Saturday, 26 June 2021

വായനവാരം സമാപിച്ചു..

വായനവാരം സമാപിച്ചു..
തുറവൂർ ടി.ഡി.ടി.ടി.ഐയിൽ  വായന വസന്തം എന്ന പേരിൽ നടത്തിയ വായനവാരം ഇന്ന് അവസാനിച്ചു.പത്തനംതിട്ട ഡയറ്റ് സീനിയർ ഡയറ്റ് ലക്ച്ചറും, അധ്യാപകനും, കലാനിരുപകനുമായ ശ്രീകുമാർ സാർ മലയാള സാഹിത്യവും വായനയും എന്ന വിഷയത്തിൽ സിനിമ ഗാനങ്ങൾ പങ്കുവച്ചും, പുസ്തകസ്വാദനത്തിൻ്റെ വേറിട്ട അവതരണംകൊണ്ടും,പുസ്തകങ്ങളിലൂടെവായന നൽകുന്ന അറിവ് അധ്യാപകന് ജീവിതം മുഴുവൻ നിലനിൽക്കും എന്നും അഭിപ്രായപ്പെട്ടു. വായനാ മത്സരത്തിൽ വിജയികളായ, അധ്യാപക വിദ്യാർത്ഥികളെ പ്രിൻസിപ്പാൾ പദ്മ ടീച്ചർ അനുമോദിക്കുകയും, ഡിജിറ്റൽ സർട്ടിഫിക്കറ്റ് വിതരണം നടത്തുകയും ചെയ്തു.ടീച്ചർ എഡ്യുക്കേറ്റർമാരായ, സി.ഹരികൃഷ്ണ ബാബു. വി.ആശ, ആർ.രാകേഷ് കമ്മത്ത് എന്നിവർ ആശംസകൾ അർപ്പിച്ചു. അധ്യാപക വിദ്യാർത്ഥിയായ പ്രിൻസി നന്ദി രേഖപ്പെടുത്തി.

Monday, 21 June 2021

ഒരുമയോടെ 2021 ഡിജിറ്റൽ സഹവാസ ക്യാമ്പ് ആരംഭിച്ചു..

ഒരുമയോടെ 2021 ഡിജിറ്റൽ സഹവാസ ക്യാമ്പ് ആരംഭിച്ചു.
ഡി.എൽ.എഡ്.രണ്ടാം വർഷ അധ്യാപക വിദ്യാർത്ഥിയുടെ സഹവാസ ക്യാമ്പ് ഒരുമയോടെ 2021 ക്യാമ്പ് ഇന്ന് (21.06.2021 ന് രാവിലെ 8 മണിക്ക് അധ്യാപക വിദ്യാർത്ഥിനി ആയ കുമാരി,അതുല്യ എസ് കുമാറിൻ്റെ, ഈശ്വര പ്രാർത്ഥനയോടെ. ആരംഭിച്ചു.സ്കൂൾ മാനേജർ ശ്രീ എച്ച് പ്രേംകുമാർ ഭദ്രദീപ പ്രകാശനം നിർവഹിച്ചു. പി.ടി എ.പ്രസിഡൻ്റ് ശ്രീ ബി. കുഞ്ഞുമോൻ അധ്യക്ഷത വഹിച്ചു.സ്കൂൾ ശ്രീമതി പ്രിൻസിപ്പാൾ പദ്മ ടീച്ചർ സ്വാഗതം ആശംസിച്ചു. കുത്തിയയോട് പഞ്ചായത്ത് പ്രസിഡൻ്റ് ശ്രീമതി വത്സല ക്യാമ്പ് ഉദ്ഘാടനം നിർവഹിച്ചു.ചടങ്ങിൽ, വാർഡ് മെമ്പർ ശ്രീ.കൃഷ്ണദാസ്, പി.ടി എ പ്രതിനിധി ശ്രീ,അജിത്, എന്നിവരും, ടീച്ചർ എഡ്യുക്കേറ്റർമാരായ, ശ്രീ,സി.ഹരികൃഷ്ണ ബാബു, ശ്രീമതിആശ വി.ശ്രീ രാകേഷ് കമ്മത്ത് എന്നിവരും ആശംസകൾ അർപ്പിച്ചു. അധ്യാപക വിദ്യാർത്ഥിനി കുമാരി,കാവ്യ.എസ്.നന്ദി രേഖപ്പെടുത്തി.തുടർന്ന് ഡയറ്റ് കായിക അധ്യാപകനായ ശ്രീ വിജയ ബാബുസാർ യോഗക്ലാസ് സംഘടിപ്പിച്ചു.

