നൂറിന്റെ നിറവിൽ ടിഡി ടി. ടി ഐ.
തുറവൂർ തിരുമല ദേവസ്വം ടീച്ചർ ട്രെയിനിങ് ഇൻസ്റ്റിറ്റ്യൂട്ടിൽ നൂറാമത് സ്കൂൾ വാർഷികാഘോഷം ' നിറവ് '-2023 വിവിധ ആഘോഷ പരിപാടികളോടെ സംഘടിപ്പിച്ചു. പട്ടണക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി. ഗീതാ ഷാജി അധ്യക്ഷയായി. അരൂർ എം.എൽ.എ. ശ്രീമതി.ദലീമ ജോജോ വാർഷികാഘോഷം ഉദ്ഘാടനം ചെയ്ത് സംസാരിച്ചു. മുഖ്യ അതിഥിയായ ആലപ്പുഴ ജില്ലാ കളക്ടർ ശ്രീ. വി ആർ കൃഷ്ണ തേജ ഐഎഎസ് തന്റെ ജീവിതാനുഭവങ്ങൾ കുട്ടികളുമായി പങ്കുവയ്ക്കുകയും, ഈ കാലഘട്ടത്തിൽ വിദ്യാഭ്യാസത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് സംസാരിക്കുകയും ചെയ്തു. " നൂറാം വർഷം നൂറ് നന്മകൾ" എന്ന പദ്ധതി നൂറു കുട്ടികൾക്ക് പഠനസഹായം ഏറ്റെടുത്തുകൊണ്ട് സ്കൂൾ മാനേജർ ശ്രീ എച്ച് പ്രേംകുമാർ അവർകൾ ഉദ്ഘാടനം ചെയ്തു. ടി ഡി സ്കൂളിൽ നിന്ന് വിരമിക്കുന്ന അധ്യാപകർക്കുള്ള ഉപഹാര സമർപ്പണം കുത്തിയതോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എംജി രാജേശ്വരി അവർകൾ നിർവഹിച്ചു. കെ ടെറ്റ് വിജയം നേടിയ അധ്യാപക വിദ്യാർത്ഥികൾ, എൽ എസ് എസ് യു എസ് എസ് വിജയം നേടിയ വിദ്യാർത്ഥികൾ, സംസ്കൃതം സ്കോളർഷിപ്പ് നേടിയ വിദ്യാർത്ഥികൾ എന്നിവരെ ആദരിച്ചു. പ്രിൻസിപ്പാൾ കുമാരി കെ എൻ പത്മം സ്വാഗതം പറഞ്ഞു. പിടിഎ പ്രസിഡന്റ് എൻ ആർ ഷിനോദ്, ടിഡിഎച്ച്എസ്എസ് പ്രിൻസിപ്പൽ ശ്രീമതി മായ, ടി ഡി എച്ച് പ്രധാന അധ്യാപകൻ ശ്രീ.സോഫായി, മാതൃസംഗമം പ്രസിഡണ്ട് ദിവ്യ സുധീഷ്, സ്റ്റാഫ് സെക്രട്ടറി അജിത് സാർ എന്നിവർ ആശംസകൾ അറിയിച്ചു.വിരമിക്കുന്ന അധ്യാപകർ മറുപടി പ്രസംഗം നടത്തുകയും ചെയ്തു. തുടർന്ന് കുട്ടികളുടെ കലാപരിപാടികൾ സദസ്സിന് നവ്യ അനുഭവമായി. കൺവീനർ ശ്രീമതി എസ് അഭിലാഷ കൃതജ്ഞത അറിയിച്ചു.
No comments:
Post a Comment