിഡണ്ട് കുഞ്ഞുമോൻ, മാത്യ സംഗമം പ്രസിഡണ്ട് ദിവ്യസുധിഷ് എന്നിവർ ആശംസകൾ അർപ്പിച്ചു.. മലയാളം അധ്യാപികയായ, ശ്രീമതി, കവിത ടീച്ചർ. മലയാളം ടീച്ചർ എഡ്യൂക്കേറ്റർ രാകേഷ് കമ്മത്ത് എന്നിവർ മാതൃ ഭാഷയുടെ പ്രാധാന്യത്തെക്കുറിച്ച് സംസാരിച്ചു. തുടർന്ന് ഭാഷാപ്രതിജ്ഞ,മലയാള കവിത, ഭാഷാദിന പ്രസംഗം, ചുമർപത്രികാ പ്രകാശനം, കൈഴെയുത്ത് മാഗസിൻ എന്നി പരിപാടികളും ശേഷം, അധ്യാപക വിദ്യാർത്ഥികളുടെ വ്യത്യസ്തമായ പരിപാടികൾ സംഘടിപ്പിച്ച്, ലോക മാതൃഭാഷാ ദിനം ആഘോഷിച്ചു.

ഔഷധ സസ്യ പരിപാലനം ആരംഭിച്ചു.

ടി..ഡി.ടി.ടി ഐയിലെ ഒന്നാം സെമസ്റ്റർ അധ്യാപക വിദ്യാർത്ഥികളുടെ ആഭിമുഖ്യത്തിൽ വിദ്യാലയത്തിൽ ഔഷധസസ്യങ്ങളുടെ പരിപാലനത്തിനായി വീട്ടിൽ നിന്നും ശേഖരിച്ച നാല്പപതോളം, ഔഷധസസ്യങ്ങൾ കൊണ്ട് വന്ന്, നട്ടുപിടിപ്പിച്ചു.സ്കൂൾ പ്രിൻസിപ്പാൾ കെ.എൻ പദ്മം, ടീച്ചർ എഡ്യൂക്കേറ്റർമാരായ, ഹരികൃഷ്ണ ബാബു, ആശ.വി, രാകേഷ് കമ്മത്ത് എന്നിവർ നേത്യത്വം നൽകി.തുടർന്നുള്ള ദിവസങ്ങളിൽ മെച്ചപ്പെട്ട രീതിയിൽ ഔഷധസസ്യങ്ങൾ പരിപാലിക്കണമെന്ന് പ്രിൻസിപ്പാൾ അഭിപ്രായപ്പെട്ടു.

എൽ.പി.തല ടീച്ചിങ്ങ് പ്രാക്ടീസ് ആരംഭിച്ചു.

എൽ.പി വിഭാഗം ടീച്ചിങ്ങ് പ്രാക്ടീസ്, അധ്യാപക വിദ്യാർത്ഥികൾക്ക്. ആരംഭിച്ചു.
ടി.ഡി ടി.ടി ഐ തുറവൂരിൽ അധ്യാപക വിദ്യാർത്ഥികളുടെ 45 ദിവസത്തെ എൽ.പി വിഭാഗം ടീച്ചിങ്ങ് പ്രാക്ടീസ് ആരംഭിച്ചു. കോവിഡ് മാനദണ്ഡങ്ങൾ ശക്തമായ സാഹചര്യത്തിൽ ഓൺലൈനിലൂടെയും, വിദ്യാലയത്തിൽ നേരിട്ട് എത്തിയുംപരിശീലനം പൂർത്തിയാക്കാനായി ഡയറ്റിൽ നിന്ന് നിർദ്ദേശം ലഭിച്ചു. ജനുവരി 24 ന് ആരംഭിച്ച ടീച്ചിങ്ങ് പ്രാക്ടീസ് ക്യത്യമായ ആസൂത്രണവും, മാർഗ്ഗ നിർദ്ദേശവും പ്രധാന അധ്യാപിക കുമാരി കെ.എൻ പദ്മം അധ്യാപക വിദ്യാർത്ഥികൾക്ക് നൽകി. ടീച്ചർ എഡ്യൂക്കേറ്റർമാരായ, ഹരിക്യഷ്ണ ബാബു, ആശ.വി, രാകേഷ് കമ്മത്ത്, എന്നിവർ പങ്കെടുത്തു.

Sunday, 13 February 2022

അധ്യാപകവാണി റേഡിയോ പ്രേക്ഷപണം ആരംഭിച്ചു.

ഇന്ന് ഫെബ്രുവരി 13ലോകറേഡിയോ ദിനത്തിൻ്റെ പ്രാധാന്യം ഉൾകൊണ്ട് ടി.ഡി ടി.ടി ഐയിലെ അധ്യാപക വിദ്യാർത്ഥികൾ വിവിധ പരിപാടികൾ ഉൾകൊള്ളിച്ച്, അധ്യാപക വാണി എന്ന പേരിൽ റേഡിയോ പ്രേക്ഷപണം ആരംഭിച്ചു. പ്രിൻസിപ്പാൾ കുമാരി കെ.എൻ.പദ്മം ആശംസകൾ നൽകി.
റേഡിയോഅവതരണം:
ചിന്താവിഷയം: ആതിര രഘുനാഥ്‌ 
സമകാലികം: ഭാഗ്യലക്ഷ്മി 
പ്രധാന വാർത്തകൾ: വിഷ്ണുദാസ് ഷേണായ് 
എഡിറ്റിംഗ്, സാങ്കേതിക സഹായം : പ്രജീഷ് പി 

ലോക ഭക്ഷ്യദിനം ആചരിച്ചു

തുറവൂർ ടി.ഡി. ടി.ടി ഐയിൽ ലോക ഭക്ഷ്യദിനത്തിൽ വിവിധ പരിപാടികളോടെ സുഭിക്ഷം 2023 എന്ന പേരിൽ ഒക്ടോബർ 16 ന് ആചരിച്ചു. സ്കൂൾഅസംബ്ലിയിൽ പ്രിൻസിപ്പാൾ...