അന്താരാഷ്ട്ര യോഗദിനവും, ലോക സംഗീത ദിനവും സംഘടിപ്പിച്ചു.


ജൂൺ 21 ന് അന്താരാഷ്ട്ര യോഗദിനത്തോടനുബന്ധിച്ചും, ലോകസംഗീത ദിനത്തോടനുബന്ധിച്ചും ടി.ഡി.ടി.ടി ഐ ഓൺ ലൈനിലൂടെ പരിപാടികൾ സംഘടിപ്പിച്ചു.യോഗ ദിനത്തിൻ്റെ ചരിത്രത്തെക്കുറിച്ചും പ്രധാന്യത്തെക്കുറിച്ചും, കോവിഡ് കാലത്തെ യോഗരീതികളെക്കുറിച്ചും, ആലപ്പുഴ ഡയറ്റ് അധ്യാപകനായ ശ്രീ.കെ.ജി വിജയബാബുസാർ മുഖ്യ പ്രഭാഷണം സംഘടിപ്പിക്കുകയും വിദ്യാർത്ഥികൾ യോഗദിന ആൽബം,ക്വിസ്, വിവിധ ഡിജിറ്റൽ പരിപാടികൾ എന്നിവ സംഘടിപ്പിച്ചു. ലോകസംഗീത ദിനത്തിൻ്റെ പ്രാധാന്യം, സംഗീത ചരിത്രം, മനോധർമ്മ സാധ്യതകൾ എന്നിവ പരിചയപ്പെടുത്തി കർണ്ണാടക സംഗീത കൃതികൾ ആലപിച്ചു കൊണ്ട് ഡോ: മണക്കാല ഗോപാല കൃഷ്ണൻ സാർ സംഗീത ദിനം ഉദ്ഘാടനം ചെയ്തു. അധ്യാപക വിദ്യാർത്ഥികൾ ഡിജിറ്റൽ പോസ്റ്റർ, ഗാനാലാപനം,ക്വിസ് എന്നി മത്സരങ്ങൾ സംഘടിപ്പിച്ചു. ടീച്ചർ എഡ്യുക്കേറ്റർ പരിപാടികൾക്ക് ആശംസകൾ അർപ്പിച്ചു സംസാരിച്ചു. അധ്യാപക വിദ്യാർത്ഥികളായ, വർഷ, ധന്യ എന്നിവർ നന്ദി രേഖപ്പെടുത്തി.

Saturday, 19 June 2021

വായനാദിനം ആചരിച്ചു. വായനാ വാരത്തിന് തുടക്കം കുറിച്ചു.

