Wednesday, 22 December 2021
2019- 202lബാച്ച് അധ്യാപക വിദ്യാർത്ഥികളുടെ യോഗ്യത പത്രവിതരണവും, അനുമോദനവും സംഘടിപ്പിച്ചു.
തുറവൂർ ടി.ഡി ടി ടി ഐ യിൽ നൂറ് ശതമാനം വിജയം നേടിയ. 2019- 2021 ബാച്ചിലെ അധ്യാപക വിദ്യാർത്ഥികൾക്ക് അനുമോദനവും യോഗ്യത പത്രവിതരണവും, ഒപ്പംകെ- ടെറ്റ് നേടിയ വിദ്യാർത്ഥികളെ അഭിനന്ദിക്കുകയും ചെയ്തു. ഡിസംബർ 15ന് ഉച്ചയ്ക്ക് 2 മണിക്ക്, ഈശ്വര പ്രാർത്ഥനയോടെ ചടങ്ങുകൾ ആരംഭിച്ചു. പി.ടി എ പ്രസിഡണ്ട് ബി. കുഞ്ഞുമോൻ അധ്യക്ഷനായി. പ്രിൻസിപ്പാൾ പദ്മ ടീച്ചർ സ്വാഗതം ആശംസിച്ചു.സ്കൂൾ മാനേജർ എച്ച് പ്രേംകുമാർ ഭദ്രദീപ പ്രകാശനവും, ഉദ്ഘാടനവും, ഡയറ്റ് സീനിയർ ഫാക്കൽ ട്ടിയായ ശ്രീകുമാർ സാർ അധ്യാപക വിദ്യാർത്ഥികൾക്ക് യോഗ്യത പത്രവിതരണവും നടത്തി. പി.ടി എ പ്രസിഡണ്ട്, കെ- ടെറ്റ് നേടിയ വിദ്യാർത്ഥികളെ അനുമോദിച്ചു.മുതിർന്ന ടീച്ചർ എഡ്യൂക്കേറ്ററായ ശ്രീമതി രാധാമണി ടീച്ചറെ ആദരിക്കുകയും സ്നേഹ ഉപഹാരം നൽകുകയും ചെയ്തു.എം.എ എഡ്യുക്കേഷനിൽ ഉന്നത വിജയം നേടിയ ടീച്ചർ എഡ്യൂക്കേർമാരായ, ഹരികൃഷ്ണ ബാബു, ആശ, രാകേഷ് കമ്മത്ത് എന്നിവരെ പൊന്നാട അണിയിച്ച് ആദരിക്കുകയും, രാധാമണി ടീച്ചർ സനേ ഹ ഉപഹാരം നൽകുകയും ചെയ്തു.മികച്ച ഉന്നത പഠനം നേടിയ യു.പി സ്കൂൾ അധ്യാപികയായ, കവിത,ക്യഷ്ണകുമാരി, എന്നിവരെ ആദരിച്ചു. പി.ടി എ പ്രതിനിധിയായി, ഗിരിജ, ആശംസകൾ അർപ്പിച്ചു. സ്കൂളിലേയ്ക്ക് സ്നേഹ ഉപഹാരമായി ലൈബ്രറി സ്റ്റാൻ്റ് സമ്മാനിച്ചു. അധ്യാപക വിദ്യാർത്ഥി പ്രതിനിധികളായി, കാവ്യ, മഞ്ജുഷ എന്നിവർ അനുഭവം പങ്കുവെച്ചു.രണ്ടാം സെമസ്റ്റർ അധ്യാപക വിദ്യാർത്ഥിയായ നിധി പി തോമസ്സ് നന്ദി രേഖപ്പെടുത്തി.
Friday, 17 December 2021
ഒന്നാം വർഷ ഡി എൽ എഡ് ക്ലാസുകൾ ആരംഭിച്ചു
2021-2023 വർഷത്തെ ഡി.എൽ എഡ് കോഴ്സുകൾ 15.12.2021 മുതൽ ആരംഭിച്ചു.സ്കൂൾ മാനേജർ ശ്രീ.എച്ച് പ്രേംകുമാർ ഭദ്രദീപ പ്രകാശനം നിർവഹിച്ചു.സ്കൂൾ പ്രിൻസിപ്പാൾ ശ്രീമതി പദ്മ ടീച്ചർ സ്വാഗതം ആശംസിക്കുകയും, ഡി.എൽ.എഡ് കോഴി സി നെക്കുറിച്ച് ധാരണകൾ നൽകുകയും ചെയ്തു.തുടർന്ന് ടീച്ചർ എഡ്യുക്കേറ്റർമാരായ ശ്രീ, ഹരികൃഷ്ണ ബാബു, ശ്രീമതി ആശ.ശ്രീ രാകേഷ് കമ്മത്ത് എന്നിവർ ആശംസകൾ അർപ്പിച്ചു.തുടർന്ന് രക്ഷികർത്യാ പ്രതിനിധികളായി, വിജയനാഥ്, രവിന്ദ്രൻ, പുഷ്പ്പലത, എന്നിവരെ തിരഞ്ഞെടുത്തു.വിദ്യാർത്ഥി പ്രതിനിധിയായി പ്രതീഷ് നന്ദി രേഖപ്പെടുത്തി.
Monday, 13 December 2021
രണ്ടാം സെമസ്റ്റർ വിദ്യാർത്ഥികൾക്ക് യുപി തലംഇൻ്റെൻഷിപ്പ് ആരംഭിച്ചു..
