Friday, 27 August 2021
ഓണാഘോഷം സംഘടിപ്പിച്ചു.
ടി.ഡി ടി ടി ഐ തുറവൂരിൽ അധ്യാപക വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ ഓൺലൈനായി 20.82021 ന് രാവിലെ 9 മണിക്ക് ഉത്രാടം ദിനത്തിൽ പരിപാടികൾ സംഘടിപ്പിച്ചു.ചടങ്ങിൽ പ്രിൻസിപ്പാൾ പദ്മ ടീച്ചർ സ്വാഗതം ആശംസിച്ചു.പ്രശസ്ത പിന്നണി ഗായകനായ ശ്രീ മധു ബാലക്യഷ്‌ണൻ ഓണ പരിപാടികൾ ഉദ്ഘാടനം നിർവഹിച്ചു.തുടർന്ന് സ്കൂൾ മാനേജർ എച്ച് പ്രേംകുമാർ സാർ ഓണാശംസകൾ അർപ്പിക്കുകയും 'ടീച്ചർ എഡ്യുക്കേറ്റർമാരായ ഹരികൃഷ്ണ ബാബു, ആശ വി.രാകേഷ് കമ്മത്ത് എന്നിവർ ആശംസകൾ നേർന്നു. ഓണാഘോഷം കോ-ഓർഡിനേറ്ററായ അഖിൽജിത്ത്, നന്ദി പറഞ്ഞു. തുടർന്ന് വീട്ടിലെ ഓണച്ചിത്രങ്ങൾ, വീഡിയോ, പലതരം ഓണവിഭവങ്ങൾ, എന്നിവ കുട്ടികൾ അവതരിപ്പിച്ചു.
Tuesday, 17 August 2021
കർഷകദിനം ആചരിച്ചു
17/8/2021
ടി ഡി ടി ഐ ടി ഐ തുറവൂർ.
ഇന്ന് 17. 8.2021 ചൊവ്വ. ഇന്ന് ചിങ്ങം ഒന്ന് കർഷക ദിനം. കർഷക ദിനത്തോടനുബന്ധിച്ച് ടി ഡി ടി ടി ഐ തുറവൂർ കർഷക ദിനാഘോഷം സംഘടിപ്പിച്ചു. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ഓൺലൈനായി ആണ് പരിപാടികൾ സംഘടിപ്പിച്ചത്. ഈ ദിനത്തിന്റെ പ്രാധാന്യവും മഹത്വവും തിരിച്ചറിയുന്നതിനു വേണ്ടിയാണ് ഈ ദിനാഘോഷം സംഘടിപ്പിച്ചത്. വിവിധയിനം പരിപാടികൾ ഇതിനോടനുബന്ധിച്ച് സംഘടിപ്പിച്ചു. വീട്ടിലെ എന്റെ കൃഷിത്തോട്ടം / നാട്ടിലെ കർഷകരെ ആദരിക്കൽ / ചൊല്ലുകൾ കൃഷിപ്പാട്ടുകൾ എന്നിവ അധ്യാപക വിദ്യാർഥികൾ പരിചയപ്പെടുത്തി. ആദ്യമായി കൃഷി പാട്ടുകൾ അധ്യാപക വിദ്യാർഥികളായ രാധിക,ഗോപിക എന്നിവർ അവതരിപ്പിച്ചു. അതിനുശേഷം കൃഷിച്ചൊല്ലുകൾ റിദ്വിത, നിധി, കീർത്തന,കവിത അഖിൽ ഷാജി,ജൂലി എന്നിവർ അവതരിപ്പിച്ചു. കർഷക ദിനത്തോടനുബന്ധിച്ച് കൃഷിഗീത എന്ന് ഗ്രന്ഥത്തെക്കുറിച്ച് ഒരു ചെറു വിവരണം കവിത അവതരിപ്പിച്ചു. അതിനുശേഷം പഴയകാല കൃഷി ഉപകരണങ്ങൾ എ കുറിച്ച് അധ്യാപക വിദ്യാർത്ഥിയായ ചിന്നു മോൾ പരിചയപ്പെടുത്തി. കൃഷി മേഖലയിലെ പുരസ്കാരങ്ങൾ കുറിച്ച് അധ്യാപക വിദ്യാർത്ഥിയായ വിജിത അവതരിപ്പിച്ചു. ഈ ദിനത്തിന്റെ മുഖ്യ പരിപാടിയായ വീട്ടിലെ എന്റെ കൃഷിതോട്ടം എന്ന പരിപാടി അധ്യാപക വിദ്യാർഥികൾ പരിചയപ്പെടുത്തി. അധ്യാപക വിദ്യാർത്ഥികൾ അവരുടെ വീട്ടിലെ കൃഷികൾ ഡിജിറ്റലായി പരിചയപ്പെടുത്തുകയും ചെയ്തു വൈകുന്നേരം 5:40 തോടെ ആഘോഷത്തിന് സമാപനം കുറിക്കുകയും ചെയ്തു.
സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു
സ്വാതന്ത്ര്യദിനം ആഘോഷിച്ചു
ടി ഡി ടി ടി ഐ തുറവൂർ
സ്വാതന്ത്രത്തിന്റെ 75 വർഷങ്ങൾ അമൃത മഹോത്സവം വിപുലമായ രീതിയിൽ ഡിജിറ്റലായും നേരിട്ടും കോവിഡ് പ്രോട്ടോക്കോൾ പാലിച്ചും, ആഘോഷിച്ചു . ഓഗസ്റ്റ് 14 നു വൈകിട്ട് അദ്ധ്യാപക വിദ്യാർത്ഥികൾ വീടുകളിൽ ടീച്ചർ എഡ്യൂക്കേറ്റർസിന്റെ നേതൃത്വത്തിൽ ദീപം കൊളുത്തി ചടങ്ങുകൾക്ക് തുടക്കംകുറിച്ചു.തുടർന്ന് പിറ്റെ ദിവസം
ഓഗസ്റ്റ് 15നു രാവിലെ 8.45 ന് ബഹുമാനപ്പെട്ട പ്രിൻസിപ്പാൾ ശ്രീമതി. കുമാരി പദ്മം ടീച്ചർ സ്കൂളിൽ വന്ന്
പാതക ഉയർത്തി.തുടർന്നു സ്വാതന്ത്ര ദിന സന്ദേശം കുട്ടികൾക്ക് നൽകി.തുടർന്നു പി ടി എ പ്രസിഡന്റ് കുഞ്ഞുമോൻ അധ്യക്ഷത വഹിച്ചു ടീച്ചർ എഡ്യുക്കേറ്റർമാരായ ആശ ടീച്ചർ, രാകേഷ്ർ സാ എന്നിവർ സ്വാതന്ത്ര്യ ദിന ആശംസകൾ നേർന്നു.സ്റ്റാഫ് സെക്രട്ടറി ശ്രീബാലക്യഷ്ണൻ ആശംസകൾ നേർന്നു., യുപി സ്കൂൾ വിദ്യാർത്ഥിയായ, ലക്ഷമി ഹെഡ്ഗേ, തയ്യാറാക്കിയ, സ്വാതന്ത്ര്യ ദിനപതിപ്പ് പ്രിൻസിപ്പാൾ പ്രകാശനം ചെയ്യ്തു തുടർന്ന്. അധ്യാപക വിദ്യാർത്ഥികളായ ഗോപിക, ധന്യ, കീർത്തന എന്നിവർ ചേർന്ന് ദേശഭക്തിഗാനാലാപനം നടത്തി.അധ്യാപക വിദ്യാർത്ഥി പ്രതിനിധി അഖിൽ ഷാജി നന്ദി രേഖപ്പെടുത്തി.തുടർന്ന്വി ഓൺലൈനിലൂടെ അധ്യാപക വിദ്യാർത്ഥികൾ പ്രസംഗം, ക്വിസ് ചിത്രരചന ഡിജിറ്റൽ ആൽബം, സ്വാതന്ത്ര്യ സമര നേതാക്കളുടെ ജീവചരിത്ര വീഡിയോ പ്രദർശനം എന്നിവ സംഘടിപ്പിച്ചു.5 മണിയ്ക്ക് പരിപാടികൾ സമാപിച്ചു.
