ഇന്ന് ജൂൺ 15 ലോക വയോജന പീഡന വിരുദ്ധ ദിനം. ജീവിതത്തിന്റെ സായാഹ്നത്തിലെത്തിയവരെ സ്നേഹത്തോടെ ആദരിക്കുവാനായി ഒരു ദിനം. പ്രായമായവരുടെ അവഗണനയെയും ദുരുപയോഗത്തെയും കുറിച്ച് അവബോധം സൃഷ്ടിക്കുന്നതിനാണ് ഈ ദിനം ആചരിക്കുന്നത്. അതോടൊപ്പം മുതിർന്ന പൗരന്മാർ ഈ നാടിന്റെ പുരോഗതിക്കായി നൽകിയ സംഭാവനകൾ ആദരവോടെ സ്മരിക്കുകയും ചെയ്യുന്നു. ജൂൺ 15 ലോക വയോജന പീഡന വിരുദ്ധ ദിനത്തിന്റെ ഭാഗമായി ടി.ഡി. ടി. ടി.ഐയിലെ അധ്യാപക വിദ്യാർത്ഥികൾ ഓൺലൈനിലൂടെ പരിപാടികൾ സംഘടിപ്പിച്ചു. ഇതിൽ പ്രോഗ്രാം കൺവീനറായി ശ്രീപാർവ്വതിയെ തിരഞ്ഞെടുക്കുകയും ചെയ്യ്തു. അതോടൊപ്പം ഈ ദിവസത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് പ്രോഗ്രാം കൺവീനറായ ശ്രീപാർവ്വതിയും അധ്യാപക വിദ്യാർത്ഥികളായ നിധിയും അഖിൽജിത്തും പറയുകയു ചെയ്തു. അതിനു ശേഷം അധ്യാപക വിദ്യാർത്ഥിയായ ജൂലിയുടെയും, രണ്ടാം വർഷ അധ്യാപക വിദ്യാർത്ഥിയായ ഗായത്രിയുടെയും, നേതൃത്വത്തിൽ എല്ലാ അധ്യാപക വിദ്യാർത്ഥികളും ചേർന്ന് സംരക്ഷണ പ്രതിജ്ഞ എടുക്കുകയും ചെയ്തു. അധ്യാപകവിദ്യാർത്ഥികൾ ഓരോരുത്തരും ഈ ദിവസത്തിന്റെ മഹത്വം മനസ്സിലാക്കുകയും ആരും ഇനി മുതിർന്നവരെ ധിക്കരിക്കുകയോ മോശമായി പെരുമാറുകയോ ചെയ്യില്ല എന്നും ജീവിതകാലം മുഴുവനും വയോജനങ്ങളുടെ സംരക്ഷണത്തിനായി പ്രവർത്തിക്കുമെന്നും ദൃഢ പ്രതിജ്ഞ എടുക്കുകയും ചെയ്യ്തു. ഒപ്പം ആശംസകളും അറിയിച്ചു.
Subscribe to:
Post Comments (Atom)
ലോക ഭക്ഷ്യദിനം ആചരിച്ചു
തുറവൂർ ടി.ഡി. ടി.ടി ഐയിൽ ലോക ഭക്ഷ്യദിനത്തിൽ വിവിധ പരിപാടികളോടെ സുഭിക്ഷം 2023 എന്ന പേരിൽ ഒക്ടോബർ 16 ന് ആചരിച്ചു. സ്കൂൾഅസംബ്ലിയിൽ പ്രിൻസിപ്പാൾ...
-
സെപ്തംബർ 5 ദേശീയ അധ്യാപക ദിനത്തോടനുബന്ധിച്ച്. ചേർത്തല സെൻ്റമേരി സ് സ്കൂളിൽ വച്ച് തുറവൂർ, ചേർത്തല ഉപജില്ലകളുടെ അടിസ്ഥാനത്തിൽ എ.ഇ.ഒ, ഡി. ഇ.ഒ.എ...
-
ലോക മാതൃഭാഷാ ദിനം ആചരിച്ചു. തുറവൂർ ടി.ഡി ടി.ടി ഐ യിൽ ഇന്ന് ഫെബ്രുവരി 21 ന് രാവിലെ 10 മണിയ്ക്ക് വിവിധ പരിപാടികളോടെ മാതൃഭാഷാ ദിനം ആചരിച്ചു.റിട...
-
ഹിരോഷിമ ദിനം (Hiroshima Day) ഇന്ന് ഓഗസ്റ്റ് 6 ഹിരോഷിമദിനം ഈ ദിനത്തിന്റെ പ്രാധാന്യംകണക്കിലെടുത്ത് T. D.T. T. I ദിനാചരണം സം...
No comments:
Post a Comment