Friday, 23 December 2022

ക്രിസ്തുമസ് ആഘോഷിച്ചു.

തുറവൂർ ടി.ഡി ടി.ടി ഐ യിൽ 2022 വർഷത്തെ ക്രിസ്തുമസ് ആഘോഷം 23. ന് വെള്ളിഴായ്ച്ച രാവിലെ 10.30 യ്ക്ക് ക്രിസ്ത്രീയ പ്രാർത്ഥനയോടെ ആരംഭിച്ചു. പി.ടി എ പ്രസിഡണ്ട് ഷിനോദ് അധ്യക്ഷനായി. സ്കൂൾ പ്രിൻസിപ്പാൾ ശ്രീമതി കെ.എൻ പദ്മ ടീച്ചർ സ്വാഗതം ആശംസിച്ചു.മനക്കോടം ചർച്ച് വികാരി ഫാദർ ഫ്രാൻസിസ് കൈതവളപ്പിൽ ക്രിസ്തുമസ് സന്ദേശം നൽകി കേക്ക് മുറിച്ച് ക്രിസ്തുമസ് ആഘോഷങ്ങൾക്ക് തുടക്കം കുറിച്ചു. പിടി.എ വൈസ് പ്രസിഡണ്ട് പ്രതിഭ ടീച്ചർ, വിജയലക്ഷ്മി ടീച്ചർ, മാത്യ സംഗമം പ്രസിഡണ്ട് ദിവ്യ ആശംസകൾ അർപ്പിച്ചു.തുടർന്ന് പുൽകൂട്‌ ഒരുക്കിയും കരോൾ ഗാനം മാർഗ്ഗംകളി ക്രിസ്ത്രീയ നാടകം ഡാൻസ്, എന്നി വ്യത്യസ്ത പരിപാടികൾ അരങ്ങേറി. തുടർന്ന് നെയ്ച്ചോറ് നൽകി ആഘോഷങ്ങൾക്ക് വിരാമമായി

Thursday, 22 December 2022

ഔഷധമുറ്റം പദ്ധതിയ്ക്ക് തുടക്കം കുറിച്ചു.

*ഔഷധമുറ്റം" പദ്ധതിയ്ക്ക് തുടക്കമായി* തുറവൂർ ടി.ഡി ടി.ടി.ഐയിലെ അധ്യാപക വിദ്യാർത്ഥികളുടെ ഔഷധസസ്യത്തോട്ടം ഔഷധമുറ്റം പദ്ധതിയ്ക്ക് ഇന്ന് 5.12.2022 ൽ തുടക്കം കുറിച്ചു. പ്രിൻസിപ്പാൾ കെ.എൻ.പദ്മ ടീച്ചർ ഉദ്ഘാടനം നിർവഹിച്ചു.50 ൽ ലധികം അപൂർവ്വ ഔഷധ ഇനങ്ങൾ വിദ്യാർത്ഥികൾ ഒരുക്കിയിട്ടുണ്ട്. സാരംഗി, ദേവനാരായണൻ എന്നിവർ ആണ്. വിദ്യാർത്ഥി കോ ഓർഡിനേറ്റർമാർ...

Wednesday, 21 December 2022

ദേശീയ ഗണിത ദിനം ആചരിച്ചു.

തുറവൂർ ടി.ഡി ടി.ടി ഐ യിൽ 22.12.2022 ന് രാവിലെ 10 മണിയ്ക്ക് ഗണിത പ്രാർത്ഥനയോടെ ദേശീയ ഗണിത ദിനം ആരംഭിച്ചു.അധ്യാപക വിദ്യാർത്ഥി പ്രതിനിധി വേദവ്യാസ് അധ്യക്ഷനായി.തുടർന്ന്. ശ്രീനിവാസരാമാനുജൻ്റെഛായ ചിത്രത്തിൽ പുഷ്പ്പാർച്ചന നടത്തി.തുടർന്ന് പ്രിൻസിപ്പാൾ കെ.എൻ പദ്മ ടീച്ചർ ഉദ്ഘാടനം നിർവഹിച്ചു.ഹയർ സെക്കണ്ടറി ഗണിത അധ്യാപകൻ ശ്രീ രമാനന്ദൻ സാർ മുഖ്യാതിഥി ആയി. സംസാരിച്ചു.ടീച്ചർ എഡ്യൂക്കേറ്ററായ ശ്രീഹരികൃഷ്ണൻ സാർ, ആശ ടീച്ചർ, രാകേഷ് സാർ എന്നിവർ ആശംസകൾ അർപ്പിച്ചു.തുടർന്ന് ഗണിത മാഗസിൻ, ചുമർ പത്രിക എന്നിവ പ്രഭാത് സാർ, കൃഷ്ണകുമാരി ടീച്ചർ എന്നിവർ ചേർന്ന് പ്രകാശനം നിർവഹിച്ചു.. ഗണിത നാടകം, ഗണിത കവിത, ഗണിത ക്വിസ്. എന്നി വ്യത്യസ്ത പരിപാടികൾ അധ്യാപക വിദ്യാർത്ഥികൾ സംഘടിപ്പിച്ചു.ശ്രുതി ജി. ഷേണായി നന്ദി രേഖപ്പെടുത്തി.

