"സ്ത്രീധനം" എന്ന സാമൂഹ്യ തിൻമക്കെതിരേ നിയമബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു.
തുറവൂർ ടി. ഡി. ടി. ടി. ഐ. യിൽ 18/07/21 ന് ഉച്ചയ്ക്ക് 2 മണിക്ക് അധ്യാപക വിദ്യാർത്ഥികൾക്കായി ജില്ലാ നിയമ സേവന അതോറിറ്റി "സ്ത്രീധനം" എന്ന സാമൂഹ്യ തിന്മക്കെതിരെ നിയമബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു. ഈശ്വര പ്രാർത്ഥനയോടെ ആരംഭിച്ച യോഗത്തിൽ ടീച്ചർ എഡ്യുക്കേറ്റർ സി.ഹരികൃഷ്ണ ബാബു സാർ സ്വാഗതം ആശംസിച്ചു കൊണ്ട് സംസാരിച്ചു.
ടി. ഡി. ടി. ടി. ഐ. പ്രിൻസിപ്പാൾ ശ്രീമതി കുമാരി കെ എൻ പദ്മം അദ്ധ്യക്ഷപ്രസംഗം നടത്തി.
ടി. എൽ. എസ്. സി. ചെയർപേഴ്സൺ ശ്രീമതി ലീന റഷീദ് (സബ് ജഡ്ജ്, ചേർത്തല) ഉദ്ഘാടന കർമ്മം നിർവഹിച്ചുകൊണ്ട് സംസാരിച്ചു. തുടർന്ന് ബാർ അസ്സോസിയേഷൻ പ്രസിഡന്റ് & അഡീഷനൽ ഗവ. പ്ലീഡർ ശ്രീ.പി. ജി. ലെനിൻ ആശംസകൾ അർപ്പിച്ച് സംസാരിച്ചു.
No comments:
Post a Comment