സ്വാതന്ത്ര്യദിനം ആഘോഷിച്ചു
ടി ഡി ടി ടി ഐ തുറവൂർ
സ്വാതന്ത്രത്തിന്റെ 75 വർഷങ്ങൾ അമൃത മഹോത്സവം വിപുലമായ രീതിയിൽ ഡിജിറ്റലായും നേരിട്ടും കോവിഡ് പ്രോട്ടോക്കോൾ പാലിച്ചും, ആഘോഷിച്ചു . ഓഗസ്റ്റ് 14 നു വൈകിട്ട് അദ്ധ്യാപക വിദ്യാർത്ഥികൾ വീടുകളിൽ ടീച്ചർ എഡ്യൂക്കേറ്റർസിന്റെ നേതൃത്വത്തിൽ ദീപം കൊളുത്തി ചടങ്ങുകൾക്ക് തുടക്കംകുറിച്ചു.തുടർന്ന് പിറ്റെ ദിവസം
ഓഗസ്റ്റ് 15നു രാവിലെ 8.45 ന് ബഹുമാനപ്പെട്ട പ്രിൻസിപ്പാൾ ശ്രീമതി. കുമാരി പദ്മം ടീച്ചർ സ്കൂളിൽ വന്ന്
പാതക ഉയർത്തി.തുടർന്നു സ്വാതന്ത്ര ദിന സന്ദേശം കുട്ടികൾക്ക് നൽകി.തുടർന്നു പി ടി എ പ്രസിഡന്റ് കുഞ്ഞുമോൻ അധ്യക്ഷത വഹിച്ചു ടീച്ചർ എഡ്യുക്കേറ്റർമാരായ ആശ ടീച്ചർ, രാകേഷ്ർ സാ എന്നിവർ സ്വാതന്ത്ര്യ ദിന ആശംസകൾ നേർന്നു.സ്റ്റാഫ് സെക്രട്ടറി ശ്രീബാലക്യഷ്ണൻ ആശംസകൾ നേർന്നു., യുപി സ്കൂൾ വിദ്യാർത്ഥിയായ, ലക്ഷമി ഹെഡ്ഗേ, തയ്യാറാക്കിയ, സ്വാതന്ത്ര്യ ദിനപതിപ്പ് പ്രിൻസിപ്പാൾ പ്രകാശനം ചെയ്യ്തു തുടർന്ന്. അധ്യാപക വിദ്യാർത്ഥികളായ ഗോപിക, ധന്യ, കീർത്തന എന്നിവർ ചേർന്ന് ദേശഭക്തിഗാനാലാപനം നടത്തി.അധ്യാപക വിദ്യാർത്ഥി പ്രതിനിധി അഖിൽ ഷാജി നന്ദി രേഖപ്പെടുത്തി.തുടർന്ന്വി ഓൺലൈനിലൂടെ അധ്യാപക വിദ്യാർത്ഥികൾ പ്രസംഗം, ക്വിസ് ചിത്രരചന ഡിജിറ്റൽ ആൽബം, സ്വാതന്ത്ര്യ സമര നേതാക്കളുടെ ജീവചരിത്ര വീഡിയോ പ്രദർശനം എന്നിവ സംഘടിപ്പിച്ചു.5 മണിയ്ക്ക് പരിപാടികൾ സമാപിച്ചു.
No comments:
Post a Comment