Wednesday, 21 December 2022

പാർലമെൻ്റ ഇലക്ഷൻ സംഘടിപ്പിച്ചു

ടി.ഡി ടി ടി ഐ യിൽ അധ്യാപക വിദ്യാർത്ഥിളിൽ പ്രതിനിധികളെ കണ്ടെത്തുന്നതിനായി ജനാധിപത്യ തെരഞ്ഞെടുപ്പു ഘട്ടങ്ങൾ പാലിച്ചുകൊണ്ട് ഇലക്ഷൻ സംഘടിപ്പിച്ചു.20.12.2022 ഉച്ചയ്ക്ക് 2 മണിയ്ക്ക് വരണാധികാരിയായ ശ്രീ.എച്ച് ഹരികൃഷ്ണ ബാബുസാറിന് നോമിനേഷൻ സമർപ്പിച്ചു.രണ്ട് പാനലിൽ ആണ് അധ്യാപക വിദ്യാർത്ഥികൾ മത്സരിച്ചത്.ഒരു പാനലിൽ 8 വിദ്യാർത്ഥികൾ ഉണ്ടായിരുന്നു.'പ്രിസിഡിങ്ങ് ഓഫിസർ ആയി ശ്രീമതിവി.ആശ ടീച്ചറും ശ്രീ.ആർ രാകേഷ് കമ്മത്തും നേതൃത്വം നൽകി.4 മണിയോടെ ഫലപ്രഖ്യാപനം നടത്തി.ഏറ്റവും കൂടുതൽ വോട്ട് ലഭിച്ച 8 അധ്യാപക വിദ്യാർത്ഥികളെ മന്ത്രിസഭയിലേയ്ക്ക് തെരഞ്ഞെടുക്കപ്പെട്ടു.പ്രിൻസിപ്പാൾ ശ്രീമതി പദ്മ ടീച്ചർ വിജയികൾക്ക് ആശംസകൾ നേർന്നു.

Monday, 5 December 2022

വായനക്കളരി ആരംഭിച്ചു.

*വായനക്കളരി ആരംഭിച്ചു*.. തുറവൂർ ടി.ഡി ടി.ടി ഐയിലെ യു.പിവിദ്യാർത്ഥികളിൽ വായന പരിപോഷിപ്പിക്കുന്നതിനായി 15 ദിവസം നീണ്ടു നിൽക്കുന്ന വായനകളരി സംഘടിപ്പിക്കുന്നു. ഇന്ന് ഡിസംബർ 5ന് തുടക്കം കുറിച്ചു. അധ്യാപക വിദ്യാർത്ഥികൾ ഉച്ചയ്ക്ക് 1 മണിയ്ക്ക് ക്ലാസ് നൽകി. വിവിധ മൊഡ്യൂൾ തയ്യറാക്കിയാണ് ക്ലാസ് സംഘടിപ്പിക്കുന്നത്. മലയാളം, ഇംഗ്ലിഷ്, വായനോത്സവം, പുസ്തകവായന, വായനോത്സവം, അമ്മ വായന, ഈ റീഡിങ്ങ് തുടങ്ങി വ്യത്യസ്ത പരിപാടികൾ സംഘടിപ്പിക്കുന്നുണ്ട്.

Tuesday, 15 November 2022

കായിക മാമാങ്കം സംഘടിപ്പിച്ചു..

