Thursday, 21 July 2022

വിദ്യാരംഗം കലാ സാഹിത്യ വേദി ഉദ്ഘാടനം നിർവഹിച്ചു

*വിദ്യാരംഗം കലാ സാഹിത്യ വേദി ഉദ്ഘാടനവും വായനാ മാസ ചരണത്തിൻ്റെ സമാപനവും സംഘടിപ്പിച്ചു*.
തുറവൂർ ടി.ഡി.ടി.ടി.ഐയിൽ വിദ്യാരംഗം കലാ സാഹിത്യ വേദിയുടെ ഉദ്ഘാടനവും, വായനാമാസ ചരണത്തിൻ്റെ സമാപന സമ്മേളനവും, ടി.ഡി ഹൈസ്കൂൾ മലയാളം അധ്യാപിക ശ്രീമതി ബിജിമോൾ ടീച്ചർ നിർവഹിച്ചു.ഈശ്വര പ്രാർത്ഥനയോടെ ആരംഭിച്ച ചടങ്ങിൽ ശ്രീമതി കുമാരി പദ്മ ടീച്ചർ അധ്യക്ഷത വഹിച്ചു. അഭിലാഷ ടീച്ചർ സ്വാഗതവും, കവിത, ടീച്ചർ, ശ്രീ രാകേഷ് കമ്മത്ത് എന്നിവർ ആശംസകൾ അർപ്പിച്ചു. അധ്യാപക വിദ്യാർത്ഥികൾ ഒരു മാസ കാലമായി സംഘടിപ്പിച്ച 'മായാതെ മലയാളം പദ്ധതിയുടെ സമാപനത്തോടനുബന്ധിച്ച് പുസ്തക നിലവറ സമർപ്പിക്കുകയും ചെയ്തു. അധ്യാപക വിദ്യാർത്ഥി പ്രതിനിധി പ്രജീഷ് ആശംസകൾ നേർന്നു.തുടർന്ന് വിദ്യാർത്ഥികളുടെ വിവിധ കലാപരിപാടികൾ അരങ്ങേറി. വിദ്യാരംഗം കൺവീനർ  സംഗീത ടീച്ചർ നന്ദി രേഖപ്പെടുത്തി.

No comments:

Post a Comment

ലോക ഭക്ഷ്യദിനം ആചരിച്ചു

തുറവൂർ ടി.ഡി. ടി.ടി ഐയിൽ ലോക ഭക്ഷ്യദിനത്തിൽ വിവിധ പരിപാടികളോടെ സുഭിക്ഷം 2023 എന്ന പേരിൽ ഒക്ടോബർ 16 ന് ആചരിച്ചു. സ്കൂൾഅസംബ്ലിയിൽ പ്രിൻസിപ്പാൾ...