Monday, 9 August 2021
ക്വിറ്റ് ഇന്ത്യാ ദിനം ആചരിച്ചു..
Quit India Movement Day |
സ്വാതന്ത്ര്യത്തിനായുള്ള ഭാരതീയരുടെ പോരാട്ടത്തിൻ്റെ ഗതി മാറ്റിയ ദിനമാണ് ക്വിറ്റ് ഇന്ത്യാ ദിനം. ആഗസ്റ്റ് വിപ്ലവം എന്നറിയപ്പെടുന്ന ക്വിറ്റ് ഇന്ത്യാ ദിനത്തിൻറെ ജ്വലിക്കുന്ന ഓർമ്മകൾക്ക് ഇന്ന് 79 വയസ്സ് തികയുകയാണ്.
ആഗസ്റ്റ് 9 ക്വിറ്റ് ഇന്ത്യാ ദിനത്തിൻ്റെ ഭാഗമായി തുറവൂർ ടി.ഡി.ടി.ടി.ഐയിലെ അധ്യാപകവിദ്യാർത്ഥികൾ ഓൺലൈനിലൂടെ സാമൂഹ്യ ശാസ്ത്ര അധ്യാപികനായ ശ്രീ ഹരികൃഷ്ണബാബു സാറിൻറെ നേതൃത്വത്തിൽപരിപാടികൾ സംഘടിപ്പിച്ചു. പ്രിൻസിപ്പാൾ പദ്മ ടീച്ചർ, ടീച്ചർ എഡ്യുക്കേറ്റർമാരായ ശ്രീമതി ആശ ടീച്ചർ , ശ്രീ രാകേഷ് കമ്മത്ത് സാർ എന്നിവർ ആശംസകൾ അർപ്പിച്ചു.തുടർന്ന്,ഗ്രൂപ്പ് അടിസ്ഥാനത്തിൽ ക്വിറ്റ് ഇന്ത്യ ദിനത്തിൻറെ പ്രാധാന്യം വ്യക്തമാക്കുന്ന ചുമർപത്രിക നിർമ്മാണം, വീഡിയോ,ഓൺലൈൻ ക്വിസ്സ്, ക്വിറ്റ് ഇന്ത്യാ ദിനത്തെക്കുറിച്ച് അറിവ് പകരുന്ന വിവരണം തയ്യാറിക്കൽ എന്നിവ സംഘടിപ്പിച്ചു.ഈ ദിനാചരണത്തിലൂടെ ക്വിറ്റ് ഇന്ത്യാ ദിനത്തെക്കുറിച്ചുള്ള പ്രാധാന്യത്തെക്കുറിച്ചും ഇന്ത്യയുടെ ചരിത്രത്തെ കുറിച്ചും കൂടുതൽ അറിയാൻ സാധിച്ചു.https://www.flipbookpdf.net/web/site/100d7b3065900dc73e2ce122d3cecfa39822c7d9202108.pdf.html#page/3
Sunday, 8 August 2021
ഹിരോഷിമ ദിനം ആചരിച്ചു.
