ഗണിതക്ലബ് ഉദ്ഘാടനം സംഘടിപ്പിച്ചു.
തുറവൂർ ടി.ഡി.ടി.ടി.ഐയിൽ, 20.7. 2022 ൽ ഉച്ചയ്ക്ക് 1 മണിക്ക് ഗണിത ക്ലബിൻ്റ ഉദ്ഘാടനവും, ഗണിതാമൃതം പദ്ധതിയ്ക്ക് തുടക്കം കുറിക്കുകയും ചെയ്തു. ഗണിത പ്രാർത്ഥനയോടെ ആരംഭിച്ച ചടങ്ങിൽ ഗണിത അധ്യാപിക ശ്രീമതി അമ്യത കല ടീച്ചർ സ്വാഗതം ആശംസിച്ചു.പ്രിൻസിപ്പാൾ കുമാരി കെ.എൻ പദ്മ ടീച്ചർ അധ്യക്ഷയായി ഗണിതപഠനത്തിൻ്റെ പ്രാധാന്യത്തെക്കുറിച്ച് സംസാരിച്ചു.ഹയർ സെക്കണ്ടറി ഗണിതം അധ്യാപകനായ ശ്രീ രമാനന്ദൻ സാർ ഉദ്ഘാടനം ചെയ്ത് സംസാരിച്ചു.തുടർന്ന് ഗണിത ധ്യാപകനായ പ്രഭാത് സാർ ആശംസകൾ അർപ്പിച്ചു. ഗണിത കഥ, ഗണിത തുള്ളൽപ്പാട്ട്. ഗണിത ക്രിയകൾ എന്നി വ്യത്യസ്ത പരിപാടികൾ അവതരിപ്പിച്ചു തുടർന്ന് അധ്യാപക വിദ്യാർത്ഥി പ്രതിനിധി അജ്ഞലിപൈ സംസാരിച്ചു.കൃഷ്ണകുമാരി ടീച്ചർ നന്ദി രേഖപ്പെടുത്തി.
No comments:
Post a Comment