Wednesday, 22 June 2022

അമൃതം മലയാളം പ്രതിമാസപത്രപദ്ധതിയ്ക്ക് തുടക്കം കുറിച്ചു

അമൃതം മലയാളം പദ്ധതിയുടെ ഭാഗമായി TDHS, TDHSS, TDTTI, എന്നീ വിദ്യാലയത്തിലേക്കുള്ള  ജന്മഭൂമി പത്രത്തിന്റെ വിതരണോത്ഘാടനം, ജന്മഭൂമി കറസ്പോണ്ടൻന്റ്  ശ്രീമതി ആശാ മുകേഷ്, ഹിന്ദു ഇക്കണോമിക് ഫോറം എഡിറ്റർ ചേർത്തല യൂണിറ്റ് പ്രസിഡണ്ട് ശ്രീ നികേഷ്  എന്നിവർ സ്കൂൾ മാനേജർക്ക്  നൽകിക്കൊണ്ട്  നിർവഹിക്കുന്നു.

മായാതെമലയാള പദ്ധതിയ്ക്ക് തുടക്കം കുറിച്ചു.

ടി ഡി ടി ടി ഐ യിൽ യു.പി വിദ്യാർത്ഥികളുടെ ഭാഷാ പരിപോഷണത്തിനായി എല്ലാ ദിവസവും 30 മണിക്കൂർ തം കുട്ടികൾക്ക് മലയാളം, വായനനുഭവങ്ങൾ, അക്ഷര പരിചയം, പദ പരിചയം, കളികൾ, എന്നിവയിലൂടെ ഭാഷയെ പരിചയപ്പെടുത്തുന്നു. ഒന്നാം വർഷ അധ്യാപക വിദ്യാർത്ഥികളുടെ നേത്യത്യത്തിൽ ആണ് പദ്ധതി നിർവഹണം നടത്തുന്നത്.ജൂൺ 19 മുതൽ ജൂലൈ 19 വരെയാണ് കാലയളവ്. പ്രിൻസിപ്പാൾ കെ.എൻ പദ്മ ടീച്ചർ പദ്ധതിയ്ക്ക് നേത്യത്വം നൽകി.


Tuesday, 21 June 2022

ലോകസംഗീത ദിനം ആചരിച്ചു.

ലോകസംഗീത ദിനം ആചരിച്ചു.
സംഗീതത്തെ ആഗാധമാക്കി സ്നേഹിക്കുന്നവർക്കും സംഗീതത്തെ ആസ്വദിക്കുന്നവർക്കും ആയി ഇന്ന് ജൂൺ 21 ന് രാവിലെ 9.15ന് ടി.ഡി ടി.ടി ഐ യിൽ പ്രസിദ്ധ ശാസ്ത്രീയ സംഗീത അധ്യാപികയും, പ്രതിഭയും ആയ ശ്രീമതിരോഹിണി സത്യനാഥിനെ പ്രിൻസിപ്പാൾ കുമാരി. കെ.എൻ പദ്മ ടീച്ചർ പൊന്നാട നൽകി ആദരിച്ചു. തുടർന്ന് രോഹിണി ടീച്ചർ കുട്ടികൾക്ക് ആയി ഗാനം ആലപിച്ചു.വിദ്യാർത്ഥികളുടെയും അധ്യാപക വിദ്യാർത്ഥികളുടെയും വിവിധ സംഗീതപരിപാടികൾ സംഘടിപ്പിച്ചു.

അന്തർ ദേശീയ യോഗദിനം ആചരിച്ചു.

അന്തർദേശീയ യോഗദിനം ആചരിച്ചു..
ജൂൺ 21 അന്തർദേശീയ യോഗദിനത്തോടനുബന്ധിച്ച് ടി.ഡി.ടി.ടി.ഐയിൽ യോഗ ദിനം സംഘടിപ്പിച്ചു.യോഗ പരിശീലകയും ആർട്ട് ഓഫ് ലിവിംഗ് അധ്യാപികയും ആയ ശ്രീമതി സബിത ഗോപാലകൃഷ്ണൻ യോഗദിനത്തിൻ്റെ പ്രാധാന്യത്തെക്കുറിച്ചും യോഗ ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളെക്കുറിച്ചും സംസാരിച്ചു.തുടർന്ന്വിവിധ വ്യായമമുറകൾ, യോഗാസനങ്ങൾ, പ്രാണായാമങ്ങൾ, തുടങ്ങിയ യോഗ മുറകൾ പരിശീലിച്ചു.വിദ്യാർത്ഥികളുംഅധ്യാപക വിദ്യാർത്ഥികളും, അധ്യാപകരുംഎല്ലാവരും ഒരുപോലെ പങ്കെടുത്തു. ടീച്ചർ എഡ്യൂക്കേറ്റർ ശ്രീ സി.ഹരികൃഷ്ണ ബാബു നന്ദി രേഖപ്പെടുത്തി.

