Thursday, 28 October 2021

സംസ്ഥാന അധ്യാപക അവാർഡ് ജേതാവ് താഹിറ ടീച്ചറെ അനുമോദിച്ചു.

സംസ്ഥാന അധ്യാപക അവാർഡ് ജേതാവ് താഹിറ ടീച്ചറെ അനുമോദിച്ചു..
2021ഒക്ടോബർ 28 ന് രാവിലെ 10.30 യ്ക്ക്, ടി.ഡി ടി.ടി ഐ യിൽ അധ്യാപക വിദ്യാർത്ഥികളുടെ പ്രാർത്ഥനയോടെ അനുമോദന യോഗം ആരംഭിച്ചു.സ്കൂൾ പ്രിൻസിപ്പാൾ ശ്രീമതി കുമാരി. കെ.എൻ പദ്മ ടീച്ചർ സ്വാഗതം ആശംസിച്ചു.തുടർന്ന്. താഹിറ ടീച്ചറെ പൊന്നാട, ഉപഹാരം എന്നിവ നൽകി ആദരിച്ചു. സീനിയർ ടീച്ചർ എഡ്യൂക്കേറ്ററായ ശ്രീഹരികൃഷ്ണ ബാബു, സ്റ്റാഫ് സെക്രട്ടറി ശ്രീ ബാലകൃഷ്ണ ക്ഷേണായി സാർ, സ്റ്റാഫ് കൺവീനർ ശ്രീമതി വിജയലക്ഷ്മി ടീച്ചർ, ടീച്ചർ എഡ്യുക്കേറ്റർമാരായ ആശ, വി.രാകേഷ് കമ്മത്ത് എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. പൂർവ്വ വിദ്യാർത്ഥിയായ ആര്യമോൾ അനുഭവം പങ്കുവെച്ചു. അധ്യാപക വിദ്യാർത്ഥി അതുൽ ഷെറി. അനുഭവം പങ്കുവെച്ചു. താഹിറ ടീച്ചർ മറുപടി പ്രസംഗത്തിൽ തനിക്ക് ലഭിച്ച നേട്ടങ്ങൾ അംഗികാരങ്ങളെക്കുറിച്ചും. നേടിയ ജീവിതാനുഭവങ്ങളെക്കുറിച്ചും ഹ്യദയ സ്പർശ്ശിയായി അവതരിപ്പിച്ചു.മോണോ ആക്ട്, മാപ്പിളപ്പാട്ട് എന്നിവ അവതരിപ്പിച്ചു.തുടർന്ന് ക്ലാസ് പ്രതിനിധി ധന്യ നന്ദി രേഖപ്പെടുത്തി. 12 മണിക്ക് യോഗം അവസാനിച്ചു.

Wednesday, 27 October 2021

വയലാർ ദിനം ആചരിച്ചു.

ഒക്ടോബർ 27-വയലാർ ദിനം
«««««««««««««»»»»»»»»»»»»»

