ഇന്ന് ലോക സമുദ്ര ദിനത്തോടനുബന്ധിച്ച് ടി ഡി റ്റി റ്റി ഐ സമുദ്ര ദിനാചരണം നടത്തുക ഉണ്ടായി.ഓൺലൈൻ വഴി സംഘടിപ്പിച്ച ഈ ദിനാചരണത്തിന്റെ കോ-ഓർഡിനേറ്ററായി ശ്രീപാർവ്വതി ഈ ദിനത്തിൻറെ പ്രാധാന്യം അതിൻറെ ഉദ്ദേശം വ്യക്തമാക്കി ഒരു കുറിപ്പ് തയ്യാറാക്കി ഈ ദിനാചരണത്തിന് തുടക്കമിട്ടു .1992 ൽ ആണ് സമുദ്ര ദിനാചരണം എന്ന ആശയം ബ്രസീലിലെ റിയോഡി ജനി വോയിൽ നടന്ന ഭൗമ ഉച്ചകോടിയിലാണ് ഉരുത്തിരിഞ്ഞതെന്നും, ഭൂമിയുടെയും ജലത്തെയും വായുവിന്ടെയും സംഗമ സ്ഥലമാണ് സമുദ്രം എന്നും ആ സമുദ്രത്തെ സംരക്ഷിക്കുക എന്നത് നമ്മുടെ ഉത്തരവാദിത്വമാണെന്നും അതിൽ വ്യക്തമാക്കി. തുടർന്ന് അധ്യാപക വിദ്യാർഥികൾ ഗ്രൂപ്പ് തിരിച്ചു ദിനാചരണവുമായി ബന്ധപ്പെട്ട പരിപാടികൾ സംഘടിപ്പിച്ചു.
ആദ്യത്തെ ഗ്രൂപ്പായ കാവേരി ദിനാചരണത്തിന് പോസ്റ്റ്ർ തയ്യാറാക്കി.രണ്ടാമത്തെ ഗ്രൂപ്പായ അളകനന്ദ സമുദ്രജലത്തിലെ ആവശ്യകതയും അത് ഭൂമിയുടെ നിലനിൽപ്പിന് എത്രത്തോളം സഹായിക്കുന്നു എന്നും വ്യക്തമാക്കുന്നു വീഡിയോ തയ്യാറാക്കി.മൂന്നാമത്തെ ഗ്രൂപ്പായ കബനി ഈ ദിനത്തിൻറെ പ്രാധാന്യം അടിസ്ഥാനമാക്കി ക്വിസ് മത്സരം സംഘടിപ്പിച്ചു.നാലാമത്തെ ഗ്രൂപ്പായ പമ്പ് കടൽജീവികൾ, പവിഴപ്പുറ്റുകൾ , നക്ഷത്രമത്സ്യം വ്യത്യസ്ത കടൽ സസ്യങ്ങൾ എന്നിവ വിശദമാക്കുന്ന flipp ബുക്ക് തയ്യാറാക്കി.അവസാന ഗ്രൂപ്പായ ഗംഗ ഈ ദിനത്തിൻറെ ഉദ്ദേശം, ഈ വർഷത്തെ സമുദ്ര ദിനവുമായി ബന്ധപ്പെട്ട സന്ദേശം എന്നിവ അടങ്ങുന്ന വീഡിയോ തയ്യാറാക്കി.
https://surveyheart.com/form/60bf3462541d284409345d03quiz
https://flipbookpdf.net/web/site/d69fe0945d0694f53af2dcd2cff97c0ae52c4652202106.pdf.html
No comments:
Post a Comment