പുസ്തകങ്ങളുടെ ലോകത്തേക്ക് കൈപിടിച്ചുയർത്തിയ പി എൻ പണിക്കരുടെ ഓർമ്മ ദിവസമാണ് വായനാ ദിനമായി നാം ആചരിക്കുന്നത്. ഒരാളുടെ ജീവിതത്തിൽ ഏറ്റവും നല്ല സുഹൃത്ത് പുസ്തകങ്ങളാണ് അത്രയേറെ പ്രാധാന്യമുള്ള വായനാദിനത്തെ ആസ്പദമാക്കി ടി.ഡി ടി ടി ഐ തുറവൂർ അന്നേദിവസം വായന വാരത്തിന് തുടക്കമിട്ടു. 10 30 ന് വായന ദിനാചരണത്തിന് പരിപാടികൾ ആരംഭിച്ചു. ഒന്നാം വർഷ വിദ്യാർത്ഥിനി ശ്രീപാർവ്വതി ആയിരുന്നു ഇതിന്റെ മുഖ്യ കോർഡിനേറ്റർ. രണ്ടാം വർഷ വിദ്യാർഥിനിയായ മഞ്ജുഷ യുടെ ഈശ്വര പ്രാർത്ഥനയോടെ കൂടിയാണ് ആരംഭിച്ചത്.  പ്രിൻസിപ്പാൾ ആയ ശ്രീമതി കുമാരി K. N പത്മ ടീച്ചർ  ആണ് സ്വാഗതം പറഞ്ഞത്. നമ്മുടെ ജീവിതത്തെ സമ്പന്നമാക്കുന്നത് അറിവാണ് വായന അറിവിന്റെ ലോകത്തേക്ക് നയിക്കുന്നു. വായന വായന ദിനത്തിലും മാത്രം ഒതുങ്ങി നിൽക്കരുത് എന്ന് കൂടി ടീച്ചർ കൂട്ടിച്ചേർത്തു. പിന്നീട് ടീച്ചർ എപിജെ അബ്ദുൽ കലാമിന്റെ അഗ്നിചിറകുകൾ പറ്റി പറയുകയുണ്ടായി. ഉദ്ഘാടനം ചെയ്യുന്നതിനായി കവിയും ഗാനരചയിതാവുമായ സിജു തുറവൂർ നെ സ്വാഗതം ചെയ്തു. ആദ്യം തന്നെ അദ്ദേഹം കഴിഞ്ഞ ദിവസം അന്തരിച്ച കവിയും ഗാനരചയിതാവുമായ  ശ്രീ രമേശൻ നായരെ അനുസ്മരിച്ചു. പിന്നീട് അദ്ദേഹത്തിന്റെ വായന അനുഭവങ്ങൾ പങ്കുവെച്ചു. ഇന്നത്തെ കാലത്ത് മാറി വരുന്ന വായന രീതികളെ പറ്റിയും അദ്ദേഹം പറയുകയുണ്ടായി. വായനാശീലം ഇല്ലാത്ത പുതുതലമുറയെ വായന ലോകത്തേക്ക് കൊണ്ടുവരാൻ പ്രചോദനമാകുന്ന ഇന്ത്യയിലെ ഏറ്റവും പ്രായം കുറഞ്ഞ ലൈബ്രേറിയൻ ആയ കുമാരി യെശോദ  p ഷേണായി യെ ആശംസ പറയുന്നതിനായി ക്ഷണിച്ചു. തുടർന്ന് ടീച്ചർ എഡ്യൂക്കേറ്റർസ്  ആയ ഹരികൃഷ്ണൻ, സാർ കവിത ടീച്ചർ, ആശ ടീച്ചർ തുടങ്ങിയവർ വായനാദിന ആശംസയും സന്ദേശവും നൽകി. രാകേഷ് സാറാണ് കൃതജ്ഞത പറഞ്ഞത്. സാർ ഇതിനോടൊപ്പം പൗലോ ഫ്രെയർന്റെ ജീവിതകഥ പറയുകയും ചെയ്തു. അതോടൊപ്പം അധ്യാപക അധ്യാപക വിദ്യാർത്ഥികളിൽ വായനയുടെ ആവശ്യകതയെ കുറിച്ചും പറഞ്ഞു. തുടർന്ന് അധ്യാപക വിദ്യാർത്ഥികൾ വാട്സാപ്പിലൂടെ ഓരോ ഗ്രൂപ്പുകളായി ചെയ്ത പരിപാടികൾ പോസ്റ്റു ചെയ്തു. കൃത്യം 11 30 ന് തന്നെ വായന വാരാചരണത്തിന് ആദ്യദിവസം വളരെ ഭംഗിയായി അവസാനിച്ചു.

Tuesday, 15 June 2021

ലോക വയോജന പീഡന വിരുദ്ധ ദിനം ആചരിച്ചു..

