Friday, 23 December 2022

ക്രിസ്തുമസ് ആഘോഷിച്ചു.

തുറവൂർ ടി.ഡി ടി.ടി ഐ യിൽ 2022 വർഷത്തെ ക്രിസ്തുമസ് ആഘോഷം 23. ന് വെള്ളിഴായ്ച്ച രാവിലെ 10.30 യ്ക്ക് ക്രിസ്ത്രീയ പ്രാർത്ഥനയോടെ ആരംഭിച്ചു. പി.ടി എ പ്രസിഡണ്ട് ഷിനോദ് അധ്യക്ഷനായി. സ്കൂൾ പ്രിൻസിപ്പാൾ ശ്രീമതി കെ.എൻ പദ്മ ടീച്ചർ സ്വാഗതം ആശംസിച്ചു.മനക്കോടം ചർച്ച് വികാരി ഫാദർ ഫ്രാൻസിസ് കൈതവളപ്പിൽ ക്രിസ്തുമസ് സന്ദേശം നൽകി കേക്ക് മുറിച്ച് ക്രിസ്തുമസ് ആഘോഷങ്ങൾക്ക് തുടക്കം കുറിച്ചു. പിടി.എ വൈസ് പ്രസിഡണ്ട് പ്രതിഭ ടീച്ചർ, വിജയലക്ഷ്മി ടീച്ചർ, മാത്യ സംഗമം പ്രസിഡണ്ട് ദിവ്യ ആശംസകൾ അർപ്പിച്ചു.തുടർന്ന് പുൽകൂട്‌ ഒരുക്കിയും കരോൾ ഗാനം മാർഗ്ഗംകളി ക്രിസ്ത്രീയ നാടകം ഡാൻസ്, എന്നി വ്യത്യസ്ത പരിപാടികൾ അരങ്ങേറി. തുടർന്ന് നെയ്ച്ചോറ് നൽകി ആഘോഷങ്ങൾക്ക് വിരാമമായി

No comments:

Post a Comment

ലോക ഭക്ഷ്യദിനം ആചരിച്ചു

തുറവൂർ ടി.ഡി. ടി.ടി ഐയിൽ ലോക ഭക്ഷ്യദിനത്തിൽ വിവിധ പരിപാടികളോടെ സുഭിക്ഷം 2023 എന്ന പേരിൽ ഒക്ടോബർ 16 ന് ആചരിച്ചു. സ്കൂൾഅസംബ്ലിയിൽ പ്രിൻസിപ്പാൾ...