ഗ്രൂപ്പ്‌  കാവേരിയുടെ നേതൃത്വത്തിൽ,10:45 അധ്യാപക വിദ്യാർത്ഥിനി ദേവീ കൃഷ്ണയുടെ  ഈശ്വര പ്രാർത്ഥനയോടെ  പരുപാടി ആരംഭിച്ചു. അധ്യാപക വിദ്യാർത്ഥിനി കാർത്തിക ആയിരുന്നു കോർഡിനേറ്റർ.അധ്യാപക വിദ്യാർത്ഥിനിദേവിക വത്സന്റെ സ്വാഗത പ്രസംഗതിന് ശേഷം  പദ്മ ടീച്ചർ  ഉദ്ഘാടനപ്രസംഗവും ഹരികൃഷ്ണ ബാബു  സാർ ആശംസയും നൽകി. അധ്യാപക വിദ്യാർത്ഥിനികളായ ഗോപിക, രാധിക, ദേവികൃഷ്ണ, റിദ്വിത, രാജേശ്വരി എന്നിവർ വയലാർ ഗാനങ്ങൾ ആലപിച്ചു. അധ്യാപക വിദ്യാർത്ഥിനി ചിന്നുമോൾ തയാറാക്കിയ വീഡിയോ പ്രസന്റേഷനോടൊപ്പംഅധ്യാപക വിദ്യാർത്ഥി അഖിൽ ഷാജി അനുസ്മരണപ്രസംഗം നടത്തി.
കവിത ടീച്ചറിന്റെ ആശംസ പ്രസംഗത്തിന്
ശേഷം അധ്യാപക വിദ്യാർത്ഥിനികളായ സുഷ, കവിത എന്നിവർ ചേർന്ന് കൈഎഴുത്ത് മാസിക പദ്മ ടീച്ചർക്ക്‌ കൈ മാറി. അധ്യാപക വിദ്യാർത്ഥിനി അമല ഷെറിയുടെ കവിതചിത്രീകരണം,അധ്യാപക വിദ്യാർത്ഥി അതുൽ ഷെറിയുടെ വയലാർ ചിത്ര പ്രദർശനവും ഉണ്ടായിരുന്നു. അധ്യാപക , അനഘ, അനുപമ, ആര്യ, ലിൻസി, ആർദ്ര, സുരഭി  എന്നിവരുടെ ചാർട്ട് പ്രദർശനം   കവിതടീച്ചർ, സംഗീത ടീച്ചർ നിർവഹിച്ചു.അധ്യാപക വിദ്യാർത്ഥിനി
കാർത്തിക യുടെ ബുക്ക്‌ലെറ്റ്‌ പ്രദർശനത്തിന് ശേഷം  ആശടീച്ചർ, സംഗീത ടീച്ചർ എന്നിവരുടെ ആശംസ പ്രസംഗം നടന്നു. അധ്യാപക വിദ്യാർത്ഥി ജൂലി പുസ്തകപരിചയവും അധ്യാപക വിദ്യാർത്ഥികളായ അതുൽ, അഖിൽ ഷാജി, അഖിൽജിത്ത്, ജെനുസ്  എന്നിവർ വയലാർ സ്മൃതി മണ്ഡപം സന്ദർശിച്ച വീഡിയോ പ്രദർശിപ്പിച്ചു. ശേഷം രാകേഷ് സാറിന്റെ ആശംസപ്രസംഗത്തിന് ശേഷം സുരഭി  എല്ലാവർക്കും നന്ദി അർപ്പിക്കുകയും,12മണിയോടെ യോഗം അവസാനിച്ചു.

Wednesday, 20 October 2021

" ഒരുക്കം'' തിരികെ വിദ്യാലയത്തിലേയ്ക്ക്.. ജാഗ്രത സമിതി രൂപികരിച്ചു.