തുറവൂർ ടി.ഡി ടി.ടി ഐ യിൽ കായിക മത്സരം സംഘടിപ്പിച്ചു.ഒന്നാം ദിനം കായിക ഇനങ്ങളായ ഓട്ടം ചാട്ടം, എന്നിവയും തുടർന്ന് അടുത്ത ദിവസങ്ങളിൽ ചൈൽഡ് ലൈനും യൂണിസെഫും സംയുക്തമായി സംഘടിപ്പിക്കുന്ന ബാലാവകാശ വാരാചരണത്തിന്റെ രണ്ടാം ദിന കായിക മത്സരങ്ങൾ തുറവൂർ ടി ഡി ടി ടി ഐ സ്കൂളിൽ വെച്ച് നടത്തപ്പെട്ടു. കുട്ടികളിൽ വർധിച്ചു വരുന്ന അമിതമായ മൊബൈൽ ഫോൺ ഉപയോഗവും ലഹരി ഉപയോഗവും തടയുന്നതിനും കുട്ടികളിലെ കല കായികപരമായ കഴിവുകൾ പ്രോത്സാഹിപ്പിക്കുന്നതിനും വേണ്ടി സ്പോർട്സ് ഫോർ ഡവലപ്മെന്റ് എന്ന ആശയത്തിലാണ് ചൈൽഡ് ലൈൻ സെ ദോസ്തി വാരാചരണം സംഘടിപ്പിക്കുന്നത്. കുട്ടികൾക്കായി വിവിധ കായിക മത്സരങ്ങൾ സംഘടിപ്പിക്കുകയും സ്കൂളിനായി സ്പോർട്സ് കിറ്റും ഫസ്റ്റ് എയ്ഡ് കിറ്റും നൽകുകയും ചെയ്തു. ചൈൽഡ് ലൈൻ അസിസ്റ്റന്റ് ഡയറക്ടർ റവ. ഫാ. ആൽബർട്ട് അർത്ഥശ്ശേരിൽ അധ്യക്ഷത വഹിച്ച സമ്മേളനത്തിൽ ബഹുമാനപ്പെട്ട അരൂർ എം എൽ എ ശ്രീമതി. ദലീമ ജോജോ  കായിക മത്സരങ്ങളുടെ ഉദ്ഘാടനം നിർവഹിച്ചു. കുത്തിയതോട് പോലീസ് സ്റ്റേഷൻ സർക്കിൾ ഇൻസ്‌പെക്ടർ ഫൈസൽ എ ഫ്ലാഗ് ഓഫ്‌ ചെയ്തു. ചൈൽഡ് ലൈൻ ആലപ്പുഴ ജില്ലാ കോഡിനേറ്റർ ശ്രീ. സെബാസ്റ്റ്യൻ ടി എ സ്പോർട്സ് ഫോർ ഡവലപ്മെന്റ് പ്രോഗ്രാം വിശദീകരിച്ചു. ചൈൽഡ് ലൈൻ കൗൺസിലർ ശ്രീമതി. ജോമോൾ ജോൺകുട്ടി ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലി.  തുറവൂർ ടി ഡി ടി ടി ഐ പ്രിൻസിപ്പൽ കുമാരി കെ എൻ പദ്മ സ്വാഗതം ആശംസച്ചു. മദർ പിറ്റിഎ പ്രസിഡന്റ് ശ്രീമതി ദിവ്യ സുധീഷ്, സ്റ്റാഫ്‌ സെക്രട്ടറി വി അജിത്, കായിക അദ്ധ്യാപകൻ തേജസ്‌ തുടങ്ങിയവർ നേതൃത്വം നൽകി.തുടർന്ന് കായിക ഇനങ്ങൾ അരങ്ങേറി വിജയികൾക്ക് കീരീടം ബൊക്കെ, സർട്ടിഫിക്കറ്റ് എന്നിവ വിതരണം ചെയ്തു.

Friday, 11 November 2022

ദേശീയ വിദ്യാഭ്യാസ ദിനം ആചരിച്ചു.

തുറവൂർ ടി ഡി.ടി.ടി ഐ യിൽ 2022 നവംബർ 11 ന് രാവിലെ 10 മണിക്ക് ദേശീയ വിദ്യാഭ്യാസ ദിനം വിപുലമായി ആചരിച്ചു.ദേശീയവിദ്യാഭ്യാസ ദിനത്തിൻ്റെ പ്രാധാന്യത്തെക്കുറിച്ച് അശ്വിൻ പ്രഭാഷണം നടത്തി.തുടർന്ന് ചാർട്ട് പ്രദർശനം, വിദ്യാഭ്യാസ ചിന്തകരുടെ അനുസ്മരണം. പോസ്റ്റർ പ്രദർശനം, പ്രശനോത്തരി എന്നിവ സംഘടിപ്പിച്ചു.സ്കൂൾ പ്രിൻസിപ്പാൾ കെ.എൻ പദ്മ ടീച്ചർ സംസാരിച്ചു.