ഇന്ന് ജൂൺ 15 ലോക വയോജന പീഡന വിരുദ്ധ ദിനം. ജീവിതത്തിന്റെ സായാഹ്നത്തിലെത്തിയവരെ സ്നേഹത്തോടെ ആദരിക്കുവാനായി ഒരു ദിനം. പ്രായമായവരുടെ അവഗണനയെയും ദുരുപയോഗത്തെയും കുറിച്ച് അവബോധം സൃഷ്ടിക്കുന്നതിനാണ് ഈ ദിനം ആചരിക്കുന്നത്. അതോടൊപ്പം മുതിർന്ന പൗരന്മാർ ഈ നാടിന്റെ പുരോഗതിക്കായി നൽകിയ സംഭാവനകൾ ആദരവോടെ സ്മരിക്കുകയും ചെയ്യുന്നു.                                                  ജൂൺ 15 ലോക വയോജന പീഡന വിരുദ്ധ ദിനത്തിന്റെ ഭാഗമായി ടി.ഡി. ടി. ടി.ഐയിലെ അധ്യാപക വിദ്യാർത്ഥികൾ ഓൺലൈനിലൂടെ പരിപാടികൾ സംഘടിപ്പിച്ചു. ഇതിൽ പ്രോഗ്രാം കൺവീനറായി ശ്രീപാർവ്വതിയെ തിരഞ്ഞെടുക്കുകയും ചെയ്യ്തു. അതോടൊപ്പം ഈ ദിവസത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് പ്രോഗ്രാം കൺവീനറായ ശ്രീപാർവ്വതിയും അധ്യാപക വിദ്യാർത്ഥികളായ നിധിയും അഖിൽജിത്തും പറയുകയു ചെയ്തു. അതിനു ശേഷം അധ്യാപക വിദ്യാർത്ഥിയായ ജൂലിയുടെയും, രണ്ടാം വർഷ അധ്യാപക വിദ്യാർത്ഥിയായ ഗായത്രിയുടെയും, നേതൃത്വത്തിൽ എല്ലാ അധ്യാപക വിദ്യാർത്ഥികളും ചേർന്ന് സംരക്ഷണ പ്രതിജ്ഞ എടുക്കുകയും ചെയ്തു. അധ്യാപകവിദ്യാർത്ഥികൾ ഓരോരുത്തരും ഈ ദിവസത്തിന്റെ മഹത്വം മനസ്സിലാക്കുകയും ആരും ഇനി മുതിർന്നവരെ ധിക്കരിക്കുകയോ മോശമായി പെരുമാറുകയോ ചെയ്യില്ല എന്നും ജീവിതകാലം മുഴുവനും വയോജനങ്ങളുടെ സംരക്ഷണത്തിനായി പ്രവർത്തിക്കുമെന്നും ദൃഢ പ്രതിജ്ഞ എടുക്കുകയും ചെയ്യ്തു. ഒപ്പം ആശംസകളും അറിയിച്ചു.

Monday, 14 June 2021

ലോക രക്തദാന ദിനം ആചരിച്ചു.

ഇന്ന് ജൂൺ 14 ലോക രക്തദാന ദിനത്തോടനുബന്ധിച്ച്, തുറവൂർ ടി.ഡി ടി.ടി ഐ യിൽ അധ്യാപക വിദ്യാർത്ഥികൾ ഓൺലൈനിലൂടെ പരിപാടി സംഘടിപ്പിച്ചു.പ്രൊഗ്രാം കൺവീനർ ആയിശ്രീപാർവ്വതിയെ,തിരഞ്ഞെടുത്തു രക്തദാനത്തിന്റെ ബോധവത്കരണത്തിനായി വീഡിയോ നിർമ്മിച്ചത് അനഘ ആയിരുന്നു. കോവിഡും, രക്തദാനത്തിൻ്റെപ്രാധാന്യവും എന്ന വിഷയത്തിൽ ഉപന്യാസം നവീന അവതരിപ്പിച്ചു. രക്തദാനത്തെ മഹത്വത്തെ പറ്റി,ഡിജിറ്റൽ പോസ്റ്റർ റിദ്വിത നിർമ്മിച്ചു..
ക്ലാസിലെ എല്ലാ അധ്യാപക വിദ്യാർത്ഥികളുടെയും  രക്തനിർണയ ഗ്രൂപ്പിന്റെ വിവര ശേഖരണം വിദ്യാർത്ഥികൾ നടത്തി.
 ഈ ദിനത്തിൻ്റെ പ്രാധാന്യം മനസ്സിലാക്കി, ഒരു ദിവസത്തേക്ക് മാത്രമായി ചുരുങ്ങാതെ രക്തദാനത്തിൻ്റെ പ്രാധാന്യം, മനസിലാക്കികൊണ്ട് മുഴുവൻ സമയം നമ്മൾ പ്രവർത്തിക്കേണ്ടതുണ്ട് എന്ന് ടീച്ചർ എഡ്യുക്കേറ്റേഴ്സ് അഭിപ്രായപ്പെട്ടു ഒപ്പം ആശംസകൾ അറിയിച്ചു.

