ബാലവേല വിരുദ്ധ ദിനം ആചരിച്ചു.
ഇന്ന് നമ്മുടെ സമൂഹത്തിൽ ബാലവേല കൂടിവരുകയാണ്. നാളത്തെ പൗരന്മാരായ കുട്ടികളെ സംരക്ഷിക്കേണ്ടതും അവർക്ക് വേണ്ട വിദ്യാഭ്യാസം ഒരുക്കേണ്ടതും നമ്മുടെ ചുമതലയാണ്.ഇതിന്റെ പ്രാധാന്യം കണക്കിലെടുത്ത് ടി.ഡി.ടി.ടി.ഐ ജൂൺ 12 ബാലവേല വിരുദ്ധ ദിനത്തോടനുബന്ധിച്ചു ദിനാചരണം സംഘടിപ്പിച്ചു.ഈ ദിനാചരണത്തിന് നേതൃത്വം വഹിച്ചത് കോഓർഡിനേറ്റർ ആയ ശ്രീപാർവതി ആണ്.Act now " End child labour " എന്നതാണ് ഈ വർഷത്തെ ബാലവേല വിരുദ്ധ ദിനത്തിന്റെ പ്രമേയം. സൗജന്യവും സ്വതന്ത്രവുമായ വിദ്യാഭ്യാസം ഭരണഘടന ഉറപ്പുവരുത്തുന്നു. എന്നാൽ കൂടി ഇന്നും സമൂഹത്തിൽ ഈ വിദ്യാഭ്യാസം നേടാത്തതും കുട്ടികളെ കൊണ്ട് കൂലിവേല ചെയ്യിപ്പിക്കുന്നതും ആയ പ്രവർത്തനങ്ങൾ നടക്കുന്നുണ്ട്. കുട്ടികളുടെ അവകാശങ്ങൾക്ക് വേണ്ടിയുള്ള പോരാട്ടമാണ് ഈ ദിനമെന്നും ശ്രീപാർവതി ഓർമ്മിപ്പിച്ചു. ഓൺലൈൻ ആയി സംഘടിപ്പിച്ച ഈ പരിപാടി അധ്യാപക വിദ്യാർത്ഥികളെ ഗ്രൂപ്പായി തിരിക്കുകയും ഓരോ ഗ്രൂപ്പും ഈ ദിനാചരണത്തോട് സംബന്ധിച്ചുള്ള പ്രവർത്തനങ്ങൾ ഡിജിറ്റലായി കൈമാറുകയും ചെയ്തു. ആദ്യം തന്നെ കബനി ഗ്രൂപ്പ് അംഗങ്ങൾ ഈ ദിനാചരണത്തോട് അനുബന്ധിച്ച് വ്യത്യസ്ത തരം പോസ്റ്ററുകൾ നിർമ്മിച്ചു. പമ്പ ഗ്രൂപ്പ് അംഗങ്ങൾ ബാലവേല വിരുദ്ധ ദിനത്തോട് അനുബന്ധിച്ച് മുദ്രാവാക്യങ്ങൾ തയ്യാറാക്കി. ബാലവേല വിരുദ്ധ നിയമങ്ങളെക്കുറിച്ചും ബാലവേലയുടെ വ്യാപ്തി ഇന്ത്യയിൽ എത്രത്തോളം ഉണ്ടെന്ന് മനസ്സിലാക്കുന്നതിനുമുള്ള ഫ്ളിപ്പ്ബുക്ക് ഗംഗ ഗ്രൂപ്പ് തയ്യാറാക്കി. ഈ ദിനത്തിന്റെ പ്രാധാന്യം ഒന്നും കൂടി എല്ലാവരിലേക്കും എത്തിക്കുന്നതിനുവേണ്ടിഅളകനന്ദ ഗ്രൂപ്പ് ക്വിസ് മത്സരം സംഘടിപ്പിച്ചു.മറ്റൊരു ഗ്രൂപ്പായ കാവേരിയും ഈ ദിനത്തിന്റെ പ്രത്യേകതയ്ക്കനുസരിച്ചുള്ള വീഡിയോ തയ്യാറാക്കി. ഡിജിറ്റലായി സംഘടിപ്പിച്ച ഈ പരിപാടിക്ക് ടി.ഡി.ടി.ടി.ഐയിലെ ടീച്ചർ എഡ്യുക്കേറ്റർമാരുടെ പൂർണ്ണ പിന്തുണ ഉണ്ടായിരുന്നു.
No comments:
Post a Comment