17/8/2021
ടി ഡി ടി ഐ ടി ഐ തുറവൂർ.
ഇന്ന് 17. 8.2021 ചൊവ്വ. ഇന്ന് ചിങ്ങം ഒന്ന് കർഷക ദിനം. കർഷക ദിനത്തോടനുബന്ധിച്ച് ടി ഡി ടി ടി ഐ തുറവൂർ കർഷക ദിനാഘോഷം സംഘടിപ്പിച്ചു. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ഓൺലൈനായി ആണ് പരിപാടികൾ സംഘടിപ്പിച്ചത്. ഈ ദിനത്തിന്റെ പ്രാധാന്യവും മഹത്വവും തിരിച്ചറിയുന്നതിനു വേണ്ടിയാണ് ഈ ദിനാഘോഷം സംഘടിപ്പിച്ചത്. വിവിധയിനം പരിപാടികൾ ഇതിനോടനുബന്ധിച്ച് സംഘടിപ്പിച്ചു. വീട്ടിലെ എന്റെ കൃഷിത്തോട്ടം / നാട്ടിലെ കർഷകരെ ആദരിക്കൽ / ചൊല്ലുകൾ കൃഷിപ്പാട്ടുകൾ എന്നിവ അധ്യാപക വിദ്യാർഥികൾ പരിചയപ്പെടുത്തി. ആദ്യമായി കൃഷി പാട്ടുകൾ അധ്യാപക വിദ്യാർഥികളായ രാധിക,ഗോപിക എന്നിവർ അവതരിപ്പിച്ചു. അതിനുശേഷം കൃഷിച്ചൊല്ലുകൾ റിദ്വിത, നിധി, കീർത്തന,കവിത അഖിൽ ഷാജി,ജൂലി എന്നിവർ അവതരിപ്പിച്ചു. കർഷക ദിനത്തോടനുബന്ധിച്ച് കൃഷിഗീത എന്ന് ഗ്രന്ഥത്തെക്കുറിച്ച് ഒരു ചെറു വിവരണം കവിത അവതരിപ്പിച്ചു. അതിനുശേഷം പഴയകാല കൃഷി ഉപകരണങ്ങൾ എ കുറിച്ച് അധ്യാപക വിദ്യാർത്ഥിയായ ചിന്നു മോൾ പരിചയപ്പെടുത്തി. കൃഷി മേഖലയിലെ പുരസ്കാരങ്ങൾ കുറിച്ച് അധ്യാപക വിദ്യാർത്ഥിയായ വിജിത അവതരിപ്പിച്ചു. ഈ ദിനത്തിന്റെ മുഖ്യ പരിപാടിയായ വീട്ടിലെ എന്റെ കൃഷിതോട്ടം എന്ന പരിപാടി അധ്യാപക വിദ്യാർഥികൾ പരിചയപ്പെടുത്തി. അധ്യാപക വിദ്യാർത്ഥികൾ അവരുടെ വീട്ടിലെ കൃഷികൾ ഡിജിറ്റലായി പരിചയപ്പെടുത്തുകയും ചെയ്തു വൈകുന്നേരം 5:40 തോടെ ആഘോഷത്തിന് സമാപനം കുറിക്കുകയും ചെയ്തു.
No comments:
Post a Comment