Monday, 20 June 2022

വായനദിനം ആചരിച്ചു

വായനദിനം ആചരിച്ചു..
ടി.ഡി ടി.ടി.ഐയിൽ വായനവാരാ ചരണത്തോടനുബന്ധിച്ച്, വായനദിനം പി.എൻ പണിക്കരുടെ അനുസ്മരണത്തോടെ സമുചിതമായി ആചരിച്ചു ഉച്ചയ്ക്ക് 2 മണിയ്ക്ക് ഈശ്വര പ്രാർത്ഥനയോടെ ആരംഭിച്ച ചടങ്ങിൽ പ്രിൻസിപ്പാൾ ശ്രീമതി കുമാരി കെ.എൻ.പദ്മം സ്വാഗതം ആശംസിച്ചു.മുഖ്യാതിഥി ആയി ടി.ഡി ഹയർ സെക്കണ്ടറി അധ്യാപകനായശ്രീ പി.ബി.വിനോദ് സാർ ഉദ്ഘാടനം ചെയ്തു സംസാരിച്ചു. വായനയുടെ സ്വതത്തെ നഷ്ട്ടപ്പെടുത്തരുതെന്നും ഒരു പാട് വായിക്കണം എന്ന് ആശംസിച്ചു.തുടർന്ന് യുപി വിദ്യാർത്ഥികൾക്ക് ഭാഷാ പരിപോഷണത്തിനായുള്ളമായാതെ മലയാളം പദ്ധതി ഉദ്ഘാടനം നിർവഹിച്ചു. ബാലകൃഷ്ണ ക്ഷേണായി സാർ, കവിത ടീച്ചർ, എന്നിവർ ആശംസകൾ അർപ്പിച്ചു.വായനദിന കവിതകൾ, പുസ്തകാസ്വാദന കുറിപ്പ്, കവി പരിചയം, ചാർട്ട് പ്രദർശനം, വായനദിനപ്ല കാർഡ് പ്രദർശനം എന്നി വിദ്യാർത്ഥികളുടെയും അധ്യാപക വിദ്യാർത്ഥികളുടെയും പരിപാടികൾ സംഘടിപ്പിച്ചു. സ്റ്റാഫ് സെക്രട്ടറി ശ്രീ അജിത് സാർ കൃതജ്ഞത രേഖപ്പെടുത്തി.

Monday, 6 June 2022

ലോക പരിസ്ഥിതി ദിനം ആചരിച്ചു

ലോക പരിസ്ഥിതി ദിനം ആചരിച്ചു. ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് തുറവൂർ ടി.ഡി ടി.ടി ഐ യിൽ,
പ്രശസ്ത ജൈവ കൃഷി പരിപാലകൻ ശ്രീ നാസർ സാർപരിസ്ഥിതി പ്രവർത്തനങ്ങളെക്കുറിച്ചും ആവാസ വ്യവ്യസ്ഥതയെക്കുറിച്ചും ക്ലാസ് നയിച്ചു പ്രശസ്ത കവിയത്രി സുഗതകുമാരിയുടെ കവിത ആലപിച്ച് പരിപാടികൾക്ക് തുടക്കം കുറിച്ചു..പ്രിൻസിപ്പാൾ കുമാരി കെ.എൻ പദ്മ ടീച്ചർ സ്വാഗതം ആശംസിച്ചു. മുതിർന്ന ശാസ്ത്ര അധ്യാപകൻ ശ്രീബാല കൃഷ്ണ ക്ഷേണായി സാർ ആശംസകൾ അർപ്പിച്ചു. അധ്യാപക വിദ്യാർത്ഥികൾ പരിസ്ഥിതി ക്വിസിന് നേത്യത്വം നൽകി.ക്വിസിന് വിജയിച്ച യുപി കാസിലെ ആദ്യക്ഷര, കാശിനാഥ്, അച്ചുത് അജിത് എന്നിവർക്ക് വ്യക്ഷതൈ ഉപഹാരമായി നൽകി. തുടർന്ന് പോസ്റ്റർ പ്രദർശനം, വ്യക്ഷതൈ നടൽ, എന്നിവ നടന്നു. വിജയലക്ഷ്മി ടീച്ചർ ജയ ടീച്ചർ, തുടങ്ങിയ അധ്യാപകരും, ഹരികൃഷ്ണ ബാബു, ആശ.വി.രാകേഷ് കമ്മത്ത് തുടങ്ങി ടീച്ചർ എഡ്യുക്കേറ്റർമാരും ചടങ്ങിൻ്റെ ഭാഗമായി.രണ്ടാം വർഷ അധ്യാപക വിദ്യാർത്ഥി കുമാരി രാധിക നന്ദി രേഖപ്പെടുത്തി.

Wednesday, 1 June 2022

പ്രവേശനോത്സവ ദിനത്തിൽ നിറസാനിധ്യമായി അധ്യാപക വിദ്യാർത്ഥികൾ..

2022 ലെ സ്കൂൾ പ്രവേശനോത്സവത്തിൽ പ്രവേശന ഗാനം ആലപിച്ചു വിദ്യാർത്ഥികൾക്ക് കാർഡുകൾ, മധുരം എന്നിവ വിതരണം ചെയ്തും. ടി.ഡ ടി.ടി ഐ ഹരിതഭാമായി അലങ്കരിച്ച് മാറ്റ് കൂട്ടാൻ ഒന്നാം വർഷ രണ്ടാം വർഷ അധ്യാപക വിദ്യാർത്ഥികൾ ശ്രമിച്ചു. ടീച്ചർ എഡ്യൂക്കേറ്റർമാർ നേതൃത്വം വഹിച്ചു.

ലോക ഭക്ഷ്യദിനം ആചരിച്ചു

തുറവൂർ ടി.ഡി. ടി.ടി ഐയിൽ ലോക ഭക്ഷ്യദിനത്തിൽ വിവിധ പരിപാടികളോടെ സുഭിക്ഷം 2023 എന്ന പേരിൽ ഒക്ടോബർ 16 ന് ആചരിച്ചു. സ്കൂൾഅസംബ്ലിയിൽ പ്രിൻസിപ്പാൾ...