Wednesday, 25 January 2023
ഒന്നാം സെമസ്റ്റർ അധ്യാപക വിദ്യാർത്ഥികളുടെ ഇൻറൻഷിപ്പ് പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു.
തുറവൂർ ടി.ഡി ടി ടി ഐ യിലെ ഒന്നാം സെമസ്റ്റർ അധ്യാപക വിദ്യാർത്ഥികളുടെ എൽ.പി സ്കൂൾ ഇൻ്റൻഷിപ്പ് പ്രവർത്തനങ്ങൾ 23.1.2023 ൽ ആരംഭിച്ചു.40 വിദ്യാർത്ഥികളെ 8 സ്കൂളുകളിലായി നിയോഗിക്കപ്പെട്ടു. അധ്യാപക വിവിധ പ്രവർത്തനങ്ങളിൽ പങ്കാളികളായി..27 ന് ഇൻ്റെൻഷിപ്പ് അവസാനിക്കും.
മികച്ച അധ്യാപികയ്ക്കുള്ള അവാർഡ് ഏറ്റുവാങ്ങി..
ശ്രീമതി പദ്മ ടീച്ചർ എ.കെ എസ്. ടി. യു.ടെ ആഭിമുഖ്യത്തിൽ ജില്ലയിലെ മികച്ച അധ്യാപികയ്ക്ക് നൽകിയ .എൻ.കൃഷ്ണകുമാർ അവാർഡ് കൃഷിമന്ത്രി പ്രസാദിൽ നിന്ന് ഏറ്റു വാങ്ങി..
Thursday, 12 January 2023
സ്കൂൾ പ്രിൻസിപ്പാൾ പദ്മ ടീച്ചറെ ആദരിച്ചു.
ഓൾ കേരള ടീച്ചേഴ്സ് അസോസിയേഷൻ്റെ ആഭിമുഖ്യത്തിൽ ജില്ലയിലെ മികച്ച വിദ്യാഭ്യാസ പ്രവർത്തകയ്ക്കുളള കെ.എൻ. കൃഷ്ണകുമാർ ഫൗണ്ടേഷൻ അ ധ്യാപക അവാർഡ് നേടിയ ടി.ഡ ടി.ടി ഐ പ്രിൻസിപ്പാൾ കെ.എൻ പദ്മം ടീച്ചറിനെ സ്കൂൾ അധ്യാപകർ, പി.ടി എ ഭാരവാഹികൾ, അധ്യാപക വിദ്യാർത്ഥികൾ, വിദ്യാർത്ഥികൾ എന്നിവർ ചേർന്ന് ആദരിച്ചു.
ദേശീയ യുവജന ദിനം ആഘോഷിച്ചു.
തുറവൂർ ടി.ഡി ടി.ടി ഐ യിൽ 12.1.2023 ൽ രാവിലെ 10 മണിയ്ക്ക് അധ്യാപക വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ സ്കൂൾ അസംബ്ലിയിൽ പരിപാടികൾ സംഘടിപ്പിച്ചു.യുവജന ദിന പ്രസംഗവും, തുടർന്ന് ചാർട്ട് പ്രദർശനം', സ്വാമിവിവേകാനന്ദൻ്റെ ദർശനങ്ങൾ വിഷയത്തെക്കുറിച്ച് സംസാരിച്ചു.സ്കൂൾ പ്രിൻസിപ്പാൾ ശ്രീമതി കെ.എൻ.പദ്മ ടീച്ചർ സ്കൂളിലെ വിദ്യാർത്ഥികൾക്ക് വൈദ്യുതി ലഭിക്കാത്ത വീടുകൾ കണ്ടെത്തി ഇടപെടലുകൾ നടത്തിയ യുവ അധ്യപകരായ ' മഹേഷ് സാർ സുമേഷ് സാർ എന്നിവരെ പൊന്നാട നൽകി ആദരിച്ചു.തുടർന്ന്. ആരോഗ്യ വിദ്ഗഗധ ഡോ രൂപ റാണി ടീച്ചറുടെ ബോധവത്കരണ ക്ലാസും സംഘടിപ്പിച്ചു. ടീച്ചർ എഡ്യുക്കേറ്റർമാരായ ഹരി ക്യഷ്ണൻ സാർ, ആശ ടീച്ചർ, രാകേഷ് സാർ എന്നിവർ നേതൃത്വം നൽകി..
Friday, 23 December 2022
ക്രിസ്തുമസ് ആഘോഷിച്ചു.
തുറവൂർ ടി.ഡി ടി.ടി ഐ യിൽ 2022 വർഷത്തെ ക്രിസ്തുമസ് ആഘോഷം 23. ന് വെള്ളിഴായ്ച്ച രാവിലെ 10.30 യ്ക്ക് ക്രിസ്ത്രീയ പ്രാർത്ഥനയോടെ ആരംഭിച്ചു. പി.ടി എ പ്രസിഡണ്ട് ഷിനോദ് അധ്യക്ഷനായി. സ്കൂൾ പ്രിൻസിപ്പാൾ ശ്രീമതി കെ.എൻ പദ്മ ടീച്ചർ സ്വാഗതം ആശംസിച്ചു.മനക്കോടം ചർച്ച് വികാരി ഫാദർ ഫ്രാൻസിസ് കൈതവളപ്പിൽ ക്രിസ്തുമസ് സന്ദേശം നൽകി കേക്ക് മുറിച്ച് ക്രിസ്തുമസ് ആഘോഷങ്ങൾക്ക് തുടക്കം കുറിച്ചു. പിടി.എ വൈസ് പ്രസിഡണ്ട് പ്രതിഭ ടീച്ചർ, വിജയലക്ഷ്മി ടീച്ചർ, മാത്യ സംഗമം പ്രസിഡണ്ട് ദിവ്യ ആശംസകൾ അർപ്പിച്ചു.തുടർന്ന് പുൽകൂട് ഒരുക്കിയും കരോൾ ഗാനം മാർഗ്ഗംകളി ക്രിസ്ത്രീയ നാടകം ഡാൻസ്, എന്നി വ്യത്യസ്ത പരിപാടികൾ അരങ്ങേറി. തുടർന്ന് നെയ്ച്ചോറ് നൽകി ആഘോഷങ്ങൾക്ക് വിരാമമായി
Thursday, 22 December 2022
ഔഷധമുറ്റം പദ്ധതിയ്ക്ക് തുടക്കം കുറിച്ചു.