ഹിരോഷിമ ദിനം (Hiroshima Day)
ഇന്ന് ഓഗസ്റ്റ് 6 ഹിരോഷിമദിനം ഈ ദിനത്തിന്റെ പ്രാധാന്യംകണക്കിലെടുത്ത് T. D.T. T. I ദിനാചരണം സംഘടിപ്പിച്ചു.തുടർന്ന് ഇന്നത്തെ ദിവസത്തിന്റെ പ്രത്യേകതയെപ്പറ്റി ഗ്രൂപ്പിൽ അധ്യാപകർ അറിയിപ്പ് പങ്കുവെച്ചു . ഓൺലൈനായി സംഘടിപ്പിച്ച ദിനാചരണ പരിപാടിയിൽ അധ്യാപക വിദ്യാർത്ഥികൾ ഗ്രൂപ്പുകളായി തിരിയുകയും ഓരോ ഗ്രൂപ്പും ഈ ദിനാചരണത്തോടനുബന്ധിച്ച് പ്രവർത്തനങ്ങൾ ഡിജിറ്റലായി കൈമാറുകയും ചെയ്തു. ഒന്നാം ഗ്രൂപ്പ് ആയ പമ്പ ഡിജിറ്റൽ ആയി നിർമ്മിച്ച പോസ്റ്റർ പിഡിഎഫ് 12.02pm ഓടെ ഗ്രൂപ്പിൽ പങ്കുവെച്ചു തുടർന്ന് രണ്ടാം ഗ്രൂപ്പായ അളകനന്ദ പോസ്റ്റർ ഉൾപ്പെടുത്തിയ ഒരു വീഡിയോ 12.33 pm ആയപ്പോൾ ഗ്രൂപ്പിൽ പങ്കുവെച്ചു . മൂന്നാം ഗ്രൂപ്പായ ഗംഗ ഫ്ലിപ്പ് ബുക്ക് ആണ് നിർമ്മിച്ചത് തുടർന്ന് 12.45ന് ഗ്രൂപ്പിൽ പോസ്റ്റ് ചെയ്യുകയും നാലാം ഗ്രൂപ്പായ അളകനന്ദ പോസ്റ്റർ ഉൾപ്പെടുത്തി ഒരു വീഡിയോയും ഓഡിയോയും 12.53pm ന് ഗ്രൂപ്പിൽ പങ്കുവെച്ചു . അഞ്ചാം ഗ്രൂപ്പായ കാവേരി ഹിരോഷിമ ദിനത്തെ പറ്റി ഒരു വീഡിയോ തയ്യാറാക്കി 12.40 ഓടെ ഗ്രൂപ്പിൽ പങ്കുവെച്ചു . ഡിജിറ്റലായി സംഘടിപ്പിച്ച ഈ പരിപാടിക്ക് ടീച്ചർ എഡ്യുക്കേറ്റർമാരുടെ പൂർണ്ണ പിന്തുണ ഉണ്ടായിരുന്നു.https://flipbookpdf.net/web/site/b5f71edfcbd370c6393ea5aba5a4548ae7b4e7c4202108.pdf.html
Subscribe to:
Posts (Atom)
ലോക ഭക്ഷ്യദിനം ആചരിച്ചു
തുറവൂർ ടി.ഡി. ടി.ടി ഐയിൽ ലോക ഭക്ഷ്യദിനത്തിൽ വിവിധ പരിപാടികളോടെ സുഭിക്ഷം 2023 എന്ന പേരിൽ ഒക്ടോബർ 16 ന് ആചരിച്ചു. സ്കൂൾഅസംബ്ലിയിൽ പ്രിൻസിപ്പാൾ...
-
ലോക മാതൃഭാഷാ ദിനം ആചരിച്ചു. തുറവൂർ ടി.ഡി ടി.ടി ഐ യിൽ ഇന്ന് ഫെബ്രുവരി 21 ന് രാവിലെ 10 മണിയ്ക്ക് വിവിധ പരിപാടികളോടെ മാതൃഭാഷാ ദിനം ആചരിച്ചു.റിട...
-
ടി.ഡി ടി ടി ഐ യിൽ അധ്യാപക വിദ്യാർത്ഥിളിൽ പ്രതിനിധികളെ കണ്ടെത്തുന്നതിനായി ജനാധിപത്യ തെരഞ്ഞെടുപ്പു ഘട്ടങ്ങൾ പാലിച്ചുകൊണ്ട് ഇലക്ഷൻ സംഘടിപ്പിച്ച...
-
സെപ്തംബർ 5 ദേശീയ അധ്യാപക ദിനത്തോടനുബന്ധിച്ച്. ചേർത്തല സെൻ്റമേരി സ് സ്കൂളിൽ വച്ച് തുറവൂർ, ചേർത്തല ഉപജില്ലകളുടെ അടിസ്ഥാനത്തിൽ എ.ഇ.ഒ, ഡി. ഇ.ഒ.എ...