Saturday, 16 April 2022

സഹവാസ ക്യാമ്പ് അവസാനിച്ചു.

ഒന്നിച്ചൊന്നായ് സഹവാസ ക്യാമ്പിൻ്റെസമാപന സമ്മേളനം സംഘടിപ്പിച്ചു.
ടി. ഡി ടി.ടി ഐയിലെ ഡി.എൽ.എഡ് വിദ്യാർത്ഥികളുടെ 15 ദിവസത്തെ സഹവാസ ക്യാമ്പിനോടനുബന്ധിച്ച് സമാപന സദസ്സ് പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി പി.വത്സല ഉദ്ഘാടനം നിർവഹിച്ചു.ചടങ്ങിൽ വാർഡ് മെമ്പർ ശ്രീ കൃഷ്ണദാസ് അധ്യക്ഷത വഹിച്ചു. ചേർത്തല വിദ്യാഭ്യാസ ഓഫിസർ ശൈല ടീച്ചർ, പ്രിൻസിപ്പാൾ പദ്മ ടീച്ചർ, ടീച്ചർ എഡ്യൂക്കേറ്റർമാരായഹരി സാർ, ആശ ടീച്ചർ രാകേഷ് കമ്മത്ത് സാർ എന്നിവർ, ആശംസകൾ അർപ്പിച്ചു.തുടർന്ന് അധ്യാപക വിദ്യാർത്ഥികൾക്ക് ക്യാമ്പ് സർട്ടിഫിക്കറ്റ് വിതരണവും, ക്യാമ്പിൽ മികച്ച പ്രകടനം കാഴ്ച്ച വച്ച അധ്യാപക വിദ്യാർത്ഥികൾക്ക് ട്രോഫിയും വിതരണം ചെയ്തു.തുടർന്ന് നിറക്കൂട്ട് എന്ന പേരിൽ അധ്യാപക വിദ്യാർത്ഥികളുടെ കലാസന്ധ്യയും അരങ്ങേറി.

No comments:

Post a Comment

ലോക ഭക്ഷ്യദിനം ആചരിച്ചു

തുറവൂർ ടി.ഡി. ടി.ടി ഐയിൽ ലോക ഭക്ഷ്യദിനത്തിൽ വിവിധ പരിപാടികളോടെ സുഭിക്ഷം 2023 എന്ന പേരിൽ ഒക്ടോബർ 16 ന് ആചരിച്ചു. സ്കൂൾഅസംബ്ലിയിൽ പ്രിൻസിപ്പാൾ...