Monday, 16 October 2023

ലോക ഭക്ഷ്യദിനം ആചരിച്ചു

തുറവൂർ ടി.ഡി. ടി.ടി ഐയിൽ ലോക ഭക്ഷ്യദിനത്തിൽ വിവിധ പരിപാടികളോടെ സുഭിക്ഷം 2023 എന്ന പേരിൽ ഒക്ടോബർ 16 ന് ആചരിച്ചു. സ്കൂൾഅസംബ്ലിയിൽ പ്രിൻസിപ്പാൾ പദ്മ ടീച്ചർ ഉച്ച ഭക്ഷണം തയ്യറാക്കുന്ന സുമംഗല ചേച്ചിയെ ആദരിച്ചു.. തുടർന്ന് ദിനാചരണത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് ജയലക്ഷ്മി സംസാരിച്ചു. ഉച്ചയ്ക്ക് ശേഷം പദ്മ ടീച്ചർ ചേമ്പില അപ്പം മുറിച്ച് പരിപാടികൾ ഉദ്ഘാടനം ചെയ്തു. തുടർന്ന് സാന്ദ്രാ, അഞ്ജന, അജ്ഞലി, എന്നിവർ പോസ്പ പോസ്റ്ററും, ശരണ്യ പതിപ്പ് പ്രകാശനവും സേതുലക്ഷമിയുടെ നേത്യത്വത്തിൽ ഭക്ഷണപാട്ടും, ജയകൃഷ്ണൻ  സന്ദേശവും അശ്വിൻ സംസാരിക്കുകയും  ചെയ്തു.. അധ്യാപക വിദ്യാർത്ഥികൾക്ക് ഫ്രൂട്ട് സാല ട് നൽകുകയും. ഗൗരി നന്ദി രേഖപ്പെടുത്തുകയും ചെയ്തു..

Friday, 11 August 2023

നാദം 2023 ടി.ടി ഐസ്കൂൾ കലോത്സവം അരങ്ങേറി..


നാദം 2023 ടി.ടി ഐ സ്കൂൾ കലോത്സവം ഉദ്ഘാടനം നിർവഹിച്ചു.
തുറവൂർ ടി.ഡി.ടി.ടി ഐ യിൽ അധ്യാപക വിദ്യാർത്ഥികളുടെ സ്കൂൾ തല കലോത്സവം ആഗസ്റ്റ് 11 ന് രാവിലെ 9 മണിയ്ക്ക് ഉദ്ഘാടനം നിർവഹിച്ചു.ഈശ്വര പ്രാർത്ഥനയോടെ ആരംഭിച്ച ചടങ്ങിൽ പി.ടി.എ പ്രസിഡൻ്റ് വി.സോജകുമാർ അധ്യക്ഷനായി. സ്കൂൾ പ്രിൻസിപ്പാൾ ശ്രീമതി കുമാരി പദ്മ ടീച്ചർ സ്വാഗതം ആശംസിച്ചു.പ്രശസ്ത യുവ മൃദംഗ വിദ്വാൻ ചേർത്തല വിഷ്ണു കമ്മത്ത് കലോത്സവം ഉദ്ഘാടനം നിർവഹിച്ചു. ടീച്ചർ എഡ്യൂക്കേറ്ററായ വി.ആശ, ആർ രാകേഷ് കമ്മത്ത് എന്നിവർ ആശംസകൾ അർപ്പിച്ചു. അധ്യാപക വിദ്യാർത്ഥി പ്രതിനിധി അലൻ ടി.ബിനോയ് നന്ദി രേഖപ്പെടുത്തി.തുടർന്ന് അധ്യാപക വിദ്യാർത്ഥികളുടെ ലളിതഗാനം, പദ്യപാരായണം, പ്രസംഗം, പ്രഭാഷണം, മാപ്പിളപ്പാട്ട്, മോണോ ആക്ട്, സംഘഗാനം, എന്നി മത്സരങ്ങളും അരങ്ങേറി..

Sunday, 26 March 2023

200-2022ബാച്ച് അധ്യാപക വിദ്യാർത്ഥികളുടെ ഡി.എൽ.എഡ്. സർട്ടിഫിക്കറ്റ് വിതരണം നടത്തി.

തുറവൂർ ടി.ഡി ടി.ടി ഐ യിൽ മാർച്ച് 25 ന് ഉച്ചയ്ക്ക് മണിയ്ക്ക് 2020-2022. ബാച്ചിൻ്റെ യോഗ്യത പത്രവിതരണവും അനുമോദനവും സംഘടിപ്പിച്ചു. പ്രാർത്ഥനയോടെ ആരംഭിച്ച ചടങ്ങിൽ, ടി.ഡി ടി.ടി ഐ പ്രിൻസിപ്പാൾ ശ്രീമതി കുമാരി കെ.എൻ.പദ്മ ടീച്ചർ സ്വാഗതം ആശംസിച്ചു.പി.ടി.എ വൈസ് പ്രസിഡൻ്റെ ശ്രീ.എം പ്രദീപ് അധ്യക്ഷത വഹിച്ചു.ആലപ്പുഴ ഗവ.ടി.ടി ഐ അധ്യാപകനായ ശ്രീ ജി.മണി സാർ മുഖ്യാതിഥിയായി. സംസാരിച്ചു. സാറിനെ അനുമോദിച്ചു. തുടർന്ന് യോഗ്യത പത്രവിതരണവും അനുമോദനവും നടത്തി ടീച്ചർ എഡ്യുക്കേറ്റർ ആയ ഹരികൃഷ്ണ ബാബു, വി.ആശ., ആർ.രാകേഷ് കമ്മത്ത് എന്നിവർ ആശംസകൾ അർപ്പിച്ചു.അധ്യാപക വിദ്യാർത്ഥി ധന്യ.എസ് നന്ദി പ്രകാശിപ്പിച്ചു.

