Monday, 31 October 2022
കേരള പിറവി ആഘോഷിച്ചു.
തുറവൂർ ടി.ഡി ടി.ടി ഐ യിൽ കേരള പിറവി ആഘോഷം കേളീരവം 2022 എന്ന പേരിൽ വിപുലമായ പരിപാടികളോടെ ആഘോഷിച്ചു.ഈശ്വര പ്രാർത്ഥനയോടെ ചടങ്ങ് ആരംഭിച്ചു.സ്കൂൾ പ്രിൻസിപ്പാൾ കെ.എൻ പദ്മ ടീച്ചർ മാത്യ സംഗമം പ്രസിഡണ്ട് എന്നിവർ ഭദ്രദീപം പ്രകാശനം നടത്തി. കേരളത്തിൻ്റെ മാതൃകയിൽ ഓരോ ജില്ലയുടെയും പ്രാധാന്യം ഉൾക്കൊണ്ട് വിളക്ക് ഓരോ ക്ലാസ്കൊ ലീഡർമാരും അധ്യാപകരും ചേർന്ന്ളുവിളക്ക് കൊളുത്തി.തുടർന്ന് ചാർട്ട് പ്രദർശനം, കേരള ഗാനം,മാഗസിൻ പ്രകാശനം, നാടൻ പാട്ട്, വഞ്ചിപ്പാട്ട്, മേഗാ തിരുവാതിര എന്നി പരിപാടികൾ സംഘടിപ്പിച്ചു.ഉച്ചയ്ക്ക് ശേഷം ലഹരിവിരുദ്ധ പ്രതിജ്ഞ, വിദ്വാർത്ഥിചങ്ങല എന്നിവ സംഘടിപ്പിക്കും.
Monday, 10 October 2022
ലഹരി ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു.
തുറവൂർ ടി ഡി ടി.ടി ഐ യിൽ കേരള ഗവൺമെൻ്റിൻ്റെ ലഹരിക്കെതിരെ.ബോധവത്കരണ പരിപാടിയിൽ ഉപജില്ലാ തല ഉദ്ഘാടനം സമ്മേളനം സംഘടിപ്പിച്ചു. തുറവൂർ വിദ്യാഭ്യാസ ഓഫിസർ ശ്രീമതി പ്രസന്നകുമാരി ഉദ്ഘാടനം നിർവഹിച്ചു. പ്രിൻസിപ്പാൾ പദ്മ ടീച്ചർ സ്വാഗതം ആശംസിച്ചു.ഹൈസ്കൂൾ.എച്ച്.എം. സോഫായി സാർ, TD LP ഹെഡ്മാസ്റ്റർ ജയപ്രകാശ് സാർ.BPo മനു. എന്നിവർ ആശംസകൾ അർപ്പിച്ചു. എക്സൈസ് ഓഫിസർ ശ്രീ ഓംകാർ സാർ, ആസിഫ് എന്നിവർ ബോധവത്കരണ ക്ലാസ് നയിച്ചു.
Wednesday, 14 September 2022
ഓണാഘോഷം സംഘടിപ്പിച്ചു.
തുറവൂർ ടി.ഡി.ടി.ടി.ഐയിൽ സെപ്തംബർ 2 ന് പൊന്നോണപുലരി 2002 എന്ന പേരിൽ ഓണാഘോഷം സംഘടിപ്പിച്ചു. അധ്യാപകരുടെയും രക്ഷിതാക്കളുടെയും അധ്യാപക വിദ്യാർത്ഥികളുടെ വിവിധ പരിപാടികൾ ഓണാഘോഷത്തിന് മാറ്റ് കൂടി. രാവിലെ 10 മണിയ്ക്ക്ഓണമേളത്തോടെ പരിപാടികൾ ആരംഭിച്ചു.തുടർന്ന്. കസേരകളി, ഉറിയടി, അപ്പം കടി, സുന്ദരിയ്ക്ക് പൊട്ടുകുത്തൽ, വടംവലി.എന്നി പരിപാടികൾ സംഘടിപ്പിച്ചു. വിപുലമായ ഓണസദ്യയോടെ ഉച്ചയ്ക്ക് ശേഷം തിരുവാതിരകളി, ഓണപ്പാട്ടുകൾ എന്നിവ നടന്നു. പരിപാടികൾക്ക് അധ്യാപകർ നേത്യത്വം വഹിച്ചു.
