Friday, 1 April 2022
പഠനയാത്ര സംഘടിപ്പിച്ചു.
തുറവൂർ ടി.ഡി ടി.ടി ഐ യിൽ,ഡി.എൽ.എഡ്. കരിക്കുലത്തിൻ്റെ ഭാഗമായി മൂന്നാം സെമസ്റ്റർ വിദ്യാർത്ഥി കളുടെ പഠനയാത്ര മാർച്ച് 25, 26, 27 എന്നി ദിവസങ്ങളിൽ കേരള കലാമണ്ഡലം, വരിക്കാശ്ശേരി മന, കിള്ളി കുറുശ്ശിമംഗലം, കുത്താംമ്പിളി, കോഴിക്കോട്, നടക്കാവ് സ്കൂൾ, കാരപറമ്പ് സ്കൂൾ..ലളിതാകലാ അക്കാദമി സർഗ്ഗാലയ, കോഴിക്കോട് ബീച്ച്, മിഠായിതെരുവ്, തുഞ്ചൻ പറമ്പ്, തിരുനാവായ ക്ഷേത്രം, നിലപാട് തറ, മണിക്കിണർ, എന്നി ചരിത്ര പ്രാധാന്യമുള്ളതും, കല സാഹിത്യ സംസ്ക്കാരിക മേഖലകളെ കേന്ദ്രികരിച്ചാണ് യാത്ര സംഘടിപ്പിച്ചത്. സ്കൂൾ പ്രിൻസിപ്പാൾ, പദ്മ ടീച്ചർ, ടൂർ കോ.ഓർഡിനേറ്റർ ഹരികൃഷ്ണ ബാബു, ടീച്ചർ എഡ്യൂക്കേറ്റർമാരായ ആശ.വി.രാകേഷ് കമ്മത്ത്. എന്നിവർ യാത്രയ്ക്ക് നേത്യത്വം നൽകി. അധ്യാപക വിദ്യാർത്ഥികളെ വിവിധ വകുപ്പിൻ്റെ അടിസ്ഥാനത്തിൽ ഗ്രൂപ്പുകളാക്കി തിരിച്ച് ചുമതലകൾ നൽകി. യാതയ്ക്കായി വിദ്യാർത്ഥികൾ പാചക വിദ്ഗധനായ അപ്പു ചേട്ടൻ്റെ സഹായത്തോടെ പാചകവും നിർവഹിച്ചു. പഠനയാത്ര 27 തിയതി 12.30 ഓടെ അവസാനിച്ചു.
Subscribe to:
Post Comments (Atom)
ലോക ഭക്ഷ്യദിനം ആചരിച്ചു
തുറവൂർ ടി.ഡി. ടി.ടി ഐയിൽ ലോക ഭക്ഷ്യദിനത്തിൽ വിവിധ പരിപാടികളോടെ സുഭിക്ഷം 2023 എന്ന പേരിൽ ഒക്ടോബർ 16 ന് ആചരിച്ചു. സ്കൂൾഅസംബ്ലിയിൽ പ്രിൻസിപ്പാൾ...
-
ലോക മാതൃഭാഷാ ദിനം ആചരിച്ചു. തുറവൂർ ടി.ഡി ടി.ടി ഐ യിൽ ഇന്ന് ഫെബ്രുവരി 21 ന് രാവിലെ 10 മണിയ്ക്ക് വിവിധ പരിപാടികളോടെ മാതൃഭാഷാ ദിനം ആചരിച്ചു.റിട...
-
ടി.ഡി ടി ടി ഐ യിൽ അധ്യാപക വിദ്യാർത്ഥിളിൽ പ്രതിനിധികളെ കണ്ടെത്തുന്നതിനായി ജനാധിപത്യ തെരഞ്ഞെടുപ്പു ഘട്ടങ്ങൾ പാലിച്ചുകൊണ്ട് ഇലക്ഷൻ സംഘടിപ്പിച്ച...
-
സെപ്തംബർ 5 ദേശീയ അധ്യാപക ദിനത്തോടനുബന്ധിച്ച്. ചേർത്തല സെൻ്റമേരി സ് സ്കൂളിൽ വച്ച് തുറവൂർ, ചേർത്തല ഉപജില്ലകളുടെ അടിസ്ഥാനത്തിൽ എ.ഇ.ഒ, ഡി. ഇ.ഒ.എ...
No comments:
Post a Comment