Monday, 31 October 2022

കേരള പിറവി ആഘോഷിച്ചു.

തുറവൂർ ടി.ഡി ടി.ടി ഐ യിൽ കേരള പിറവി ആഘോഷം കേളീരവം 2022 എന്ന പേരിൽ വിപുലമായ പരിപാടികളോടെ ആഘോഷിച്ചു.ഈശ്വര പ്രാർത്ഥനയോടെ ചടങ്ങ് ആരംഭിച്ചു.സ്കൂൾ പ്രിൻസിപ്പാൾ കെ.എൻ പദ്മ ടീച്ചർ മാത്യ സംഗമം പ്രസിഡണ്ട് എന്നിവർ ഭദ്രദീപം പ്രകാശനം നടത്തി. കേരളത്തിൻ്റെ മാതൃകയിൽ ഓരോ ജില്ലയുടെയും പ്രാധാന്യം ഉൾക്കൊണ്ട് വിളക്ക് ഓരോ ക്ലാസ്കൊ ലീഡർമാരും അധ്യാപകരും ചേർന്ന്ളുവിളക്ക് കൊളുത്തി.തുടർന്ന് ചാർട്ട് പ്രദർശനം, കേരള ഗാനം,മാഗസിൻ പ്രകാശനം, നാടൻ പാട്ട്, വഞ്ചിപ്പാട്ട്, മേഗാ തിരുവാതിര എന്നി പരിപാടികൾ സംഘടിപ്പിച്ചു.ഉച്ചയ്ക്ക് ശേഷം ലഹരിവിരുദ്ധ പ്രതിജ്ഞ, വിദ്വാർത്ഥിചങ്ങല എന്നിവ സംഘടിപ്പിക്കും.

Monday, 10 October 2022

ലഹരി ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു.

തുറവൂർ ടി ഡി ടി.ടി ഐ യിൽ കേരള ഗവൺമെൻ്റിൻ്റെ ലഹരിക്കെതിരെ.ബോധവത്കരണ പരിപാടിയിൽ ഉപജില്ലാ തല ഉദ്ഘാടനം സമ്മേളനം സംഘടിപ്പിച്ചു. തുറവൂർ വിദ്യാഭ്യാസ ഓഫിസർ ശ്രീമതി പ്രസന്നകുമാരി ഉദ്ഘാടനം നിർവഹിച്ചു. പ്രിൻസിപ്പാൾ പദ്മ ടീച്ചർ സ്വാഗതം ആശംസിച്ചു.ഹൈസ്കൂൾ.എച്ച്.എം. സോഫായി സാർ, TD LP ഹെഡ്മാസ്റ്റർ ജയപ്രകാശ് സാർ.BPo മനു. എന്നിവർ ആശംസകൾ അർപ്പിച്ചു. എക്സൈസ് ഓഫിസർ ശ്രീ ഓംകാർ സാർ, ആസിഫ് എന്നിവർ ബോധവത്കരണ ക്ലാസ് നയിച്ചു.

ലോക ഭക്ഷ്യദിനം ആചരിച്ചു

തുറവൂർ ടി.ഡി. ടി.ടി ഐയിൽ ലോക ഭക്ഷ്യദിനത്തിൽ വിവിധ പരിപാടികളോടെ സുഭിക്ഷം 2023 എന്ന പേരിൽ ഒക്ടോബർ 16 ന് ആചരിച്ചു. സ്കൂൾഅസംബ്ലിയിൽ പ്രിൻസിപ്പാൾ...