Wednesday, 20 October 2021

" ഒരുക്കം'' തിരികെ വിദ്യാലയത്തിലേയ്ക്ക്.. ജാഗ്രത സമിതി രൂപികരിച്ചു.

കോവിഡ് 19 ജാഗ്രത സമിതി രൂപികരിച്ചു.
കോവിഡ് കാലഘട്ടത്തിന് ശേഷം പൊതു വിദ്യാലയങ്ങൾ തുറന്നു പ്രവർത്തിക്കാൻ ഉത്തരവ് വന്നതിൻ്റെ അടിസ്ഥാനത്തിൽ ടി.ഡി ടി ടി ഐ യിലെ ഡി.എൽ.എഡ് വിദ്യാർത്ഥികളുടെ രണ്ടാം സെമസ്റ്റർ ക്ലാസുകൾ ബഹുമാനപ്പെട്ട ഡി.ജി.എ യുടെ നിർദ്ദേശപ്രകാരം 2021 ന് ഒക്ടോബർ 20 ന് തുറന്നു പ്രവർത്തിക്കാൻ അനുമതി ലഭിച്ചു അതിന് മുന്നോടിയായി ഇന്ന് രാവിലെ 10 മണിക്ക് രക്ഷികർത്യാ പ്രതിനിധി ശ്രീ രമേശൻ സാറിൻ്റെ അധ്യക്ഷതയിൽ കോവിഡ് ജാഗ്രത സമിതി രൂപികരിച്ചു. ജാഗ്രത സമിതിയുടെ ആരംഭം കുറിച്ചു കൊണ്ട് തുറവൂർ താലുക്ക് ആശുപത്രിയിലെ സീനിയർ ഹെൽത്ത് ഇൻസെപകടർ.ശ്രീ വിനോദ് സാർ ആരോഗ്യ ബോധവത്കരണ ക്ലാസ് നടത്തുകയുണ്ടായി.കോവിഡ് 19 പ്രതിരോധ മാർഗ്ഗങ്ങളെക്കുറിച്ചും, വാക്സിനേഷൻ്റെ പ്രാധാന്യത്തെക്കുറിച്ചും, സ്കൂൾ തുറക്കുമ്പോൾ പാലിക്കേണ്ട മുൻകരുതലുകളെക്കുറിച്ചു ക്ലാസിൽ വിശദമായി സംസാരിച്ചു.തുടർന്ന് ജാഗ്രത സമിതിയുടെ രൂപികരണം സ്ഥലം വാർഡ്മെമ്പർ ശ്രീ കൃഷ്ണദാസിൻ്റെ നേത്യത്വത്തിൽ താഴെ പറയുന്ന അംഗങ്ങളെ ഉൾപ്പെടുത്തി നടത്തുകയുണ്ടായി.
ജാഗ്രത സമിതിഅംഗങ്ങൾ
I. ശ്രീ.എസ്. കൃഷ്ണദാസ് (വാർഡ് മെമ്പർ കുത്തിയത്തോട് പഞ്ചായത്ത്)
2. ശ്രീ വിനോദ് (HIതുറവൂർ താലൂക്ക് ഹോസ്പിറ്റൽ)
3. ശ്രീ.എൻ.രമേശൻ പിള്ള (പി.ടി.എ പ്രതിനിധി)
4. ശ്രീമതി കൊച്ചുത്രേസ്യ (രക്ഷകർത്ത്യ പ്രതിനിധി)
5. ശ്രീ.കെ.ജി.കൃഷ്ണാനന്ദ കമ്മത്ത് (രക്ഷാകർത്യപ്രതിനിധി)
6. ശ്രീമതി.കുമാരി സുരേന്ദ്രൻ (രക്ഷകർത്യപ്രതിനിധി)
7.ശ്രീമതി.കുമാരി. കെ.എൻ.പദ്മം (സ്കൂൾ പ്രിൻസിപ്പാൾ )
8. ശ്രീമതി ആശ.വി (ടീച്ചർ എഡ്യൂക്കേറ്റർ)
9. ശ്രീ.രാകേഷ് ക്ഷത്ത് ആർ (ടീച്ചർ എഡ്യൂക്കേറ്റർ)
10.ശ്രീ.ഹരികൃഷ്ണ ബാബു (ടീച്ചർ എഡ്യൂക്കേറ്റർ)
11. അഖിൽജിത്ത് (അധ്യാപക വിദ്യാർത്ഥികൾ)
12. അഖിൽ ഷാജി
13. ധന്യ.എസ്.
14.കാർത്തിക.എസ്
(അധ്യാപക വിദ്യാർത്ഥിനികൾ )

