Sunday, 26 March 2023

200-2022ബാച്ച് അധ്യാപക വിദ്യാർത്ഥികളുടെ ഡി.എൽ.എഡ്. സർട്ടിഫിക്കറ്റ് വിതരണം നടത്തി.

തുറവൂർ ടി.ഡി ടി.ടി ഐ യിൽ മാർച്ച് 25 ന് ഉച്ചയ്ക്ക് മണിയ്ക്ക് 2020-2022. ബാച്ചിൻ്റെ യോഗ്യത പത്രവിതരണവും അനുമോദനവും സംഘടിപ്പിച്ചു. പ്രാർത്ഥനയോടെ ആരംഭിച്ച ചടങ്ങിൽ, ടി.ഡി ടി.ടി ഐ പ്രിൻസിപ്പാൾ ശ്രീമതി കുമാരി കെ.എൻ.പദ്മ ടീച്ചർ സ്വാഗതം ആശംസിച്ചു.പി.ടി.എ വൈസ് പ്രസിഡൻ്റെ ശ്രീ.എം പ്രദീപ് അധ്യക്ഷത വഹിച്ചു.ആലപ്പുഴ ഗവ.ടി.ടി ഐ അധ്യാപകനായ ശ്രീ ജി.മണി സാർ മുഖ്യാതിഥിയായി. സംസാരിച്ചു. സാറിനെ അനുമോദിച്ചു. തുടർന്ന് യോഗ്യത പത്രവിതരണവും അനുമോദനവും നടത്തി ടീച്ചർ എഡ്യുക്കേറ്റർ ആയ ഹരികൃഷ്ണ ബാബു, വി.ആശ., ആർ.രാകേഷ് കമ്മത്ത് എന്നിവർ ആശംസകൾ അർപ്പിച്ചു.അധ്യാപക വിദ്യാർത്ഥി ധന്യ.എസ് നന്ദി പ്രകാശിപ്പിച്ചു.

ലോക ഭക്ഷ്യദിനം ആചരിച്ചു

തുറവൂർ ടി.ഡി. ടി.ടി ഐയിൽ ലോക ഭക്ഷ്യദിനത്തിൽ വിവിധ പരിപാടികളോടെ സുഭിക്ഷം 2023 എന്ന പേരിൽ ഒക്ടോബർ 16 ന് ആചരിച്ചു. സ്കൂൾഅസംബ്ലിയിൽ പ്രിൻസിപ്പാൾ...