*രാമായണമാസാചരണം ആചരിച്ചു.*
തുറവൂർ ടി.ഡി ടി.ടി ഐ യിൽ രാമായണ മാസത്തോടനുബന്ധിച്ച് പരിപാടികൾ സംഘടിപ്പിച്ചു.സ്കൂൾ പ്രിൻസിപ്പൾ ശ്രീമതി കെ.എൻ പദ്മ ടീച്ചർ അധ്യക്ഷത വഹിച്ചു. മലയാളം അധ്യാപിക ശ്രീമതി കവിത ടീച്ചർ സ്വാഗതം ആശംസിച്ചു.തുടർന്ന് രാമായണ മാസചരണത്തിൻ്റെ പ്രാധാന്യത്തെക്കുറിച്ചും. ജീവിതത്തിൽ പാലിക്കേണ്ട തത്വങ്ങളെ കുറിച്ചും, രാമായണ ഗ്രന്ഥത്തെ അധികരിച്ച് സംസ്കൃത അധ്യാപകനും, വാഗമീയും ആയ ശ്രീ രഘു സാർ ഉദ്ഘാടനം ചെയ്ത് മുഖ്യ പ്രഭാഷണം നടത്തി. തുടർന്ന് പൊന്നാട നൽകി ഉപഹാരം നൽകി ആദരിച്ചു. വിജയ ലക്ഷ്മി ടീച്ചർ, ടീച്ചർ എഡ്യൂക്കേറ്ററായ രാകേഷ് കമ്മത്ത് എന്നിവർ ആശംസ അർപ്പിച്ചു.സംസ്കൃത അധ്യാപികയും കൺവീനറുമായ ശ്രീമതി രത്നകുമാരി ടീച്ചർ നന്ദി രേഖപ്പെടുത്തി.തുടർന്ന് കുട്ടികളുടെ രാമായണ പാരായണവും സംഘടിപ്പിച്ചു.
No comments:
Post a Comment