Saturday, 2 October 2021

ഗാന്ധി സ്മൃതി സംഘടിപ്പിച്ചു.

ഗാന്ധി സൃമ്തി' സംഘടിപ്പിച്ചു.

ഒക്ടോബർ 2 ന് ടി.ഡി.ടി.ടി.ഐ തുറവൂരിൽ അധ്യാപകരുടെയും വിദ്യാർത്ഥികളുടെയും, രക്ഷിതാക്കളുടെയും ,സംയ്കുതാഭിമുഖ്യത്തിൽ ഗാന്ധി സ്മൃതി സംഘടിപ്പിച്ചു.ഗാന്ധി ചിത്രത്തിൽ അധ്യാപകരും, രക്ഷിതാക്കളും, അധ്യാപക വിദ്യാർത്ഥികൾ പുഷ്പ്പാർച്ചന നടത്തി. പിടിഎ പ്രസിഡണ്ട് ബി. കുഞ്ഞുമോൻ. അധ്യക്ഷത വഹിച്ച ചടങ്ങിൽ അധ്യാപക വിദ്യാർത്ഥികൾ ഈശ്വര പ്രാർത്ഥന സംഘടിപ്പിച്ചു. പ്രിൻസിപ്പാൾ പദ്മ ടീച്ചർ ഗാന്ധിജയന്തി സന്ദേശവും, അധ്യാപക വിദ്യാർത്ഥികൾ ആയ ഡാലിയ, അഖിൽജിത്ത്, അതുൽ, അമല, കവിത ധന്യ എന്നിവർ ഗാന്ധി കവിതകൾ, പോസ്റ്റർ, സന്ദേശങ്ങൾ അടങ്ങിയ ചാർട്ടുകൾ പ്രദർശിപ്പിച്ചു. സ്റ്റാഫ് സെക്രട്ടറി ബാലകൃഷ്ണ ഷേണായി സാർ നന്ദി രേഖപ്പെടുത്തി.തുടർന്ന് അധ്യാപക വിദ്യാർത്ഥികൾ സേവനപ്രവർത്തനങ്ങൾ നടത്തി ശുചീകരണത്തിൽ ഏർപ്പെട്ടു. ലഘുഭക്ഷണം നൽകി 1മണിയ്ക്ക് വിദ്യാർത്ഥികൾ പിരിഞ്ഞു.

Friday, 1 October 2021

ഐ.ടി ഒന്നാം ഘട്ട പരിശീലനം സമാപിച്ചു.

ഡി.എൽ.എഡ് കരിക്കുലത്തിൻ്റെ ഭാഗമായി ഒന്നാം വർഷ വിദ്യാർത്ഥികൾക്കുള്ള ഐ.സി.ടി.പരിശീലനം, ഒക്ടോബർ 28 29, 30,1 എന്നി തിയതികളിൽ ടി ഡി ടി.ടി.ഐയിൽ വച്ച് സംഘടിപ്പിച്ചു.38 അധ്യാപക വിദ്യാർത്ഥികൾ പരിശീലനത്തിൽ പങ്കെടുത്തു. ഇമെയിൽ, ബ്ലോഗ്, ലിബർ ഓഫിസ്, Slide മലയാളം ടൈപ്പിംങ്ങ് എന്നിവയാണ് പരിശീലിച്ചത്.കുട്ടികൾക് സ്വന്തമായി ബ്ലോഗ് രൂപികരിക്കാനും, റിപ്പോർട്ട് തയ്യറാക്കാനും ശ്രമിച്ചു. പ്രിൻസിപ്പാൾ പദ്മ ടീച്ചറിൻ്റെ സംഘാടനത്തിൽ, ആശ ടീച്ചർ, ഹരി സാർ എന്നിവരും, ഐടി അധ്യാപകൻ രാകേഷ് സാർ ക്ലാസ് നയിക്കുകയും ചെയ്തു.

