522 കുട്ടികൾ പഠിക്കുന്ന നമ്മുടെ സ്കൂളിലെ പാചകത്തിനും വിതരണത്തിനുമായിട്ടുള്ള പാത്രങ്ങളുടെ അപര്യാപ്ത നികത്താൻ സ്കൂൾ ഉച്ചഭക്ഷണ പദ്ധതിയിലേക്ക് പുതിയ പാത്രങ്ങൾ സംഭാവന ചെയ്തു മാതൃക കാട്ടി..
പി ടി എ പ്രസിഡന്റ്. പി. വി സിവിലാലിന്റെ നിരന്തര പരിശ്രമത്തിന്റെ ഫലമായി അദ്ദേഹത്തിന്റെ തന്നെ അധ്യക്ഷതയിൽ സ്കൂൾ മൈതാനത്തിൽ യോഗം കൂടി.ഇതിന് നേതൃത്വം നൽകിയ വ്യക്തിത്വങ്ങൾ -ശ്രീമതി.ഗീത ഷാജി (ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പട്ടണക്കാട് ), സിന്ധു ബിജു (കുത്തിയതോട് പഞ്ചായത്ത് വികസന കമ്മിറ്റി ചെയർമാൻ ), ജെയിംസ് കുന്നേൽ (13 വാർഡ് ബ്രാഞ്ച് സെക്രട്ടറി )ബിജു സദനത്തിൽ (പൂർവ്വ വിദ്യാർത്ഥി ), സന്നദ്ധ സംഘടനയായ D Y F I പ്രവർത്തകരും സാക്ഷ്യം വഹിച്ചു. യോഗത്തിൽ സ്കൂൾ പ്രധാന അദ്ധ്യാപിക ശ്രീമതി കുമാരി k. N. പദ്മം സ്വാഗതവും, സീനിയർ അധ്യാപകൻ ശ്രീ. ബാലകൃഷ്ണഷേണായ് നന്ദിയും രേഖപ്പെടുത്തി.. 5ഡി ക്ലാസ്സിലെ പവിത്ര. പി. കെ സ്കൂൾ ഉച്ച ഭക്ഷണപരിപാടിയിലേക്ക് പലചരക്കു സാധനങ്ങൾ സംഭാവന ചെയുകയും ചെയ്തു.
No comments:
Post a Comment