Saturday, 12 June 2021

ലോക ബാലവേല വിരുദ്ധ ദിനം ആചരിച്ചു.


ബാലവേല വിരുദ്ധ ദിനം ആചരിച്ചു.
ഇന്ന് നമ്മുടെ സമൂഹത്തിൽ ബാലവേല കൂടിവരുകയാണ്. നാളത്തെ പൗരന്മാരായ കുട്ടികളെ സംരക്ഷിക്കേണ്ടതും അവർക്ക് വേണ്ട വിദ്യാഭ്യാസം ഒരുക്കേണ്ടതും നമ്മുടെ ചുമതലയാണ്.ഇതിന്റെ പ്രാധാന്യം കണക്കിലെടുത്ത് ടി.ഡി.ടി.ടി.ഐ ജൂൺ 12 ബാലവേല വിരുദ്ധ ദിനത്തോടനുബന്ധിച്ചു ദിനാചരണം സംഘടിപ്പിച്ചു.ഈ ദിനാചരണത്തിന് നേതൃത്വം വഹിച്ചത് കോഓർഡിനേറ്റർ ആയ ശ്രീപാർവതി ആണ്.Act now " End child labour " എന്നതാണ് ഈ വർഷത്തെ ബാലവേല വിരുദ്ധ ദിനത്തിന്റെ പ്രമേയം. സൗജന്യവും സ്വതന്ത്രവുമായ വിദ്യാഭ്യാസം ഭരണഘടന ഉറപ്പുവരുത്തുന്നു. എന്നാൽ കൂടി ഇന്നും സമൂഹത്തിൽ ഈ വിദ്യാഭ്യാസം നേടാത്തതും കുട്ടികളെ കൊണ്ട് കൂലിവേല ചെയ്യിപ്പിക്കുന്നതും ആയ പ്രവർത്തനങ്ങൾ നടക്കുന്നുണ്ട്. കുട്ടികളുടെ അവകാശങ്ങൾക്ക് വേണ്ടിയുള്ള പോരാട്ടമാണ് ഈ ദിനമെന്നും ശ്രീപാർവതി ഓർമ്മിപ്പിച്ചു. ഓൺലൈൻ ആയി സംഘടിപ്പിച്ച ഈ പരിപാടി അധ്യാപക വിദ്യാർത്ഥികളെ ഗ്രൂപ്പായി തിരിക്കുകയും ഓരോ ഗ്രൂപ്പും ഈ ദിനാചരണത്തോട് സംബന്ധിച്ചുള്ള പ്രവർത്തനങ്ങൾ ഡിജിറ്റലായി കൈമാറുകയും ചെയ്തു. ആദ്യം തന്നെ കബനി ഗ്രൂപ്പ് അംഗങ്ങൾ ഈ ദിനാചരണത്തോട് അനുബന്ധിച്ച് വ്യത്യസ്ത തരം പോസ്റ്ററുകൾ നിർമ്മിച്ചു. പമ്പ ഗ്രൂപ്പ് അംഗങ്ങൾ ബാലവേല വിരുദ്ധ ദിനത്തോട് അനുബന്ധിച്ച് മുദ്രാവാക്യങ്ങൾ തയ്യാറാക്കി. ബാലവേല വിരുദ്ധ നിയമങ്ങളെക്കുറിച്ചും ബാലവേലയുടെ വ്യാപ്തി ഇന്ത്യയിൽ എത്രത്തോളം ഉണ്ടെന്ന് മനസ്സിലാക്കുന്നതിനുമുള്ള ഫ്ളിപ്പ്ബുക്ക് ഗംഗ ഗ്രൂപ്പ് തയ്യാറാക്കി. ഈ ദിനത്തിന്റെ പ്രാധാന്യം ഒന്നും കൂടി എല്ലാവരിലേക്കും എത്തിക്കുന്നതിനുവേണ്ടിഅളകനന്ദ ഗ്രൂപ്പ് ക്വിസ് മത്സരം സംഘടിപ്പിച്ചു.മറ്റൊരു ഗ്രൂപ്പായ കാവേരിയും ഈ ദിനത്തിന്റെ പ്രത്യേകതയ്ക്കനുസരിച്ചുള്ള വീഡിയോ തയ്യാറാക്കി. ഡിജിറ്റലായി സംഘടിപ്പിച്ച ഈ പരിപാടിക്ക് ടി.ഡി.ടി.ടി.ഐയിലെ ടീച്ചർ എഡ്യുക്കേറ്റർമാരുടെ പൂർണ്ണ പിന്തുണ ഉണ്ടായിരുന്നു.