വയോജന ദിനം ആചരിച്ചു.

ഒക്ടോബർ 1ന് വയോജന ദിനത്തിൽ ദിനത്തിൻ്റെ പ്രാധാന്യം ഉൾക്കൊണ്ട് ടി.ഡി ടി ടി ഐ യിലെ അധ്യാപക വിദ്യാർത്ഥികൾ വയോജന ദിനം ആചരിച്ചു. പോസ്റ്റർ, ഡിജിറ്റൽ വീഡിയോ, ക്വിസ്. എന്നിവ ഓൺ ലൈനിലൂടെയും വയോജന പ്രതിജ്ഞ നേരിട്ട് സ്കൂളിൽ സംഘടിപ്പിക്കുകയും ചെയ്തു. പ്രിൻസിപ്പൾ പത്മ ടീച്ചർ, ആശ ടീച്ചർ, ഹരി സാർ, രാകേഷ് സാർ എന്നിവർ പരിപാടികൾക്ക് നേതൃത്യം നൽകി.ലീഡർ അനന്തു രമേശ് നന്ദി രേഖപ്പെടുത്തി.

Tuesday, 21 September 2021

ചിരി യോഗക്ലാസും ദിനാചരണവും സംഘടിപ്പിച്ചു.

ഇന്ന് ചൊവ്വ 21 സെപ്റ്റംബർ 2021 ആയിരുന്നു. ഇന്നേ ദിവസത്തിന് പ്രാധാന്യവും ആയി ബന്ധപ്പെട്ട ടി ഡി ഡിടി ടി ഐ ഡി എൽഎഡ് ഗ്രൂപ്പ് ഗംഗ ഗൂഗിളിലൂടെ ഒരു ആചരണം നടത്തി. ഗോപികയുടെ ദൈവദശകം പ്രാർത്ഥനയോടു കൂടെ തുടങ്ങി. അവതാരക സുഷ ആയിരുന്നു. ഇന്നേദിവസം ശ്രീനാരായണ ഗുരു സമാധി ദിനം ആയിരുന്നു. അതിനെക്കുറിച്ച് ഗൂഗിൾ മൂക്കിലൂടെ അവതരണം നടത്തിയത് ദേവികാ വത്സൻ ആയിരുന്നു. ഇന്നേ ദിവസം ലോകസമാധാനദിനം കൂടിയായിരുന്നു. അതിന്റെ അവതരണം വിജിത ആയിരുന്നു നടത്തിയത്. പിന്നീട് ഇന്നത്തെ ദിവസം ലോക അൽഷിമേഴ്സ് ദിനം കൂടിയായിരുന്നു. അതിന്റെ പ്രാധാന്യങ്ങൾ എ കുറിച്ച് പറഞ്ഞ അവതരിപ്പിച്ചത് ശ്രീപാർവ്വതി ആയിരുന്നു. 1 15 ന് തുടങ്ങിയ ഗൂഗിൾ മീറ്റ് ദിനാചരണ ആഘോഷത്തിന് ശേഷം ഒന്ന് 55 ആയതോടെ മംഗളം പറഞ്ഞു പിരിഞ്ഞു. പിന്നീട് ഇന്നത്തെ ദിവസം ചിരി യോഗ എന്ന പരിപാടി സംഘടിപ്പിച്ചു. അവിടെ ഞങ്ങൾക്ക് അതിഥി അധ്യാപകനായി എത്തിയത് ശ്രീ വിജയനാഥ് സാറാണ്. ചിരി യോഗയിലൂടെ ശരീരത്തിലെ ഓക്സിടോസിൻ ചലിപ്പിച്ച നല്ല ശാന്തമായ മനസ്സ് ഒരുക്കി എടുക്കുന്നതിനെ കുറിച്ചാണ് അദ്ദേഹം പറഞ്ഞത്. മൂന്ന് മണിക്ക് തുടങ്ങിയ ചിരി യോഗ ക്ലാസ് 3. 45 വരെ ദൈർഘ്യം ഉണ്ടായിരുന്നു. ഈ ക്ലാസ്സിലൂടെ ജൈവ അർച്ചന, മൈത്രി വിചാരം, അയൽക്കൂട്ടം, മനുഷ്യ വികാരം എന്നിവയെല്ലാം പ്രവർത്തിക്കുന്നതിലൂടെ നമ്മുടെ ശരീരത്തിന് എന്ത് ലഭിക്കുന്നു എന്നല്ല മനസ്സിലാക്കാൻ സാധിച്ചു. പിന്നീട് ചിരിയും യോഗയും തമ്മിൽ ബന്ധിപ്പിച്ചു കൊണ്ടുള്ള ആസനങ്ങൾ സാർ പഠിപ്പിച്ചു തന്നു. എല്ലാവരുടെയും ക്ലാസിനെ കുറിച്ചുള്ള അഭിപ്രായം അധ്യാപകൻ ചോദിച്ചതിനു ശേഷം ക്ലാസ്സ് പൂർണമായി.K