ടി.ഡി ടി.ടി ഐയിലെ അധ്യാപക വിദ്യാർത്ഥികൾക്ക് UPതലഇൻ്റൻഷിപ്പിൻ്റെ ഭാഗമായി പ്രദേശത്തെ ആറ് സ്കൂളിലായി ഇന്ന് മുതൽ 13.12.2021 മുതൽ 17.12.2021 വരെ ക്ലാസുകൾ നടക്കും.പ്രഥമ അധ്യാപകരും, മെ ൻ്റർ മാരും വിദ്യാർത്ഥികൾക്ക് മാർഗ്ഗ നിർദ്ദേശങ്ങൾ നൽകി.
Friday, 26 November 2021
ദേശീയ ഭരണഘടനാ ദിനം ആചരിച്ചു.
26.11.2021 ൽ തുറവൂർ ടി.ഡി ടി.ടിഐയിൽ അധ്യാപക വിദ്യാർത്ഥികളുടെ നേത്യത്വത്തിൽ ഭരണാ ഘടന ദിനം ആചരിച്ചു. ഭരണഘടന ദിനത്തിൻ്റെ പ്രാധാന്യത്തെക്കുറിച്ച് കവിത പ്രസംഗിച്ചു. ആദിത്യ ഭരണഘടന ആമുഖം അവതരിപ്പിച്ചു, തുടർന്ന് സോഷ്യൽ സയൻസ് ടീച്ചർ എഡ്യുക്കേറ്ററായ ഹരികൃഷ്ണൻസാർ ഭരണഘടനാ ക്വിസ് സംഘടിപ്പിച്ചു.ക്വിസ്വിൽ ഒന്നാം സ്ഥാനം കവിത, രണ്ടാം സ്ഥാനം വിജിത, മൂന്നാം സ്ഥാനം ഡാലിയ എന്നിവർക്ക് ലഭിച്ചു.കാസ് അധ്യാപിക ആശ ടീച്ചർ സമ്മാനദാനം നിർവഹിച്ചു.
Tuesday, 9 November 2021
ഡി. എൽ എഡ് 202l - 2023 വർഷത്തെഅപേക്ഷകൾ ക്ഷണിച്ചു.
ഈ വർഷത്തെ ( 2021-2023 ) ഡി.എൽ.എഡ് അപേക്ഷകൾ ക്ഷണിച്ചു. അവസാന തിയതി 23.11.2021.
https://drive.google.com/file/d/12MPYr1E9Wluq8PuiJQhrjEinT5GV5gN1/view?usp=drivesdk
പ്രതിരോധ മരുന്നുകൾ നൽകി.
കോവിഡ് പ്രതിരോധ പ്രവർത്തനത്തിന്റെ ഭാഗമായി കുത്തിയതോട് പഞ്ചായത്ത് ആയുർവേദ ആശുപത്രിയിൽ നിന്നും, പ്രതിരോധമരുന്നുകൾ TDTTI ക്ക് വേണ്ടി നൽകുന്നു. പ്രിൻസിപ്പാൾ പദ്മ ടീച്ചർ മരുന്നുകൾ ഏറ്റുവാങ്ങി.. സ്റ്റാഫ് സെക്രട്ടറി ബാലകൃഷ്ണ സാർ.കൺവീനർ, വിജയലക്ഷ്മി ടീച്ചർ എന്നിവരുടെ സാന്നിധ്യത്തിൽ ഡോക്ടർ മായ, വാർഡ് മെമ്പർ കൃഷ്ണദാസ്. എന്നിവർ ചടങ്ങിന് മുഖ്യാതിഥികളായി..
Monday, 8 November 2021
ജന്മദിനത്തിൽ ഉച്ചഭക്ഷണത്തിന് പച്ചക്കറികൾ നൽകി മാതൃക ആയി അനുപമ.
ടി.ഡി ടി.ടി ഐയിലെ ഒന്നാം വർഷ അധ്യാപക വിദ്യാർത്ഥിയായ അനുപമ 8.11.2021 തൻ്റെ ജന്മദിനത്തിൽ പച്ചക്കറികൾ,, സ്കൂൾ വിദ്യാർത്ഥികൾക്ക് ഉച്ചഭക്ഷണത്തിനായി വിതരണം ചെയ്തു. സ്റ്റാഫ് സെക്രട്ടറി ശ്രീ ബാലകൃഷ്ണ ക്ഷേണായി സാർ ഏറ്റുവാങ്ങി. ടീച്ചർ എഡ്യൂക്കേറ്റർ ആയ ശ്രീമതി ആശ.വി.അഭിനന്ദനങ്ങൾ അർപ്പിച്ചു.
Subscribe to:
Posts (Atom)
ലോക ഭക്ഷ്യദിനം ആചരിച്ചു
തുറവൂർ ടി.ഡി. ടി.ടി ഐയിൽ ലോക ഭക്ഷ്യദിനത്തിൽ വിവിധ പരിപാടികളോടെ സുഭിക്ഷം 2023 എന്ന പേരിൽ ഒക്ടോബർ 16 ന് ആചരിച്ചു. സ്കൂൾഅസംബ്ലിയിൽ പ്രിൻസിപ്പാൾ...
-
ആഗോള ചെറു ധാന്യ വർഷം ആചരിച്ചു.. തുറവൂർ ടി.ഡി ടി.ടി ഐ യിൽ ആഗോള ചെറു ധാന്യവർഷത്തിൻ്റെ ഭാഗമായി അധ്യാപക വിദ്യാർത്ഥികൾ,യു പി വിദ്യാർത്ഥികൾ ചേർന്ന...
-
തുറവൂർ ടി.ഡി ടി.ടി ഐ യിൽ മാർച്ച് 25 ന് ഉച്ചയ്ക്ക് മണിയ്ക്ക് 2020-2022. ബാച്ചിൻ്റെ യോഗ്യത പത്രവിതരണവും അനുമോദനവും സംഘടിപ്പിച്ചു. പ്രാർത്ഥനയോട...