Wednesday, 14 September 2022

അധ്യാപക ദിനം ആചരിച്ചു

സെപ്തംബർ 5 ദേശീയ അധ്യാപക ദിനത്തോടനുബന്ധിച്ച്. ചേർത്തല സെൻ്റമേരി സ് സ്കൂളിൽ വച്ച് തുറവൂർ, ചേർത്തല ഉപജില്ലകളുടെ അടിസ്ഥാനത്തിൽ എ.ഇ.ഒ, ഡി. ഇ.ഒ.എന്നിവരുടെ സാനിധ്യത്തിൽ വിവിധ പരിപാടികളോടെ ചടങ്ങ് സംഘടിപ്പിച്ചു.ചടങ്ങിൽ ചേർത്തല എ.ഇ.ഒ.ശ്രീ. ശൈലജ ടീച്ചർ സ്വാഗതം അർപ്പിച്ചു.ഡി.ഇ.ഒ.ശ്രീ കല ടീച്ചർ അധ്യക്ഷത വഹിച്ചു. ആലപ്പുഴ. MP. ശ്രീ.എ.എം.ആരിഫ് ഉദ്ഘാടനം നിർവഹിച്ചു.തുടർന്ന് മുതിർന്ന ഗുരുശ്രേഷ്ടരെ ആദരിച്ചു.ദേശീയ അധ്യാപക അവാർഡ് ജേതാവ് രാധാക്യഷ്ണ പണിക്കർ മുഖ്യ പ്രഭാഷണം നടത്തി.സംഘടനാ പ്രവർത്തകർ, അധ്യാപകർ, എന്നിവർ ആശംസകൾ അർപ്പിച്ചു.തുടർന്ന് അധ്യാപകരുടെയും അധ്യാപക വിദ്യാർത്ഥികളുടെയും വിവിധ കലാപരിപാടികൾ സംഘടിപ്പിച്ചു.കൺവീനർ സീത ടീച്ചർ നന്ദി അർപ്പിച്ചു.തുടർന്ന്. ടി ടി ഐ യിൽ അധ്യാപകർക്ക് ഗുരുപൂജ നടത്തി.

No comments:

Post a Comment

ലോക ഭക്ഷ്യദിനം ആചരിച്ചു

തുറവൂർ ടി.ഡി. ടി.ടി ഐയിൽ ലോക ഭക്ഷ്യദിനത്തിൽ വിവിധ പരിപാടികളോടെ സുഭിക്ഷം 2023 എന്ന പേരിൽ ഒക്ടോബർ 16 ന് ആചരിച്ചു. സ്കൂൾഅസംബ്ലിയിൽ പ്രിൻസിപ്പാൾ...