Thursday, 16 September 2021

ഓസോൺ ദിനം ആചരിച്ചു.

🌏ഓസോൺ ദിനം 🌏

✨️16/09/2021✨️

ഓസോൺ ദിനാഘോഷത്തിന് ഭാഗമായി 2021 സെപ്റ്റംബർ 16 വ്യാഴാഴ്ച ഉച്ചയ്ക്ക് 12 മണിക്ക് അധ്യാപക വിദ്യാർഥിനിയായ അശ്വിനി പൂജയുടെ പ്രാർത്ഥനയോടെ  ഗൂഗിൾ മീറ്റർ  പരിപാടിക്ക് തുടക്കം കുറിച്ചു. രണ്ടാമത്തെ ഗ്രൂപ്പായ അളകനന്ദയുടെ നേതൃത്വത്തിലായിരുന്നു പരിപാടി സംഘടിപ്പിച്ചത്. ശ്രീമതി.ചിന്നു ആയിരുന്നു കോർഡിനേറ്റർ. സ്വാഗതം ശ്രീമതി. നിധി പി തോമസും മുഖ്യപ്രഭാഷണം ശ്രീ. അതിൽ ഷാജിയും ആയിരുന്നു. അതിനുശേഷം കുമാരി. കവിത പി കെ ഓസോൺ ദിനവുമായി ബന്ധപ്പെട്ട വീഡിയോ പ്രദർശനം നടത്തി.  കുമാരി ദേവി കൃഷ്ണ പ്രേസേന്റേസിഷനിലൂടെ ക്വിസും  ഡിജിറ്റൽ പോസ്റ്റർ  ശ്രീമതി. ആതിരയും അവതരിപ്പിച്ചു. കുമാരി ഐശ്വര്യ ഭട്ട് , കുമാരി രാജേശ്വരി.ആർ എന്നിവർ കവിതാ ലാപനവും ശ്രീ. അതുൽ ഷെറി ചിത്രാവതരണവും നടത്തി..  ഓസോൺ ദിനവുമായി ബന്ധപ്പെട്ട ഈ വർഷത്തെ സന്ദേശം ശ്രീമതി കീർത്തന നൽകി.സ്കൂൾ പ്രിൻസിപ്പൽ കുമാരി കെഎൻ പത്മം ടീച്ചർ,എഡ്യൂക്കേറ്റർ ആയ രാകേഷ് കമ്മത്ത് സാർ  പരിപാടിക്ക് ആശംസ അർപ്പിക്കുകയും പരിപാടി അവതരിപ്പിച്ചവരെ അനുമോദിക്കുകയും ചെയ്തു. കുമാരി. ആർദ്ര പി രാജു പരിപാടിയിൽ പങ്കെടുത്ത ഓരോരുത്തർക്കും  നന്ദി അർപ്പിച്ചു. 12: 45 ഓടെ പരിപാടി അവസാനിച്ചു.

