ഇന്ന് ജൂൺ 14 ലോക രക്തദാന ദിനത്തോടനുബന്ധിച്ച്, തുറവൂർ ടി.ഡി ടി.ടി ഐ യിൽ അധ്യാപക വിദ്യാർത്ഥികൾ ഓൺലൈനിലൂടെ പരിപാടി സംഘടിപ്പിച്ചു.പ്രൊഗ്രാം കൺവീനർ ആയിശ്രീപാർവ്വതിയെ,തിരഞ്ഞെടുത്തു രക്തദാനത്തിന്റെ ബോധവത്കരണത്തിനായി വീഡിയോ നിർമ്മിച്ചത് അനഘ ആയിരുന്നു. കോവിഡും, രക്തദാനത്തിൻ്റെപ്രാധാന്യവും എന്ന വിഷയത്തിൽ ഉപന്യാസം നവീന അവതരിപ്പിച്ചു. രക്തദാനത്തെ മഹത്വത്തെ പറ്റി,ഡിജിറ്റൽ പോസ്റ്റർ റിദ്വിത നിർമ്മിച്ചു..
ക്ലാസിലെ എല്ലാ അധ്യാപക വിദ്യാർത്ഥികളുടെയും രക്തനിർണയ ഗ്രൂപ്പിന്റെ വിവര ശേഖരണം വിദ്യാർത്ഥികൾ നടത്തി.
ഈ ദിനത്തിൻ്റെ പ്രാധാന്യം മനസ്സിലാക്കി, ഒരു ദിവസത്തേക്ക് മാത്രമായി ചുരുങ്ങാതെ രക്തദാനത്തിൻ്റെ പ്രാധാന്യം, മനസിലാക്കികൊണ്ട് മുഴുവൻ സമയം നമ്മൾ പ്രവർത്തിക്കേണ്ടതുണ്ട് എന്ന് ടീച്ചർ എഡ്യുക്കേറ്റേഴ്സ് അഭിപ്രായപ്പെട്ടു ഒപ്പം ആശംസകൾ അറിയിച്ചു.
No comments:
Post a Comment