'"വാടാമലരുകൾ " ആർട്ട്സ് ക്ലബ് ഉദ്ഘാടനം സംഘടിപ്പിച്ചു.
തുറവൂർ ടി.ഡി ടി ടി. ഐ യിൽ 25.7.2022 ന് ഉച്ചയ്ക്ക് 1 മണിക്ക് ഈശ്വര പ്രാർത്ഥനയോടെ ചടങ്ങുകൾ ആരംഭിച്ചു. ഗണിതാധ്യാപകൻ ശ്രീ പ്രഭാത് സാർ സ്വാഗതം ആശംസിച്ച് ഗാനം ആലപിച്ചു, പ്രിൻസിപ്പാൾ ശ്രീമതി കുമാരി കെ.എൻ പദ്മ ടീച്ചർ അധ്യക്ഷത വഹിച്ചു.പ്രമുഖ വാദ്യകലാകാരനും അധ്യാപകനുമായ ശ്രീ തുറവൂർ രാകേഷ് കമ്മത്ത് ആർട്സ് ക്ലബ് ഉദ്ഘാടനം ഗാനം ആലപിച്ചും, കുടുക്ക വീണ വാദ്യം വായിച്ചും നിർവഹിച്ചു.തുടർന്ന് അദ്ദേഹത്തെ പൊന്നാട നൽകി ആദരിച്ചു. സ്റ്റാഫ് സെക്രട്ടറി ശ്രീ,അജിത് സാർ.ശ്രീമതിവിജയലക്ഷ്മി ടീച്ചർ ശ്രീമതിദീപ ടീച്ചർ എന്നിവർ ആശംസകൾ അർപ്പിച്ചു.തുടർന്ന് വിദ്യാർത്ഥികൾഗാനാലപനം, ക്ലാസിക്കൽ ഡാൻസ്, പാത്തുമ്മയുടെ ആട് നാടകം തുടങ്ങി വിവിധ പരിപാടികൾ അവതരിപ്പിച്ചു ആർട്ട്സ് ക്ലബ് കൺവീനർ ശ്രീമതി അഭിലാഷ ടീച്ചർ നന്ദി രേഖപ്പെടുത്തി.