Wednesday, 8 September 2021

അന്താരാഷ്ട്ര സാക്ഷരതാദിനം ആചരിച്ചു

ഇന്ന് സെപ്റ്റംബർ 8 : അന്താരാഷ്ട്ര സാക്ഷരതാ ദിനം

1965 - ൽ ഇറാനിൽ നിരക്ഷരതാനിർമ്മാർജനത്തെ സംബന്ധിച്ച് നടന്ന ലോകസമ്മേളനം തുടങ്ങിയ ദിവസമായ സെപ്റ്റംബർ 8 അന്താരാഷ്ട്ര സാക്ഷരതാ ദിനമായി ആചരിക്കാർ 1966 ൽ യുനെസ്കോയുടെ അംഗീകാരം ലഭിച്ചു.1967 മുതൽ ആഗോളതലത്തിൽ സാക്ഷരതാ ദിനം ആഘോഷിച്ചു വരുന്നു.

സെപ്റ്റംബർ 8 അന്താരാഷ്ട്ര സാക്ഷരതാദിനത്തിൻ്റെ ഭാഗമായി തുറവൂർ ടി.ഡി.ടി.ടി.ഐയിലെ അധ്യാപകവിദ്യാർത്ഥികൾ ഓൺലൈനിലൂടെ പരിപാടികൾ സംഘടിപ്പിച്ചു.പമ്പ ഗ്രൂപ്പിന്റെ നേതൃത്വത്തിൽ ഗൂഗിൾ മീറ്റിലൂടെ നടത്തിയ പരിപാടിയിൽ അധ്യാപകവിദ്യാർത്ഥിനിയായ ശ്രീമതി.ധന്യ.എസ് അധ്യക്ഷപദം അലങ്കരിച്ചു.അധ്യാപകവിദ്യാർത്ഥിനിയായ കുമാരി.ആദിത്യ.എസ് പ്രാർത്ഥന ചൊല്ലുകയും കുമാരി.അനുപമ.എസ് സ്വാഗതം അർപ്പിക്കുകയും ചെയ്തു.മുഖ്യപ്രഭാഷണം അവതരിപ്പിച്ചത് അധ്യാപകവിദ്യാർത്ഥിനിയായ കുമാരി. ഗോപിക.ജി.കമ്മത്ത് ആണ്. പ്രിൻസിപ്പാൾ ശ്രീമതി.കുമാരി.കെ.എൻ പത്മം,ടീച്ചർ എജ്യുക്കേറ്റേഴ്സായ ശ്രീമതി.ആശ.വി,ശ്രീ.ആർ.രാകേഷ് കമ്മത്ത് എന്നിവർ ആശംസകൾ അർപ്പിച്ചു. കുമാരി.അമല ഷെറി സാക്ഷരതയുമായി ബന്ധപ്പെട്ട കവിതാലാപനം നടത്തി. കുമാരി. ആയിഷ നവാസ് പോസ്റ്റർ അവതരിപ്പിക്കുകയും കുമാരി. നെസ്ല സാക്ഷരതയുമായി ബന്ധപ്പെട്ട മഹദ് വചനങ്ങൾ അവതരിപ്പിക്കുകയും ചെയ്തു.അധ്യാപക വിദ്യാർത്ഥിനിയായ കുമാരി.ശ്രീപാർവതി.ആർ അവതാരകയായ പരിപാടിയ്ക്ക് നന്ദി അർപ്പിച്ചത് അധ്യാപകവിദ്യാർത്ഥിനിയായ കുമാരി.കവിത.പി.കെ ആണ്.ദേശീയഗാനത്തോടെ പരിപാടികൾ അവസാനിച്ചു.

ലോക ഭക്ഷ്യദിനം ആചരിച്ചു

തുറവൂർ ടി.ഡി. ടി.ടി ഐയിൽ ലോക ഭക്ഷ്യദിനത്തിൽ വിവിധ പരിപാടികളോടെ സുഭിക്ഷം 2023 എന്ന പേരിൽ ഒക്ടോബർ 16 ന് ആചരിച്ചു. സ്കൂൾഅസംബ്ലിയിൽ പ്രിൻസിപ്പാൾ...