Monday, 6 June 2022

ലോക പരിസ്ഥിതി ദിനം ആചരിച്ചു

ലോക പരിസ്ഥിതി ദിനം ആചരിച്ചു. ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് തുറവൂർ ടി.ഡി ടി.ടി ഐ യിൽ,
പ്രശസ്ത ജൈവ കൃഷി പരിപാലകൻ ശ്രീ നാസർ സാർപരിസ്ഥിതി പ്രവർത്തനങ്ങളെക്കുറിച്ചും ആവാസ വ്യവ്യസ്ഥതയെക്കുറിച്ചും ക്ലാസ് നയിച്ചു പ്രശസ്ത കവിയത്രി സുഗതകുമാരിയുടെ കവിത ആലപിച്ച് പരിപാടികൾക്ക് തുടക്കം കുറിച്ചു..പ്രിൻസിപ്പാൾ കുമാരി കെ.എൻ പദ്മ ടീച്ചർ സ്വാഗതം ആശംസിച്ചു. മുതിർന്ന ശാസ്ത്ര അധ്യാപകൻ ശ്രീബാല കൃഷ്ണ ക്ഷേണായി സാർ ആശംസകൾ അർപ്പിച്ചു. അധ്യാപക വിദ്യാർത്ഥികൾ പരിസ്ഥിതി ക്വിസിന് നേത്യത്വം നൽകി.ക്വിസിന് വിജയിച്ച യുപി കാസിലെ ആദ്യക്ഷര, കാശിനാഥ്, അച്ചുത് അജിത് എന്നിവർക്ക് വ്യക്ഷതൈ ഉപഹാരമായി നൽകി. തുടർന്ന് പോസ്റ്റർ പ്രദർശനം, വ്യക്ഷതൈ നടൽ, എന്നിവ നടന്നു. വിജയലക്ഷ്മി ടീച്ചർ ജയ ടീച്ചർ, തുടങ്ങിയ അധ്യാപകരും, ഹരികൃഷ്ണ ബാബു, ആശ.വി.രാകേഷ് കമ്മത്ത് തുടങ്ങി ടീച്ചർ എഡ്യുക്കേറ്റർമാരും ചടങ്ങിൻ്റെ ഭാഗമായി.രണ്ടാം വർഷ അധ്യാപക വിദ്യാർത്ഥി കുമാരി രാധിക നന്ദി രേഖപ്പെടുത്തി.

No comments:

Post a Comment

ലോക ഭക്ഷ്യദിനം ആചരിച്ചു

തുറവൂർ ടി.ഡി. ടി.ടി ഐയിൽ ലോക ഭക്ഷ്യദിനത്തിൽ വിവിധ പരിപാടികളോടെ സുഭിക്ഷം 2023 എന്ന പേരിൽ ഒക്ടോബർ 16 ന് ആചരിച്ചു. സ്കൂൾഅസംബ്ലിയിൽ പ്രിൻസിപ്പാൾ...