രാമായണ മാസചരണം ആരംഭിച്ചു..
തുറവൂർ ടി.ഡി.ടി.ടി.ഐയിൽ 17.07.2021 ന് വൈകിട്ട് 4 മണിക്ക് അധ്യാപക വിദ്യാർത്ഥികളുടെ നേത്യത്വത്തിൽ രാമായണ മാസം സംഘടിപ്പിച്ചു.കുമാരി അനുപമ ഈശ്വര പ്രാർത്ഥന ആലപിച്ചു.തുടർന്ന് മലയാളം ടീച്ചർ എഡ്യുക്കേറ്ററായ ശ്രീ.ആർ.രാകേഷ് കമ്മത്ത് സ്വാഗതവും. പ്രിൻസിപ്പാൾ ശ്രീമതി കുമാരി കെ.എൻപദ്മ ടീച്ചർ അധ്യക്ഷ പ്രസംഗം നടത്തി. രാമായണം മാനവിക മൂല്യങ്ങൾ എന്ന വിഷയത്തെക്കുറിച്ച്.ശ്രീശങ്കരാചാര്യ സർവ്വകലാശാലയിലെ പ്രൊഫസറായ ശ്രീ ഡോ.കൃഷ്ണൻ നമ്പൂതിരി പ്രഭാഷണം നടത്തി. തുടർന്ന് മഞ്ജുഷ, ഗോപിക എന്നിവർ ചേർന്ന് രാമായണ പാരായണവും നടത്തി.ടീച്ചർ എഡ്യുക്കേറ്റർമാരായ ശ്രീ.സി.ഹരികൃഷ്ണ ബാബു, ശ്രീമതി. ആശ.വി. എന്നിവർ ആശംസകൾ അർപ്പിച്ചു. സുഷ എസ് കൈമൾ നന്ദി രേഖപ്പെടുത്തി.ഇനി. ഒരു മാസം മുഴുവൻ.രാമായണത്തിൻ്റെ പ്രാധാന്യം വ്യക്ത്തമാക്കുന്ന പരിപാടികൾ അധ്യാപക വിദ്യാർത്ഥികൾ സംഘടിപ്പിക്കും.🙏
No comments:
Post a Comment