തുറവൂർ ടി.ഡി.ടി.ടി ഐ യിൽ അധ്യാപക വിദ്യാർത്ഥികളുടെ സ്കൂൾ തല കലോത്സവം ആഗസ്റ്റ് 11 ന് രാവിലെ 9 മണിയ്ക്ക് ഉദ്ഘാടനം നിർവഹിച്ചു.ഈശ്വര പ്രാർത്ഥനയോടെ ആരംഭിച്ച ചടങ്ങിൽ പി.ടി.എ പ്രസിഡൻ്റ് വി.സോജകുമാർ അധ്യക്ഷനായി. സ്കൂൾ പ്രിൻസിപ്പാൾ ശ്രീമതി കുമാരി പദ്മ ടീച്ചർ സ്വാഗതം ആശംസിച്ചു.പ്രശസ്ത യുവ മൃദംഗ വിദ്വാൻ ചേർത്തല വിഷ്ണു കമ്മത്ത് കലോത്സവം ഉദ്ഘാടനം നിർവഹിച്ചു. ടീച്ചർ എഡ്യൂക്കേറ്ററായ വി.ആശ, ആർ രാകേഷ് കമ്മത്ത് എന്നിവർ ആശംസകൾ അർപ്പിച്ചു. അധ്യാപക വിദ്യാർത്ഥി പ്രതിനിധി അലൻ ടി.ബിനോയ് നന്ദി രേഖപ്പെടുത്തി.തുടർന്ന് അധ്യാപക വിദ്യാർത്ഥികളുടെ ലളിതഗാനം, പദ്യപാരായണം, പ്രസംഗം, പ്രഭാഷണം, മാപ്പിളപ്പാട്ട്, മോണോ ആക്ട്, സംഘഗാനം, എന്നി മത്സരങ്ങളും അരങ്ങേറി..
Subscribe to:
Post Comments (Atom)
ലോക ഭക്ഷ്യദിനം ആചരിച്ചു
തുറവൂർ ടി.ഡി. ടി.ടി ഐയിൽ ലോക ഭക്ഷ്യദിനത്തിൽ വിവിധ പരിപാടികളോടെ സുഭിക്ഷം 2023 എന്ന പേരിൽ ഒക്ടോബർ 16 ന് ആചരിച്ചു. സ്കൂൾഅസംബ്ലിയിൽ പ്രിൻസിപ്പാൾ...
-
ആഗോള ചെറു ധാന്യ വർഷം ആചരിച്ചു.. തുറവൂർ ടി.ഡി ടി.ടി ഐ യിൽ ആഗോള ചെറു ധാന്യവർഷത്തിൻ്റെ ഭാഗമായി അധ്യാപക വിദ്യാർത്ഥികൾ,യു പി വിദ്യാർത്ഥികൾ ചേർന്ന...
-
തുറവൂർ ടി.ഡി ടി.ടി ഐ യിൽ മാർച്ച് 25 ന് ഉച്ചയ്ക്ക് മണിയ്ക്ക് 2020-2022. ബാച്ചിൻ്റെ യോഗ്യത പത്രവിതരണവും അനുമോദനവും സംഘടിപ്പിച്ചു. പ്രാർത്ഥനയോട...
-
നാദം 2023 ടി.ടി ഐ സ്കൂൾ കലോത്സവം ഉദ്ഘാടനം നിർവഹിച്ചു. തുറവൂർ ടി.ഡി.ടി.ടി ഐ യിൽ അ...
No comments:
Post a Comment