Saturday, 27 August 2022

റവന്യു ജില്ലാ മത്സരത്തിൽ മികച്ച വിജയം നേടി

ആലപ്പുഴ ഗവ.ടി.ടി ഐ യിൽ വച്ച് നടന്ന റവന്യുജില്ലാ കലോത്സവ മത്സരത്തിൽ രചനാ മത്സരങ്ങളിൽ കവിത രചന,, പ്രബന്ധരചന എന്നിവയ്ക്ക് എ ഗ്രേഡും മോണോ ആക്ട്, പദ്യപാരായണം, സംഘഗാനം എന്നി മത്സരക്കൾക്ക് ഒന്നാം സ്ഥാനവും നേടി. അധ്യാപകവിദ്യാർത്ഥികളെ പ്രിൻസിപ്പൾ, ടീച്ചർ എഡ്യൂക്കേറ്റർമാർ എന്നിവർ ചേർന്ന് അഭിനന്ദിച്ചു.

Thursday, 18 August 2022

അരങ്ങ് 2022 അധ്യാപക വിദ്യാർത്ഥികളുടെ കലോത്സവം ഉദ്ഘാടനം നിർവഹിച്ചു.

അരങ്ങ് 2022 ടി ടി ഐ കലോത്സവം സംഘടിപ്പിച്ചു.
തുറവൂർ ടി ഡി.ടിടി.ഐയിൽ അധ്യാപക വിദ്യാർത്ഥികൾക്കായി കലോത്സവം സംഘടിപ്പിച്ചു.16.8.2022 ന് ഉച്ചയ്ക്ക് 1.30 യ്ക്ക് പി.ടി.എ വൈസ് പ്രസിഡണ്ട് ശ്രീ. ജയ്ചന്ദ് സാറിൻ്റെ അധ്യക്ഷതയിൽ മാനേജർ ശ്രീ എച്ച്.പ്രേംകുമാർ കലോത്സവം ഉദ്ഘാടനം നിർവഹിച്ചു. പ്രിൻസിപ്പാൾ കെ.എൻ പദ്മ ടീച്ചർ സ്വഗതം ആശംസിച്ചു. ടീച്ചർ എഡ്യൂക്കേറ്ററായ ഹരിക്യഷ്ണ ബാബുസാർ, സ്റ്റാഫ് സെക്രട്ടറി അജിത്ത് സർ, അധ്യാപക വിദ്യാർത്ഥി പ്രതിനിധി അജ്ഞലി ബി. പൈ എന്നിവർ ആശംസകൾ അറിയിച്ചു. ടീച്ചർ എഡ്യൂക്കേറ്ററായ ശ്രീ രാകേഷ്കമ്മത്ത് കൃതജ്ഞത രേഖപ്പെടുത്തി.തുടർന്ന്.ലളിതഗാനം, പദ്യപാരായണം, പ്രസംഗം എന്നി മത്സരങ്ങളും, രചനാ മത്സരങ്ങളും സംഘടിപ്പിച്ചു.

ലോക ഭക്ഷ്യദിനം ആചരിച്ചു

തുറവൂർ ടി.ഡി. ടി.ടി ഐയിൽ ലോക ഭക്ഷ്യദിനത്തിൽ വിവിധ പരിപാടികളോടെ സുഭിക്ഷം 2023 എന്ന പേരിൽ ഒക്ടോബർ 16 ന് ആചരിച്ചു. സ്കൂൾഅസംബ്ലിയിൽ പ്രിൻസിപ്പാൾ...