Wednesday, 16 March 2022

എൽ.എസ്.എസ്.യു.എസ്.എസ് നേടിയ വിദ്യാർത്ഥികളെ അനുമോദിച്ചു.

ടി ഡി.ടി.ടി ഐയിൽ ഈ വർഷത്തെ, ' യു.എസ്.എസ്.. എൽ.എസ്.എസ്.കിട്ടിയ, വിദ്യാർത്ഥികളെ, പ്രിൻസിപ്പാൾ കെ.എൻ.പദ്മ ടീച്ചർ അനുമോദിച്ചു. അധ്യാപകരായ ബാലകൃഷ്ണക്ഷേണായി, സാർ, വിജയലക്ഷ്മി ടീച്ചർ, മറ്റ് അധ്യാപകരും അനുമോദിച്ചു. സംസാരിച്ചു.

വള്ളത്തോൾ ദിനം സംഘടിപ്പിച്ചു.

ടി.ഡി.ടി.ടി.ഐയിൽ ഓൺ ലൈനായി മഹാകവി വള്ളത്തോൾ നാരായണമേനോൻ്റെ, ഓർമ്മ ദിനം ആചരിച്ചു. അദ്ദേഹത്തിൻ്റെ ജീവചരിത്രം, വീഡിയോ, ക്വിസ്, ക്യതികൾ, എന്നിവ പരിചയപ്പെടുത്തി. പ്രിൻസിപ്പാൾ പദ്മടീച്ചർ, ടീച്ചർ എഡ്യൂക്കേറ്റർമാരായ, ഹരികൃഷ്ണ ബാബു, ആശ.വി.രാകേഷ് കമ്മത്ത് എന്നിവർ ആശംസകൾ അർപ്പിച്ചു.സംസാരിച്ചു.

ഉച്ചഭക്ഷണത്തിന് പാത്രങ്ങൾ വിതരണം ചെയ്തു.

522 കുട്ടികൾ പഠിക്കുന്ന നമ്മുടെ സ്കൂളിലെ പാചകത്തിനും വിതരണത്തിനുമായിട്ടുള്ള പാത്രങ്ങളുടെ അപര്യാപ്ത നികത്താൻ സ്കൂൾ ഉച്ചഭക്ഷണ പദ്ധതിയിലേക്ക്  പുതിയ പാത്രങ്ങൾ സംഭാവന ചെയ്തു മാതൃക കാട്ടി..
പി ടി എ പ്രസിഡന്റ്. പി. വി സിവിലാലിന്റെ നിരന്തര പരിശ്രമത്തിന്റെ ഫലമായി അദ്ദേഹത്തിന്റെ തന്നെ അധ്യക്ഷതയിൽ സ്കൂൾ മൈതാനത്തിൽ  യോഗം കൂടി.ഇതിന് നേതൃത്വം നൽകിയ വ്യക്തിത്വങ്ങൾ -ശ്രീമതി.ഗീത ഷാജി (ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ പട്ടണക്കാട് ), സിന്ധു ബിജു (കുത്തിയതോട് പഞ്ചായത്ത്‌ വികസന കമ്മിറ്റി ചെയർമാൻ ), ജെയിംസ് കുന്നേൽ (13 വാർഡ് ബ്രാഞ്ച് സെക്രട്ടറി )ബിജു സദനത്തിൽ (പൂർവ്വ വിദ്യാർത്ഥി ), സന്നദ്ധ സംഘടനയായ D Y F I പ്രവർത്തകരും സാക്ഷ്യം വഹിച്ചു. യോഗത്തിൽ സ്കൂൾ പ്രധാന അദ്ധ്യാപിക ശ്രീമതി കുമാരി k. N. പദ്മം സ്വാഗതവും, സീനിയർ അധ്യാപകൻ ശ്രീ. ബാലകൃഷ്ണഷേണായ് നന്ദിയും രേഖപ്പെടുത്തി.. 5ഡി ക്ലാസ്സിലെ പവിത്ര. പി. കെ സ്കൂൾ ഉച്ച ഭക്ഷണപരിപാടിയിലേക്ക് പലചരക്കു സാധനങ്ങൾ സംഭാവന ചെയുകയും ചെയ്തു.

Tuesday, 8 March 2022

ഒന്നാം വർഷ ഡി.. എൽ.എഡ് വിദ്യാർത്ഥികൾക്ക് ഇൻ്റെ ൻ ഷിപ്പ് ആരംഭിച്ചു.