അധ്യാപക ദിനം ആചരിച്ചു
സെപ്തംബർ 5 ദേശീയ അധ്യാപക ദിനത്തോടനുബന്ധിച്ച്. ചേർത്തല സെൻ്റമേരി സ് സ്കൂളിൽ വച്ച് തുറവൂർ, ചേർത്തല ഉപജില്ലകളുടെ അടിസ്ഥാനത്തിൽ എ.ഇ.ഒ, ഡി. ഇ.ഒ.എന്നിവരുടെ സാനിധ്യത്തിൽ വിവിധ പരിപാടികളോടെ ചടങ്ങ് സംഘടിപ്പിച്ചു.ചടങ്ങിൽ ചേർത്തല എ.ഇ.ഒ.ശ്രീ. ശൈലജ ടീച്ചർ സ്വാഗതം അർപ്പിച്ചു.ഡി.ഇ.ഒ.ശ്രീ കല ടീച്ചർ അധ്യക്ഷത വഹിച്ചു. ആലപ്പുഴ. MP. ശ്രീ.എ.എം.ആരിഫ് ഉദ്ഘാടനം നിർവഹിച്ചു.തുടർന്ന് മുതിർന്ന ഗുരുശ്രേഷ്ടരെ ആദരിച്ചു.ദേശീയ അധ്യാപക അവാർഡ് ജേതാവ് രാധാക്യഷ്ണ പണിക്കർ മുഖ്യ പ്രഭാഷണം നടത്തി.സംഘടനാ പ്രവർത്തകർ, അധ്യാപകർ, എന്നിവർ ആശംസകൾ അർപ്പിച്ചു.തുടർന്ന് അധ്യാപകരുടെയും അധ്യാപക വിദ്യാർത്ഥികളുടെയും വിവിധ കലാപരിപാടികൾ സംഘടിപ്പിച്ചു.കൺവീനർ സീത ടീച്ചർ നന്ദി അർപ്പിച്ചു.തുടർന്ന്. ടി ടി ഐ യിൽ അധ്യാപകർക്ക് ഗുരുപൂജ നടത്തി.
നവാഗതർക്ക് സ്വാഗതം നൽകി
തുറവൂർ ടി.ഡി ടി.ടി ഐ യിൽ 2022-2024 ഡി.എൽ.എഡ് ബാച്ച് ക്ലാസുകൾ ആരംഭിച്ചു... സ്കൂൾ മാനേജർ ശ്രീ.എച്ച്. പ്രേംകുമാർ ഭദ്രദീപ പ്രകാശനം നടത്തി ഉദ്ഘാടനം നിർവഹിച്ചു. സ്കൂൾ പ്രിൻസിപ്പാൾ കുമാരി കെ.എൻപദ്മ ടീച്ചർ കോഴ്സിൻ്റെ പ്രാധാന്യത്തെക്കുറിച്ച് ആമുഖഭാഷണം നടത്തി. ടീച്ചർ എഡ്യൂക്കേറ്റർമാരായ ശ്രീ ഹരികൃഷ്ണ ബാബു, ശ്രീമതി ആശ.ശ്രീ.രാകേഷ്കമ്മത്ത് എന്നിവർ ആശംസകൾ അർപ്പിച്ചു.