Saturday, 25 February 2023

പക്ഷിനിരീക്ഷണം ഫീൽഡ് ട്രിപ്പ് സംഘടിപ്പിച്ചു

പക്ഷിനിരീക്ഷണം ഫീൽഡ് ട്രിപ്പ് സംഘടിപ്പിച്ചു..

തുറവൂർ ടി.ഡി ടി.ടി ഐയിൽ ഞായാറാഴ്ച്ച രാവിലെ മാതൃഭൂമി സീഡ് ക്ലബിൻ്റെ നേതൃത്വത്തിൽ ചങ്ങരം ,കരിനിലം പ്രദേശങ്ങളിൽ രാവിലെ 6.30 യ്ക്ക് പക്ഷി നിരീക്ഷണം സംഘടിപ്പിച്ചു.കോഓർഡിനേറ്റർ അനിൽ കുമാർ സാറിൻ്റെ നേതൃത്വത്തിൽ കേരളത്തിലെ പ്രശസ്തരായ പക്ഷിനിരീക്ഷകർക്കൊപ്പം ബൈനാകുലറിൻ്റെ സഹായത്തോടെ 50 ലധികം പക്ഷികളെ നിരീക്ഷിക്കുകയും, വിവരങ്ങൾ രേഖപ്പെടുത്തുകയും ചെയ്തു.സ്കൂൾ പ്രിൻസിപ്പാൾ പദ്മ ടീച്ചർ, ജയ ടീച്ചർ, സുമേഷ് സാർ, മഹേഷ് സാർ എന്നീ അധ്യാപകരും ഫീൽഡ് ട്രിപ്പിന് നേതൃത്വം വഹിച്ചു.തുടർന്ന് ബോധവത്കരണ ക്ലാസും സംഘടിപ്പിച്ചു.aa

ആഗോള ചെറു ധാന്യവർഷം ആചരിച്ചു

ആഗോള ചെറു ധാന്യ വർഷം ആചരിച്ചു..
തുറവൂർ ടി.ഡി ടി.ടി ഐ യിൽ ആഗോള ചെറു ധാന്യവർഷത്തിൻ്റെ ഭാഗമായി അധ്യാപക വിദ്യാർത്ഥികൾ,യു പി വിദ്യാർത്ഥികൾ ചേർന്ന് ചെറുഭക്ഷ്യധാന്യമേളയും ഭക്ഷ്യ പ്രദർശനം, വിഡീയോ പ്രദർശനം, എന്നിവ സംഘടിപ്പിച്ചു.50 ലധികം ചെറു ധാന്യങ്ങൾ കൊണ്ടുള്ള ഭക്ഷണ പദാർത്ഥങ്ങൾ പ്രദർശിപ്പിച്ചു. അധ്യാപക വിദ്യാർത്ഥികൾ തത്സമയം തയ്യറാക്കിയ ചോളപൊരി വിതരണം ചെയ്ത് സ്കൂൾ പ്രിൻസിപ്പാൾ ശ്രീമതി കെ.എൻ.പദ്മ ടീച്ച   ഉദ്ഘാടനം നിർവഹിച്ചു.

Friday, 24 February 2023

100-ാം വാർഷികം ആഘോഷിച്ചു.