ഡി.എൽ.എഡ്കരിക്കുലത്തിൻ്റെ ഭാഗമായി ഒന്നാം സെമസ്റ്റർ വിദ്യാർത്ഥികൾക്ക്, എൽ.പി.സ്കൂളുകളിൽ ഇൻ്റൻഷിപ്പ് ആരംഭിച്ചു.മാർച്ച് 2 മുതൽ 7വരെ ദിവസങ്ങളിലായി 5 ദിവസമായിരുന്നു. നടത്തുക. അധ്യാപക വിദ്യാർത്ഥികൾ സജീവമായി സ്കൂൾ പ്രവർത്തനങ്ങളിൽ പങ്കെടുക്കുകയും, ട്രൈ ഔട്ട്, അഭിമുഖം, തുടങ്ങിയ. സ്കൂൾ അനുഭവ പരിപാടികളിലുടെ കടന്നു പോയി.മാർച്ച് 8 ന് അവലോകനം സംഘടിപ്പിച്ചു.

ദേശീയ ശാസ്ത്രദിനം ആചരിച്ചു.

ടി.ഡി ടി.ടി ഐ യിൽ ഫെബ്രുവരി 28ന് വിപുലമായ പരിപാടികളോടെ ദേശീയ ശാസ്ത്രദിനം ആചരിച്ചു. പ്രിൻസിപ്പാൾ പദ്മ ടീച്ചർ ഉദ്ഘാടനം നിർവഹിച്ചു. ടീച്ചർ എഡ്യൂക്കേറ്ററായ ഹരികൃഷ്ണ ബാബു, ആശ.വി. എന്നിവർ ആശംസകൾ അർപ്പിച്ചു. അധ്യാപക വിദ്യാർത്ഥികളുടെ, സയൻസ് എക്സിബിഷൻ, വിഡീയോ ലാബ്, പോസ്റ്റർ പ്രദർശനം, ശാസ്ത്ര ക്വിസ്, തുടങ്ങി വിപുലമായ പരിപാടികൾ സംഘടിപ്പിച്ചു. യുപി.അധ്യാപകരും, സ്കൂൾ വിദ്യാർത്ഥികൾക്കും വേറിട്ട അനുഭവമായി മാറി
https://youtu.be/PIkpJ4e8o5c

ലോക വനിതാ ദിനം ആചരിച്ചു.

മാർച്ച്‌ 8 അന്താരാഷ്ട്ര വനിതാദിന ദിനത്തിൽ വിവിധ  മേഖലയിൽ മികവ് പുലർത്തിയ  5 വനിതാരത്‌നങ്ങളെ ആദരിച്ചു.

കാർഷികരംഗം -ശ്രീമതി രാധമ്മ  പാറയിൽ ഭാഗം
അധ്യാപന രംഗം -ശ്രീമതി അജിത കുമാരി (ദുമ്മ ടീച്ചർ )
രാഷ്ട്രീയരംഗം -കുമാരി അഖില രാജൻ ( പൂർവ്വഅധ്യാപക-വിദ്യാർഥി, കോടംതുരുത്ത് പഞ്ചായത്ത് വൈസ് പ്രസിഡന്റ് )
 മാതൃസംഗമം പ്രസിഡന്റ് - ശ്രീമതി ദിവ്യ സുധീഷ്
 പിടിഎ അംഗം - ശ്രീമതി L. പ്രതിഭ  ( മുൻ ഹെഡ്മിസ്ട്രസ് L F M LPS പാട്ടം, അധ്യാപക അവാർഡ് ജേതാവ് ) എന്നിവരെ ടി.ഡി ടി-ടി ഐ യിൽ വച്ച് ആദരിച്ചു. അധ്യാപക വിദ്യാർത്ഥികളുടെ വ്യത്യസ്തമായ പരിപാടികൾ അവതരിപ്പിച്ചു.

ലോക ഭക്ഷ്യദിനം ആചരിച്ചു

തുറവൂർ ടി.ഡി. ടി.ടി ഐയിൽ ലോക ഭക്ഷ്യദിനത്തിൽ വിവിധ പരിപാടികളോടെ സുഭിക്ഷം 2023 എന്ന പേരിൽ ഒക്ടോബർ 16 ന് ആചരിച്ചു. സ്കൂൾഅസംബ്ലിയിൽ പ്രിൻസിപ്പാൾ...