Wednesday, 21 December 2022

പാർലമെൻ്റ ഇലക്ഷൻ സംഘടിപ്പിച്ചു

ടി.ഡി ടി ടി ഐ യിൽ അധ്യാപക വിദ്യാർത്ഥിളിൽ പ്രതിനിധികളെ കണ്ടെത്തുന്നതിനായി ജനാധിപത്യ തെരഞ്ഞെടുപ്പു ഘട്ടങ്ങൾ പാലിച്ചുകൊണ്ട് ഇലക്ഷൻ സംഘടിപ്പിച്ചു.20.12.2022 ഉച്ചയ്ക്ക് 2 മണിയ്ക്ക് വരണാധികാരിയായ ശ്രീ.എച്ച് ഹരികൃഷ്ണ ബാബുസാറിന് നോമിനേഷൻ സമർപ്പിച്ചു.രണ്ട് പാനലിൽ ആണ് അധ്യാപക വിദ്യാർത്ഥികൾ മത്സരിച്ചത്.ഒരു പാനലിൽ 8 വിദ്യാർത്ഥികൾ ഉണ്ടായിരുന്നു.'പ്രിസിഡിങ്ങ് ഓഫിസർ ആയി ശ്രീമതിവി.ആശ ടീച്ചറും ശ്രീ.ആർ രാകേഷ് കമ്മത്തും നേതൃത്വം നൽകി.4 മണിയോടെ ഫലപ്രഖ്യാപനം നടത്തി.ഏറ്റവും കൂടുതൽ വോട്ട് ലഭിച്ച 8 അധ്യാപക വിദ്യാർത്ഥികളെ മന്ത്രിസഭയിലേയ്ക്ക് തെരഞ്ഞെടുക്കപ്പെട്ടു.പ്രിൻസിപ്പാൾ ശ്രീമതി പദ്മ ടീച്ചർ വിജയികൾക്ക് ആശംസകൾ നേർന്നു.

No comments:

Post a Comment

ലോക ഭക്ഷ്യദിനം ആചരിച്ചു

തുറവൂർ ടി.ഡി. ടി.ടി ഐയിൽ ലോക ഭക്ഷ്യദിനത്തിൽ വിവിധ പരിപാടികളോടെ സുഭിക്ഷം 2023 എന്ന പേരിൽ ഒക്ടോബർ 16 ന് ആചരിച്ചു. സ്കൂൾഅസംബ്ലിയിൽ പ്രിൻസിപ്പാൾ...