നൂറിന്റെ നിറവിൽ ടിഡി ടി. ടി ഐ.
 തുറവൂർ തിരുമല ദേവസ്വം ടീച്ചർ ട്രെയിനിങ് ഇൻസ്റ്റിറ്റ്യൂട്ടിൽ  നൂറാമത് സ്കൂൾ വാർഷികാഘോഷം ' നിറവ് '-2023 വിവിധ ആഘോഷ പരിപാടികളോടെ സംഘടിപ്പിച്ചു. പട്ടണക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്  ശ്രീമതി. ഗീതാ ഷാജി അധ്യക്ഷയായി. അരൂർ  എം.എൽ.എ. ശ്രീമതി.ദലീമ ജോജോ വാർഷികാഘോഷം ഉദ്ഘാടനം ചെയ്ത് സംസാരിച്ചു. മുഖ്യ അതിഥിയായ ആലപ്പുഴ ജില്ലാ കളക്ടർ ശ്രീ. വി ആർ  കൃഷ്ണ തേജ ഐഎഎസ് തന്റെ ജീവിതാനുഭവങ്ങൾ കുട്ടികളുമായി പങ്കുവയ്ക്കുകയും, ഈ കാലഘട്ടത്തിൽ വിദ്യാഭ്യാസത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് സംസാരിക്കുകയും ചെയ്തു. " നൂറാം വർഷം നൂറ് നന്മകൾ" എന്ന പദ്ധതി  നൂറു കുട്ടികൾക്ക് പഠനസഹായം ഏറ്റെടുത്തുകൊണ്ട് സ്കൂൾ മാനേജർ ശ്രീ എച്ച് പ്രേംകുമാർ അവർകൾ ഉദ്ഘാടനം ചെയ്തു. ടി ഡി സ്കൂളിൽ നിന്ന് വിരമിക്കുന്ന അധ്യാപകർക്കുള്ള ഉപഹാര സമർപ്പണം  കുത്തിയതോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എംജി  രാജേശ്വരി അവർകൾ നിർവഹിച്ചു. കെ ടെറ്റ് വിജയം നേടിയ അധ്യാപക വിദ്യാർത്ഥികൾ, എൽ എസ് എസ് യു എസ് എസ് വിജയം നേടിയ വിദ്യാർത്ഥികൾ, സംസ്കൃതം സ്കോളർഷിപ്പ് നേടിയ വിദ്യാർത്ഥികൾ  എന്നിവരെ ആദരിച്ചു. പ്രിൻസിപ്പാൾ കുമാരി കെ എൻ പത്മം സ്വാഗതം പറഞ്ഞു. പിടിഎ പ്രസിഡന്റ്  എൻ ആർ ഷിനോദ്, ടിഡിഎച്ച്എസ്എസ് പ്രിൻസിപ്പൽ ശ്രീമതി മായ, ടി ഡി എച്ച് പ്രധാന അധ്യാപകൻ  ശ്രീ.സോഫായി, മാതൃസംഗമം പ്രസിഡണ്ട് ദിവ്യ സുധീഷ്, സ്റ്റാഫ് സെക്രട്ടറി അജിത് സാർ എന്നിവർ ആശംസകൾ അറിയിച്ചു.വിരമിക്കുന്ന അധ്യാപകർ മറുപടി പ്രസംഗം നടത്തുകയും ചെയ്തു. തുടർന്ന് കുട്ടികളുടെ  കലാപരിപാടികൾ സദസ്സിന്  നവ്യ അനുഭവമായി. കൺവീനർ ശ്രീമതി എസ് അഭിലാഷ കൃതജ്ഞത അറിയിച്ചു.

Monday, 20 February 2023

ലോക മാതൃഭാഷാ ദിനം ആചരിച്ചു.

ലോക മാതൃഭാഷാ ദിനം ആചരിച്ചു.
തുറവൂർ ടി.ഡി ടി.ടി ഐ യിൽ ഇന്ന് ഫെബ്രുവരി 21 ന് രാവിലെ 10 മണിയ്ക്ക് വിവിധ പരിപാടികളോടെ മാതൃഭാഷാ ദിനം ആചരിച്ചു.റിട്ടേയ്ഡ് മലയാളം അധ്യാപികയായ ശ്രീമതി ലീല ടീച്ചറെ ആദരിച്ചു. ഭാഷാ പ്രതിജ്ഞ, ചുമർചിത്ര പ്രദർശനം, മാഗസിൻ പ്രകാശനം, മലയാളം, കൊങ്കിണി, സംസ്കൃതം, തമിഴ്, ഹിന്ദി, ഇംഗ്ലീഷ്, അറബി, കന്നഡ എന്നി ഭാഷകളിൽ മാതൃഭാഷയെക്കുറിച്ചുള്ള പ്രസംഗം എന്നിവ സംഘടിപ്പിച്ചു.തുടർന്ന് വിദ്യാർത്ഥികളുടെ വ്യത്യസ്ത പരിപാടികളും സംഘടിപ്പിച്ചു.സ്കൂൾ പ്രിൻസിപ്പാൾ ശ്രീമതി.കുമാരി. കെ.എൻ പദ്മ ടീച്ചർ നേതൃത്വം വഹിച്ചു. മലയാളം അധ്യാപിക ശ്രീമതി,കവിത മലയാളംടീച്ചർ എഡ്യൂക്കേറ്റർ ശ്രീ.ആർ രാകേഷ് കമ്മത്ത് എന്നിവർ ആശംസകൾ അർപ്പിച്ചു..

ലോക ഭക്ഷ്യദിനം ആചരിച്ചു

തുറവൂർ ടി.ഡി. ടി.ടി ഐയിൽ ലോക ഭക്ഷ്യദിനത്തിൽ വിവിധ പരിപാടികളോടെ സുഭിക്ഷം 2023 എന്ന പേരിൽ ഒക്ടോബർ 16 ന് ആചരിച്ചു. സ്കൂൾഅസംബ്ലിയിൽ പ്രിൻസിപ്പാൾ...