*ഔഷധമുറ്റം" പദ്ധതിയ്ക്ക് തുടക്കമായി* തുറവൂർ ടി.ഡി ടി.ടി.ഐയിലെ അധ്യാപക വിദ്യാർത്ഥികളുടെ ഔഷധസസ്യത്തോട്ടം ഔഷധമുറ്റം പദ്ധതിയ്ക്ക് ഇന്ന് 5.12.2022 ൽ തുടക്കം കുറിച്ചു. പ്രിൻസിപ്പാൾ കെ.എൻ.പദ്മ ടീച്ചർ ഉദ്ഘാടനം നിർവഹിച്ചു.50 ൽ ലധികം അപൂർവ്വ ഔഷധ ഇനങ്ങൾ വിദ്യാർത്ഥികൾ ഒരുക്കിയിട്ടുണ്ട്. സാരംഗി, ദേവനാരായണൻ എന്നിവർ ആണ്. വിദ്യാർത്ഥി കോ ഓർഡിനേറ്റർമാർ...
Wednesday, 21 December 2022
ദേശീയ ഗണിത ദിനം ആചരിച്ചു.
തുറവൂർ ടി.ഡി ടി.ടി ഐ യിൽ 22.12.2022 ന് രാവിലെ 10 മണിയ്ക്ക് ഗണിത പ്രാർത്ഥനയോടെ ദേശീയ ഗണിത ദിനം ആരംഭിച്ചു.അധ്യാപക വിദ്യാർത്ഥി പ്രതിനിധി വേദവ്യാസ് അധ്യക്ഷനായി.തുടർന്ന്. ശ്രീനിവാസരാമാനുജൻ്റെഛായ ചിത്രത്തിൽ പുഷ്പ്പാർച്ചന നടത്തി.തുടർന്ന് പ്രിൻസിപ്പാൾ കെ.എൻ പദ്മ ടീച്ചർ ഉദ്ഘാടനം നിർവഹിച്ചു.ഹയർ സെക്കണ്ടറി ഗണിത അധ്യാപകൻ ശ്രീ രമാനന്ദൻ സാർ മുഖ്യാതിഥി ആയി. സംസാരിച്ചു.ടീച്ചർ എഡ്യൂക്കേറ്ററായ ശ്രീഹരികൃഷ്ണൻ സാർ, ആശ ടീച്ചർ, രാകേഷ് സാർ എന്നിവർ ആശംസകൾ അർപ്പിച്ചു.തുടർന്ന് ഗണിത മാഗസിൻ, ചുമർ പത്രിക എന്നിവ പ്രഭാത് സാർ, കൃഷ്ണകുമാരി ടീച്ചർ എന്നിവർ ചേർന്ന് പ്രകാശനം നിർവഹിച്ചു.. ഗണിത നാടകം, ഗണിത കവിത, ഗണിത ക്വിസ്. എന്നി വ്യത്യസ്ത പരിപാടികൾ അധ്യാപക വിദ്യാർത്ഥികൾ സംഘടിപ്പിച്ചു.ശ്രുതി ജി. ഷേണായി നന്ദി രേഖപ്പെടുത്തി.
Subscribe to:
Posts (Atom)
ലോക ഭക്ഷ്യദിനം ആചരിച്ചു
തുറവൂർ ടി.ഡി. ടി.ടി ഐയിൽ ലോക ഭക്ഷ്യദിനത്തിൽ വിവിധ പരിപാടികളോടെ സുഭിക്ഷം 2023 എന്ന പേരിൽ ഒക്ടോബർ 16 ന് ആചരിച്ചു. സ്കൂൾഅസംബ്ലിയിൽ പ്രിൻസിപ്പാൾ...
-
ആഗോള ചെറു ധാന്യ വർഷം ആചരിച്ചു.. തുറവൂർ ടി.ഡി ടി.ടി ഐ യിൽ ആഗോള ചെറു ധാന്യവർഷത്തിൻ്റെ ഭാഗമായി അധ്യാപക വിദ്യാർത്ഥികൾ,യു പി വിദ്യാർത്ഥികൾ ചേർന്ന...
-
തുറവൂർ ടി.ഡി ടി.ടി ഐ യിൽ മാർച്ച് 25 ന് ഉച്ചയ്ക്ക് മണിയ്ക്ക് 2020-2022. ബാച്ചിൻ്റെ യോഗ്യത പത്രവിതരണവും അനുമോദനവും സംഘടിപ്പിച്ചു. പ്രാർത്ഥനയോട...