Saturday, 27 August 2022
റവന്യു ജില്ലാ മത്സരത്തിൽ മികച്ച വിജയം നേടി
ആലപ്പുഴ ഗവ.ടി.ടി ഐ യിൽ വച്ച് നടന്ന റവന്യുജില്ലാ കലോത്സവ മത്സരത്തിൽ രചനാ മത്സരങ്ങളിൽ കവിത രചന,, പ്രബന്ധരചന എന്നിവയ്ക്ക് എ ഗ്രേഡും മോണോ ആക്ട്, പദ്യപാരായണം, സംഘഗാനം എന്നി മത്സരക്കൾക്ക് ഒന്നാം സ്ഥാനവും നേടി. അധ്യാപകവിദ്യാർത്ഥികളെ പ്രിൻസിപ്പൾ, ടീച്ചർ എഡ്യൂക്കേറ്റർമാർ എന്നിവർ ചേർന്ന് അഭിനന്ദിച്ചു.
Thursday, 18 August 2022
അരങ്ങ് 2022 അധ്യാപക വിദ്യാർത്ഥികളുടെ കലോത്സവം ഉദ്ഘാടനം നിർവഹിച്ചു.
അരങ്ങ് 2022 ടി ടി ഐ കലോത്സവം സംഘടിപ്പിച്ചു.
തുറവൂർ ടി ഡി.ടിടി.ഐയിൽ അധ്യാപക വിദ്യാർത്ഥികൾക്കായി കലോത്സവം സംഘടിപ്പിച്ചു.16.8.2022 ന് ഉച്ചയ്ക്ക് 1.30 യ്ക്ക് പി.ടി.എ വൈസ് പ്രസിഡണ്ട് ശ്രീ. ജയ്ചന്ദ് സാറിൻ്റെ അധ്യക്ഷതയിൽ മാനേജർ ശ്രീ എച്ച്.പ്രേംകുമാർ കലോത്സവം ഉദ്ഘാടനം നിർവഹിച്ചു. പ്രിൻസിപ്പാൾ കെ.എൻ പദ്മ ടീച്ചർ സ്വഗതം ആശംസിച്ചു. ടീച്ചർ എഡ്യൂക്കേറ്ററായ ഹരിക്യഷ്ണ ബാബുസാർ, സ്റ്റാഫ് സെക്രട്ടറി അജിത്ത് സർ, അധ്യാപക വിദ്യാർത്ഥി പ്രതിനിധി അജ്ഞലി ബി. പൈ എന്നിവർ ആശംസകൾ അറിയിച്ചു. ടീച്ചർ എഡ്യൂക്കേറ്ററായ ശ്രീ രാകേഷ്കമ്മത്ത് കൃതജ്ഞത രേഖപ്പെടുത്തി.തുടർന്ന്.ലളിതഗാനം, പദ്യപാരായണം, പ്രസംഗം എന്നി മത്സരങ്ങളും, രചനാ മത്സരങ്ങളും സംഘടിപ്പിച്ചു.
Subscribe to:
Posts (Atom)
ലോക ഭക്ഷ്യദിനം ആചരിച്ചു
തുറവൂർ ടി.ഡി. ടി.ടി ഐയിൽ ലോക ഭക്ഷ്യദിനത്തിൽ വിവിധ പരിപാടികളോടെ സുഭിക്ഷം 2023 എന്ന പേരിൽ ഒക്ടോബർ 16 ന് ആചരിച്ചു. സ്കൂൾഅസംബ്ലിയിൽ പ്രിൻസിപ്പാൾ...
-
ആഗോള ചെറു ധാന്യ വർഷം ആചരിച്ചു.. തുറവൂർ ടി.ഡി ടി.ടി ഐ യിൽ ആഗോള ചെറു ധാന്യവർഷത്തിൻ്റെ ഭാഗമായി അധ്യാപക വിദ്യാർത്ഥികൾ,യു പി വിദ്യാർത്ഥികൾ ചേർന്ന...
-
തുറവൂർ ടി.ഡി ടി.ടി ഐ യിൽ മാർച്ച് 25 ന് ഉച്ചയ്ക്ക് മണിയ്ക്ക് 2020-2022. ബാച്ചിൻ്റെ യോഗ്യത പത്രവിതരണവും അനുമോദനവും സംഘടിപ്പിച്ചു. പ്രാർത്ഥനയോട...