Tuesday, 8 June 2021

ലോകസമുദ്രദിനം ആചരിച്ചു.


ഇന്ന് ലോക സമുദ്ര ദിനത്തോടനുബന്ധിച്ച് ടി ഡി റ്റി റ്റി ഐ സമുദ്ര ദിനാചരണം നടത്തുക ഉണ്ടായി.ഓൺലൈൻ വഴി സംഘടിപ്പിച്ച ഈ ദിനാചരണത്തിന്റെ കോ-ഓർഡിനേറ്ററായി ശ്രീപാർവ്വതി ഈ ദിനത്തിൻറെ പ്രാധാന്യം അതിൻറെ ഉദ്ദേശം വ്യക്തമാക്കി ഒരു കുറിപ്പ് തയ്യാറാക്കി  ഈ ദിനാചരണത്തിന് തുടക്കമിട്ടു .1992 ൽ ആണ് സമുദ്ര ദിനാചരണം എന്ന ആശയം ബ്രസീലിലെ റിയോഡി ജനി വോയിൽ നടന്ന ഭൗമ ഉച്ചകോടിയിലാണ് ഉരുത്തിരിഞ്ഞതെന്നും, ഭൂമിയുടെയും ജലത്തെയും വായുവിന്ടെയും സംഗമ സ്ഥലമാണ് സമുദ്രം എന്നും ആ സമുദ്രത്തെ സംരക്ഷിക്കുക എന്നത് നമ്മുടെ ഉത്തരവാദിത്വമാണെന്നും അതിൽ വ്യക്തമാക്കി. തുടർന്ന് അധ്യാപക വിദ്യാർഥികൾ ഗ്രൂപ്പ് തിരിച്ചു ദിനാചരണവുമായി ബന്ധപ്പെട്ട പരിപാടികൾ സംഘടിപ്പിച്ചു.
ആദ്യത്തെ ഗ്രൂപ്പായ കാവേരി ദിനാചരണത്തിന് പോസ്റ്റ്ർ തയ്യാറാക്കി.രണ്ടാമത്തെ ഗ്രൂപ്പായ അളകനന്ദ സമുദ്രജലത്തിലെ ആവശ്യകതയും അത് ഭൂമിയുടെ നിലനിൽപ്പിന് എത്രത്തോളം സഹായിക്കുന്നു എന്നും വ്യക്തമാക്കുന്നു വീഡിയോ തയ്യാറാക്കി.മൂന്നാമത്തെ ഗ്രൂപ്പായ കബനി ഈ ദിനത്തിൻറെ പ്രാധാന്യം അടിസ്ഥാനമാക്കി ക്വിസ് മത്സരം സംഘടിപ്പിച്ചു.നാലാമത്തെ ഗ്രൂപ്പായ പമ്പ് കടൽജീവികൾ, പവിഴപ്പുറ്റുകൾ , നക്ഷത്രമത്സ്യം വ്യത്യസ്ത കടൽ സസ്യങ്ങൾ എന്നിവ വിശദമാക്കുന്ന flipp ബുക്ക് തയ്യാറാക്കി.അവസാന ഗ്രൂപ്പായ ഗംഗ ഈ ദിനത്തിൻറെ ഉദ്ദേശം, ഈ വർഷത്തെ സമുദ്ര ദിനവുമായി ബന്ധപ്പെട്ട സന്ദേശം എന്നിവ അടങ്ങുന്ന വീഡിയോ തയ്യാറാക്കി.
ഡിജിറ്റലായി സംഘടിപ്പിച്ച ഈ പരിപാടിക്ക് ടി ഡി റ്റി റ്റിഐ ടീച്ചർ മാരായ പത്മ ടീച്ചർ, ആശ ടീച്ചർ, രാകേഷ് സാർ, ഹരി സാർ എന്നിവരുടെ പൂർണ്ണ പിന്തുണയും ഉണ്ടായിരുന്നു.