കോവിഡ് 19 ജാഗ്രത സമിതി രൂപികരിച്ചു.
കോവിഡ് കാലഘട്ടത്തിന് ശേഷം പൊതു വിദ്യാലയങ്ങൾ തുറന്നു പ്രവർത്തിക്കാൻ ഉത്തരവ് വന്നതിൻ്റെ അടിസ്ഥാനത്തിൽ ടി.ഡി ടി ടി ഐ യിലെ ഡി.എൽ.എഡ് വിദ്യാർത്ഥികളുടെ രണ്ടാം സെമസ്റ്റർ ക്ലാസുകൾ ബഹുമാനപ്പെട്ട ഡി.ജി.എ യുടെ നിർദ്ദേശപ്രകാരം 2021 ന് ഒക്ടോബർ 20 ന് തുറന്നു പ്രവർത്തിക്കാൻ അനുമതി ലഭിച്ചു അതിന് മുന്നോടിയായി ഇന്ന് രാവിലെ 10 മണിക്ക് രക്ഷികർത്യാ പ്രതിനിധി ശ്രീ രമേശൻ സാറിൻ്റെ അധ്യക്ഷതയിൽ കോവിഡ് ജാഗ്രത സമിതി രൂപികരിച്ചു. ജാഗ്രത സമിതിയുടെ ആരംഭം കുറിച്ചു കൊണ്ട് തുറവൂർ താലുക്ക് ആശുപത്രിയിലെ സീനിയർ ഹെൽത്ത് ഇൻസെപകടർ.ശ്രീ വിനോദ് സാർ ആരോഗ്യ ബോധവത്കരണ ക്ലാസ് നടത്തുകയുണ്ടായി.കോവിഡ് 19 പ്രതിരോധ മാർഗ്ഗങ്ങളെക്കുറിച്ചും, വാക്സിനേഷൻ്റെ പ്രാധാന്യത്തെക്കുറിച്ചും, സ്കൂൾ തുറക്കുമ്പോൾ പാലിക്കേണ്ട മുൻകരുതലുകളെക്കുറിച്ചു ക്ലാസിൽ വിശദമായി സംസാരിച്ചു.തുടർന്ന് ജാഗ്രത സമിതിയുടെ രൂപികരണം സ്ഥലം വാർഡ്മെമ്പർ ശ്രീ കൃഷ്ണദാസിൻ്റെ നേത്യത്വത്തിൽ താഴെ പറയുന്ന അംഗങ്ങളെ ഉൾപ്പെടുത്തി നടത്തുകയുണ്ടായി.
ജാഗ്രത സമിതിഅംഗങ്ങൾ
I. ശ്രീ.എസ്. കൃഷ്ണദാസ് (വാർഡ് മെമ്പർ കുത്തിയത്തോട് പഞ്ചായത്ത്)
2. ശ്രീ വിനോദ് (HIതുറവൂർ താലൂക്ക് ഹോസ്പിറ്റൽ)
3. ശ്രീ.എൻ.രമേശൻ പിള്ള (പി.ടി.എ പ്രതിനിധി)
4. ശ്രീമതി കൊച്ചുത്രേസ്യ (രക്ഷകർത്ത്യ പ്രതിനിധി)
5. ശ്രീ.കെ.ജി.കൃഷ്ണാനന്ദ കമ്മത്ത് (രക്ഷാകർത്യപ്രതിനിധി)
6. ശ്രീമതി.കുമാരി സുരേന്ദ്രൻ (രക്ഷകർത്യപ്രതിനിധി)
7.ശ്രീമതി.കുമാരി. കെ.എൻ.പദ്മം (സ്കൂൾ പ്രിൻസിപ്പാൾ )
8. ശ്രീമതി ആശ.വി (ടീച്ചർ എഡ്യൂക്കേറ്റർ)
9. ശ്രീ.രാകേഷ് ക്ഷത്ത് ആർ (ടീച്ചർ എഡ്യൂക്കേറ്റർ)
10.ശ്രീ.ഹരികൃഷ്ണ ബാബു (ടീച്ചർ എഡ്യൂക്കേറ്റർ)
11. അഖിൽജിത്ത് (അധ്യാപക വിദ്യാർത്ഥികൾ)
12. അഖിൽ ഷാജി
13. ധന്യ.എസ്.
14.കാർത്തിക.എസ്
(അധ്യാപക വിദ്യാർത്ഥിനികൾ )

Saturday, 2 October 2021

ഗാന്ധി സ്മൃതി സംഘടിപ്പിച്ചു.

ഗാന്ധി സൃമ്തി' സംഘടിപ്പിച്ചു.

ഒക്ടോബർ 2 ന് ടി.ഡി.ടി.ടി.ഐ തുറവൂരിൽ അധ്യാപകരുടെയും വിദ്യാർത്ഥികളുടെയും, രക്ഷിതാക്കളുടെയും ,സംയ്കുതാഭിമുഖ്യത്തിൽ ഗാന്ധി സ്മൃതി സംഘടിപ്പിച്ചു.ഗാന്ധി ചിത്രത്തിൽ അധ്യാപകരും, രക്ഷിതാക്കളും, അധ്യാപക വിദ്യാർത്ഥികൾ പുഷ്പ്പാർച്ചന നടത്തി. പിടിഎ പ്രസിഡണ്ട് ബി. കുഞ്ഞുമോൻ. അധ്യക്ഷത വഹിച്ച ചടങ്ങിൽ അധ്യാപക വിദ്യാർത്ഥികൾ ഈശ്വര പ്രാർത്ഥന സംഘടിപ്പിച്ചു. പ്രിൻസിപ്പാൾ പദ്മ ടീച്ചർ ഗാന്ധിജയന്തി സന്ദേശവും, അധ്യാപക വിദ്യാർത്ഥികൾ ആയ ഡാലിയ, അഖിൽജിത്ത്, അതുൽ, അമല, കവിത ധന്യ എന്നിവർ ഗാന്ധി കവിതകൾ, പോസ്റ്റർ, സന്ദേശങ്ങൾ അടങ്ങിയ ചാർട്ടുകൾ പ്രദർശിപ്പിച്ചു. സ്റ്റാഫ് സെക്രട്ടറി ബാലകൃഷ്ണ ഷേണായി സാർ നന്ദി രേഖപ്പെടുത്തി.തുടർന്ന് അധ്യാപക വിദ്യാർത്ഥികൾ സേവനപ്രവർത്തനങ്ങൾ നടത്തി ശുചീകരണത്തിൽ ഏർപ്പെട്ടു. ലഘുഭക്ഷണം നൽകി 1മണിയ്ക്ക് വിദ്യാർത്ഥികൾ പിരിഞ്ഞു.

