Saturday, 24 July 2021

ചാന്ദ്രദിനം സംഘടിപ്പിച്ചു

ജൂലൈ 21 ; ലോക ചാന്ദ്രദിനം

1969 ജൂലൈ 21 ന് മനുഷ്യൻ ആദ്യമായി ചന്ദ്രനിൽ കാലുകുത്തിയതിൻ്റെ ഓർമ്മയ്ക്കായി നാം എല്ലാവർഷവും ജൂലൈ 21 ചാന്ദ്രദിനമായി ആഘോഷിച്ചുവരുന്നു. നീൽ ആംസ്ട്രോങ്ങിൻ്റെ ആദ്യ കാൽവെയ്പ്പ് മനുഷ്യരാശിയുടെ ചരിത്രത്തിലെ തന്നെ സുവർണ്ണ നിമിഷമായിരുന്നു.

ജൂലൈ 21 ചാന്ദ്രദിനത്തിൻ്റെ ഭാഗമായി തുറവൂർ ടി.ഡി.ടി.ടി.ഐയിലെ അധ്യാപകവിദ്യാർത്ഥികൾ ഓൺലൈനിലൂടെ ശാസ്ത്ര അധ്യാപികയായ ശ്രീമതി ആശടീച്ചറുടെ നേതൃത്വത്തിൽപരിപാടികൾ സംഘടിപ്പിച്ചു. പ്രിൻസിപ്പാൾ പദ്മ ടീച്ചർ, ടീച്ചർ എഡ്യുക്കേറ്റർമാരായ ശ്രീ,ഹരികൃഷ്ണബാബു, ശ്രീരാകേഷ് കമ്മത്ത് എന്നിവർ ആശംസകൾ അർപ്പിച്ചു.തുടർന്ന്,ഗ്രൂപ്പ് അടിസ്ഥാനത്തിൽ ചാന്ദ്രദിനത്തിൻ്റെ പ്രാധാന്യം വ്യക്തമാക്കുന്ന ചുമർപത്രിക നിർമ്മാണം, പ്രസംഗം,ഓൺലൈൻ ക്വിസ്സ്,ചന്ദ്രനെക്കുറിച്ചുള്ള പാട്ടുകളുടെ അവതരണം,ചാന്ദ്രദിനത്തെക്കുറിച്ച് അറിവ് പകരുന്ന വിവരണം തയ്യാറിക്കൽ എന്നിവ സംഘടിപ്പിച്ചു.ഈ ദിനാചരണത്തിലൂടെ ചന്ദ്രനെക്കുറിച്ചും ചാന്ദ്രദിനത്തിൻ്റെ പ്രാധാന്യത്തെക്കുറിച്ചും ചാന്ദ്രദൗത്യങ്ങളെക്കുറിച്ചും  കൂടുതൽ അറിയാൻ സാധിച്ചു.

No comments:

Post a Comment

ലോക ഭക്ഷ്യദിനം ആചരിച്ചു

തുറവൂർ ടി.ഡി. ടി.ടി ഐയിൽ ലോക ഭക്ഷ്യദിനത്തിൽ വിവിധ പരിപാടികളോടെ സുഭിക്ഷം 2023 എന്ന പേരിൽ ഒക്ടോബർ 16 ന് ആചരിച്ചു. സ്കൂൾഅസംബ്ലിയിൽ പ്രിൻസിപ്പാൾ...