https://surveyheart.com/form/60bf3462541d284409345d03quiz
https://flipbookpdf.net/web/site/d69fe0945d0694f53af2dcd2cff97c0ae52c4652202106.pdf.html

Monday, 7 June 2021

പരിസ്ഥിതി ദിനാചരണം.

പരിസ്ഥിതി ദിനം ആഘോഷിച്ചു.
തുറവൂർ ടി.ഡി ടി.ടി ഐ യിൽ ഈ വർഷത്തെ പരിസ്ഥിതി ദിനം ഓൺലൈനിലൂടെ. ആഘോഷിച്ചു. പ്രിൻസിപ്പാൾ ശ്രീമതി, കുമാരി കെ.എൻ പദ്മ ടീച്ചർ 5-ാം ക്ലാസിലെ സംഗീത് എന്ന വിദ്യാർത്ഥിയുടെ, രക്ഷിതാക്കൾക്ക് നെല്ലിമരതൈകൾ വിതരണം ചെയ്ത് ഉദ്ഘാടനം നിർവഹിച്ചു.റിട്ടയേഡ്, ഡയറ്റ് ഫാക്കൽ ട്ടി ആയ ശ്രീ.പി.ആർ രാമചന്ദ്രൻസർ പരിസ്ഥിതി ദിന സന്ദേശം നൽകി. തുടർന്ന് ബഹുമാനപ്പട്ടവിദ്യാഭ്യാസ മന്ത്രിയുടെ സന്ദേശം എല്ലാ ക്ലാസ് ഗ്രൂപ്പിൽ നൽകുകയും, വിദ്യാർത്ഥികൾ വീടുകളിൽ രക്ഷിതാക്കളും മൊത്ത് തൈ നടുകയും ചെയ്തു. പരിസ്ഥിതി ബോധവത്കരണ കവിതകൾ, ചുമർചിത്രം, ഔഷധസസ്യങ്ങളുടെ ആൽബം, പ്രതിജ്ഞ, എന്നി വൈവിധ്യമാർന്ന പരിപാടികൾ ക്ലാസ് തലത്തിൽ അധ്യാപകരുടെ നേതൃത്യത്തിൽ സംഘടിപ്പിച്ചു.

ലോക ഭക്ഷ്യദിനം ആചരിച്ചു

തുറവൂർ ടി.ഡി. ടി.ടി ഐയിൽ ലോക ഭക്ഷ്യദിനത്തിൽ വിവിധ പരിപാടികളോടെ സുഭിക്ഷം 2023 എന്ന പേരിൽ ഒക്ടോബർ 16 ന് ആചരിച്ചു. സ്കൂൾഅസംബ്ലിയിൽ പ്രിൻസിപ്പാൾ...