പാർലമെൻ്റ ഇലക്ഷൻ സംഘടിപ്പിച്ചു

ടി.ഡി ടി ടി ഐ യിൽ അധ്യാപക വിദ്യാർത്ഥിളിൽ പ്രതിനിധികളെ കണ്ടെത്തുന്നതിനായി ജനാധിപത്യ തെരഞ്ഞെടുപ്പു ഘട്ടങ്ങൾ പാലിച്ചുകൊണ്ട് ഇലക്ഷൻ സംഘടിപ്പിച്ചു.20.12.2022 ഉച്ചയ്ക്ക് 2 മണിയ്ക്ക് വരണാധികാരിയായ ശ്രീ.എച്ച് ഹരികൃഷ്ണ ബാബുസാറിന് നോമിനേഷൻ സമർപ്പിച്ചു.രണ്ട് പാനലിൽ ആണ് അധ്യാപക വിദ്യാർത്ഥികൾ മത്സരിച്ചത്.ഒരു പാനലിൽ 8 വിദ്യാർത്ഥികൾ ഉണ്ടായിരുന്നു.'പ്രിസിഡിങ്ങ് ഓഫിസർ ആയി ശ്രീമതിവി.ആശ ടീച്ചറും ശ്രീ.ആർ രാകേഷ് കമ്മത്തും നേതൃത്വം നൽകി.4 മണിയോടെ ഫലപ്രഖ്യാപനം നടത്തി.ഏറ്റവും കൂടുതൽ വോട്ട് ലഭിച്ച 8 അധ്യാപക വിദ്യാർത്ഥികളെ മന്ത്രിസഭയിലേയ്ക്ക് തെരഞ്ഞെടുക്കപ്പെട്ടു.പ്രിൻസിപ്പാൾ ശ്രീമതി പദ്മ ടീച്ചർ വിജയികൾക്ക് ആശംസകൾ നേർന്നു.

Monday, 5 December 2022

വായനക്കളരി ആരംഭിച്ചു.

*വായനക്കളരി ആരംഭിച്ചു*.. തുറവൂർ ടി.ഡി ടി.ടി ഐയിലെ യു.പിവിദ്യാർത്ഥികളിൽ വായന പരിപോഷിപ്പിക്കുന്നതിനായി 15 ദിവസം നീണ്ടു നിൽക്കുന്ന വായനകളരി സംഘടിപ്പിക്കുന്നു. ഇന്ന് ഡിസംബർ 5ന് തുടക്കം കുറിച്ചു. അധ്യാപക വിദ്യാർത്ഥികൾ ഉച്ചയ്ക്ക് 1 മണിയ്ക്ക് ക്ലാസ് നൽകി. വിവിധ മൊഡ്യൂൾ തയ്യറാക്കിയാണ് ക്ലാസ് സംഘടിപ്പിക്കുന്നത്. മലയാളം, ഇംഗ്ലിഷ്, വായനോത്സവം, പുസ്തകവായന, വായനോത്സവം, അമ്മ വായന, ഈ റീഡിങ്ങ് തുടങ്ങി വ്യത്യസ്ത പരിപാടികൾ സംഘടിപ്പിക്കുന്നുണ്ട്.

ലോക ഭക്ഷ്യദിനം ആചരിച്ചു

തുറവൂർ ടി.ഡി. ടി.ടി ഐയിൽ ലോക ഭക്ഷ്യദിനത്തിൽ വിവിധ പരിപാടികളോടെ സുഭിക്ഷം 2023 എന്ന പേരിൽ ഒക്ടോബർ 16 ന് ആചരിച്ചു. സ്കൂൾഅസംബ്ലിയിൽ പ്രിൻസിപ്പാൾ...