Quit India Movement Day |
സ്വാതന്ത്ര്യത്തിനായുള്ള ഭാരതീയരുടെ പോരാട്ടത്തിൻ്റെ ഗതി മാറ്റിയ ദിനമാണ് ക്വിറ്റ് ഇന്ത്യാ ദിനം. ആഗസ്റ്റ് വിപ്ലവം എന്നറിയപ്പെടുന്ന ക്വിറ്റ് ഇന്ത്യാ ദിനത്തിൻറെ ജ്വലിക്കുന്ന ഓർമ്മകൾക്ക് ഇന്ന് 79 വയസ്സ് തികയുകയാണ്.
ആഗസ്റ്റ് 9 ക്വിറ്റ് ഇന്ത്യാ ദിനത്തിൻ്റെ ഭാഗമായി തുറവൂർ ടി.ഡി.ടി.ടി.ഐയിലെ അധ്യാപകവിദ്യാർത്ഥികൾ ഓൺലൈനിലൂടെ സാമൂഹ്യ ശാസ്ത്ര അധ്യാപികനായ ശ്രീ ഹരികൃഷ്ണബാബു സാറിൻറെ നേതൃത്വത്തിൽപരിപാടികൾ സംഘടിപ്പിച്ചു. പ്രിൻസിപ്പാൾ പദ്മ ടീച്ചർ, ടീച്ചർ എഡ്യുക്കേറ്റർമാരായ ശ്രീമതി ആശ ടീച്ചർ , ശ്രീ രാകേഷ് കമ്മത്ത് സാർ എന്നിവർ ആശംസകൾ അർപ്പിച്ചു.തുടർന്ന്,ഗ്രൂപ്പ് അടിസ്ഥാനത്തിൽ ക്വിറ്റ് ഇന്ത്യ ദിനത്തിൻറെ പ്രാധാന്യം വ്യക്തമാക്കുന്ന ചുമർപത്രിക നിർമ്മാണം, വീഡിയോ,ഓൺലൈൻ ക്വിസ്സ്, ക്വിറ്റ് ഇന്ത്യാ ദിനത്തെക്കുറിച്ച് അറിവ് പകരുന്ന വിവരണം തയ്യാറിക്കൽ എന്നിവ സംഘടിപ്പിച്ചു.ഈ ദിനാചരണത്തിലൂടെ ക്വിറ്റ് ഇന്ത്യാ ദിനത്തെക്കുറിച്ചുള്ള പ്രാധാന്യത്തെക്കുറിച്ചും ഇന്ത്യയുടെ ചരിത്രത്തെ കുറിച്ചും കൂടുതൽ അറിയാൻ സാധിച്ചു.https://www.flipbookpdf.net/web/site/100d7b3065900dc73e2ce122d3cecfa39822c7d9202108.pdf.html#page/3
No comments:
Post a Comment