Friday, 1 October 2021

ഐ.ടി ഒന്നാം ഘട്ട പരിശീലനം സമാപിച്ചു.

ഡി.എൽ.എഡ് കരിക്കുലത്തിൻ്റെ ഭാഗമായി ഒന്നാം വർഷ വിദ്യാർത്ഥികൾക്കുള്ള ഐ.സി.ടി.പരിശീലനം, ഒക്ടോബർ 28 29, 30,1 എന്നി തിയതികളിൽ ടി ഡി ടി.ടി.ഐയിൽ വച്ച് സംഘടിപ്പിച്ചു.38 അധ്യാപക വിദ്യാർത്ഥികൾ പരിശീലനത്തിൽ പങ്കെടുത്തു. ഇമെയിൽ, ബ്ലോഗ്, ലിബർ ഓഫിസ്, Slide മലയാളം ടൈപ്പിംങ്ങ് എന്നിവയാണ് പരിശീലിച്ചത്.കുട്ടികൾക് സ്വന്തമായി ബ്ലോഗ് രൂപികരിക്കാനും, റിപ്പോർട്ട് തയ്യറാക്കാനും ശ്രമിച്ചു. പ്രിൻസിപ്പാൾ പദ്മ ടീച്ചറിൻ്റെ സംഘാടനത്തിൽ, ആശ ടീച്ചർ, ഹരി സാർ എന്നിവരും, ഐടി അധ്യാപകൻ രാകേഷ് സാർ ക്ലാസ് നയിക്കുകയും ചെയ്തു.

വയോജന ദിനം ആചരിച്ചു.

ഒക്ടോബർ 1ന് വയോജന ദിനത്തിൽ ദിനത്തിൻ്റെ പ്രാധാന്യം ഉൾക്കൊണ്ട് ടി.ഡി ടി ടി ഐ യിലെ അധ്യാപക വിദ്യാർത്ഥികൾ വയോജന ദിനം ആചരിച്ചു. പോസ്റ്റർ, ഡിജിറ്റൽ വീഡിയോ, ക്വിസ്. എന്നിവ ഓൺ ലൈനിലൂടെയും വയോജന പ്രതിജ്ഞ നേരിട്ട് സ്കൂളിൽ സംഘടിപ്പിക്കുകയും ചെയ്തു. പ്രിൻസിപ്പൾ പത്മ ടീച്ചർ, ആശ ടീച്ചർ, ഹരി സാർ, രാകേഷ് സാർ എന്നിവർ പരിപാടികൾക്ക് നേതൃത്യം നൽകി.ലീഡർ അനന്തു രമേശ് നന്ദി രേഖപ്പെടുത്തി.

ലോക ഭക്ഷ്യദിനം ആചരിച്ചു

തുറവൂർ ടി.ഡി. ടി.ടി ഐയിൽ ലോക ഭക്ഷ്യദിനത്തിൽ വിവിധ പരിപാടികളോടെ സുഭിക്ഷം 2023 എന്ന പേരിൽ ഒക്ടോബർ 16 ന് ആചരിച്ചു. സ്കൂൾഅസംബ്ലിയിൽ പ്രിൻസിപ്പാൾ...