Saturday, 19 June 2021
വായനാദിനം ആചരിച്ചു. വായനാ വാരത്തിന് തുടക്കം കുറിച്ചു.
പുസ്തകങ്ങളുടെ ലോകത്തേക്ക് കൈപിടിച്ചുയർത്തിയ പി എൻ പണിക്കരുടെ ഓർമ്മ ദിവസമാണ് വായനാ ദിനമായി നാം ആചരിക്കുന്നത്. ഒരാളുടെ ജീവിതത്തിൽ ഏറ്റവും നല്ല സുഹൃത്ത് പുസ്തകങ്ങളാണ് അത്രയേറെ പ്രാധാന്യമുള്ള വായനാദിനത്തെ ആസ്പദമാക്കി ടി.ഡി ടി ടി ഐ തുറവൂർ അന്നേദിവസം വായന വാരത്തിന് തുടക്കമിട്ടു. 10 30 ന് വായന ദിനാചരണത്തിന് പരിപാടികൾ ആരംഭിച്ചു. ഒന്നാം വർഷ വിദ്യാർത്ഥിനി ശ്രീപാർവ്വതി ആയിരുന്നു ഇതിന്റെ മുഖ്യ കോർഡിനേറ്റർ. രണ്ടാം വർഷ വിദ്യാർഥിനിയായ മഞ്ജുഷ യുടെ ഈശ്വര പ്രാർത്ഥനയോടെ കൂടിയാണ് ആരംഭിച്ചത്. പ്രിൻസിപ്പാൾ ആയ ശ്രീമതി കുമാരി K. N പത്മ ടീച്ചർ ആണ് സ്വാഗതം പറഞ്ഞത്. നമ്മുടെ ജീവിതത്തെ സമ്പന്നമാക്കുന്നത് അറിവാണ് വായന അറിവിന്റെ ലോകത്തേക്ക് നയിക്കുന്നു. വായന വായന ദിനത്തിലും മാത്രം ഒതുങ്ങി നിൽക്കരുത് എന്ന് കൂടി ടീച്ചർ കൂട്ടിച്ചേർത്തു. പിന്നീട് ടീച്ചർ എപിജെ അബ്ദുൽ കലാമിന്റെ അഗ്നിചിറകുകൾ പറ്റി പറയുകയുണ്ടായി. ഉദ്ഘാടനം ചെയ്യുന്നതിനായി കവിയും ഗാനരചയിതാവുമായ സിജു തുറവൂർ നെ സ്വാഗതം ചെയ്തു. ആദ്യം തന്നെ അദ്ദേഹം കഴിഞ്ഞ ദിവസം അന്തരിച്ച കവിയും ഗാനരചയിതാവുമായ ശ്രീ രമേശൻ നായരെ അനുസ്മരിച്ചു. പിന്നീട് അദ്ദേഹത്തിന്റെ വായന അനുഭവങ്ങൾ പങ്കുവെച്ചു. ഇന്നത്തെ കാലത്ത് മാറി വരുന്ന വായന രീതികളെ പറ്റിയും അദ്ദേഹം പറയുകയുണ്ടായി. വായനാശീലം ഇല്ലാത്ത പുതുതലമുറയെ വായന ലോകത്തേക്ക് കൊണ്ടുവരാൻ പ്രചോദനമാകുന്ന ഇന്ത്യയിലെ ഏറ്റവും പ്രായം കുറഞ്ഞ ലൈബ്രേറിയൻ ആയ കുമാരി യെശോദ p ഷേണായി യെ ആശംസ പറയുന്നതിനായി ക്ഷണിച്ചു. തുടർന്ന് ടീച്ചർ എഡ്യൂക്കേറ്റർസ് ആയ ഹരികൃഷ്ണൻ, സാർ കവിത ടീച്ചർ, ആശ ടീച്ചർ തുടങ്ങിയവർ വായനാദിന ആശംസയും സന്ദേശവും നൽകി. രാകേഷ് സാറാണ് കൃതജ്ഞത പറഞ്ഞത്. സാർ ഇതിനോടൊപ്പം പൗലോ ഫ്രെയർന്റെ ജീവിതകഥ പറയുകയും ചെയ്തു. അതോടൊപ്പം അധ്യാപക അധ്യാപക വിദ്യാർത്ഥികളിൽ വായനയുടെ ആവശ്യകതയെ കുറിച്ചും പറഞ്ഞു. തുടർന്ന് അധ്യാപക വിദ്യാർത്ഥികൾ വാട്സാപ്പിലൂടെ ഓരോ ഗ്രൂപ്പുകളായി ചെയ്ത പരിപാടികൾ പോസ്റ്റു ചെയ്തു. കൃത്യം 11 30 ന് തന്നെ വായന വാരാചരണത്തിന് ആദ്യദിവസം വളരെ ഭംഗിയായി അവസാനിച്ചു.
Subscribe to:
Post Comments (Atom)
ലോക ഭക്ഷ്യദിനം ആചരിച്ചു
തുറവൂർ ടി.ഡി. ടി.ടി ഐയിൽ ലോക ഭക്ഷ്യദിനത്തിൽ വിവിധ പരിപാടികളോടെ സുഭിക്ഷം 2023 എന്ന പേരിൽ ഒക്ടോബർ 16 ന് ആചരിച്ചു. സ്കൂൾഅസംബ്ലിയിൽ പ്രിൻസിപ്പാൾ...
-
ലോക മാതൃഭാഷാ ദിനം ആചരിച്ചു. തുറവൂർ ടി.ഡി ടി.ടി ഐ യിൽ ഇന്ന് ഫെബ്രുവരി 21 ന് രാവിലെ 10 മണിയ്ക്ക് വിവിധ പരിപാടികളോടെ മാതൃഭാഷാ ദിനം ആചരിച്ചു.റിട...
-
ടി.ഡി ടി ടി ഐ യിൽ അധ്യാപക വിദ്യാർത്ഥിളിൽ പ്രതിനിധികളെ കണ്ടെത്തുന്നതിനായി ജനാധിപത്യ തെരഞ്ഞെടുപ്പു ഘട്ടങ്ങൾ പാലിച്ചുകൊണ്ട് ഇലക്ഷൻ സംഘടിപ്പിച്ച...
-
സെപ്തംബർ 5 ദേശീയ അധ്യാപക ദിനത്തോടനുബന്ധിച്ച്. ചേർത്തല സെൻ്റമേരി സ് സ്കൂളിൽ വച്ച് തുറവൂർ, ചേർത്തല ഉപജില്ലകളുടെ അടിസ്ഥാനത്തിൽ എ.ഇ.ഒ, ഡി. ഇ.ഒ.എ...
No comments:
Post a Comment